Description
Digital Voice of Kerala
Tuesday, May 12, 2026

Digital Voice of Kerala
HomeNationalEPSനൊപ്പം 17 പേർ, വേലുമണിക്കൊപ്പം 30 പേർ: AIADMK പിളർന്നു | AIADMK...

EPSനൊപ്പം 17 പേർ, വേലുമണിക്കൊപ്പം 30 പേർ: AIADMK പിളർന്നു | AIADMK Split

🎙️ Latest Podcast

ചെന്നൈ: വിജയ് സർക്കാർ അധികാരമേറ്റതിന് പിന്നാലെ തമിഴ്‌നാട്ടിലെ പ്രധാന പ്രതിപക്ഷ പാർട്ടിയായ എഐഎഡിഎംകെയിൽ രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമാകുന്നു. നിയമസഭാ കക്ഷി നേതാവിനെ നിശ്ചയിക്കുന്നതിലെ തർക്കമാണ് പാർട്ടിയെ പിളർപ്പിന്റെ വക്കിലെത്തിച്ചത്.(AIADMK Split SP Velumani Challenges EPS JCD Prabhakar TVK Speaker Candidate)

30 എംഎൽഎമാരുടെ പിന്തുണയോടെ എസ്.പി. വേലുമണിയെ ഒരു വിഭാഗം നിയമസഭാ കക്ഷി നേതാവായി തിരഞ്ഞെടുത്തു. തങ്ങളുടെ നേതാവ് വേലുമണിയാണെന്ന് കാണിച്ച് ഇവർ സ്പീക്കർക്ക് കത്ത് നൽകിയിട്ടുണ്ട്. എടപ്പാടി പളനിസ്വാമിയെ അനുകൂലിക്കുന്ന 17 എംഎൽഎമാർ അദ്ദേഹമാണ് നേതാവെന്ന് അവകാശപ്പെടുന്നു. ഇദ്ദേഹത്തെ അനുകൂലിക്കുന്നവരും സ്പീക്കർക്ക് പ്രത്യേകം കത്ത് സമർപ്പിച്ചു.

ഭൂരിഭാഗം എംഎൽഎമാരും തനിക്കൊപ്പമാണെന്ന ആത്മവിശ്വാസത്തിലാണ് എസ്.പി. വേലുമണി. ഇതോടെ സഭയിലെ ഔദ്യോഗിക പ്രതിപക്ഷ പദവി ആർക്ക് ലഭിക്കുമെന്നതിൽ സ്പീക്കർ സ്വീകരിക്കുന്ന നിലപാട് നിർണ്ണായകമാകും. പാർട്ടിയിലെ ജനറൽ സെക്രട്ടറി സ്ഥാനം നഷ്ടപ്പെടുമെന്ന ഭയത്തിലാണ് എടപ്പാടി പളനിസ്വാമി.

Story Summary

AIADMK faces a vertical split in Tamil Nadu following the election defeat, with SP Velumani and Edappadi Palaniswami leads separate factions claiming the post of Legislative Assembly Leader. Meanwhile, CM Vijay has nominated veteran leader JCD Prabhakar as the Speaker candidate for the newly formed TVK government.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.