തിഹാർ ജയിലിൽ ഒരു തടവുകാരൻ കൂടി ജീവനൊടുക്കി
Sat, 27 May 2023

ന്യൂഡൽഹി: തിഹാർ ജയിലിൽ മറ്റൊരാൾ കൂടി ജീവനൊടുക്കി. 26-കാരനായ തടവുകാരനെയാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. മൂന്ന് ദിവസങ്ങൾക്ക് ശേഷമാണ് ജയിലിൽ മറ്റൊരാൾ കൂടി മരിച്ചത്. സെൻട്രൽ ജയിൽ നമ്പർ നാലി ലെ വാർഡ്-6 ലെ കോമൺ ബാത്ത്റൂമിൽ വിചാരണ തടവുകാരനായ രാജ(29) ആണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ ജയിലിലെ ശുചിമുറിയിൽ തൂങ്ങിമരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. സംഭവം കണ്ട് ഡോക്ടർമാർ ഉടൻ എത്തിയെങ്കിലും മരണം സംഭവിച്ചിരുന്നു.
ജാവേദ് എന്നയാളാണ് കഴിഞ്ഞ ദിവസം ജയിലിനുള്ളിൽ ജീവനൊടുക്കിയത്. ശുചിമുറിയിൽ തൂങ്ങി മരിക്കുകയായിരുന്നു ഇദ്ദേഹം.