ആമിർ ഖാൻ നേപ്പാളിൽ; പത്തു ദിവസത്തെ വിപാസന ധ്യാന പരിപാടിയിൽ താരം പങ്കെടുക്കും
Updated: May 8, 2023, 13:12 IST

വ്യക്തിഗത സന്ദർശനത്തിനായി ആമിർ ഖാൻ നേപ്പാളിൽ എത്തി. ഇവിടെ നടക്കുന്ന പത്തു ദിവസത്തെ വിപാസന ധ്യാന പരിപാടിയിൽ താരം പങ്കെടുക്കും. 58 കാരനായ താരം ഞായറാഴ്ച രാവിലെ കാഠ്മണ്ഡുവിലെത്തിയതായി ഇമിഗ്രേഷൻ ഓഫീസിലെ ഉദ്യോഗസ്ഥൻ പറഞ്ഞു. വിസ്താര എയർലൈൻസിലാണ് ആമിർ ഖാൻ കാഠ്മണ്ഡുവിലെത്തിയതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. കാഠ്മണ്ഡു നഗരത്തിൽ നിന്ന് 12 കിലോമീറ്റർ അകലെ ബുധാനിൽകാന്തയിൽ സ്ഥിതി ചെയ്യുന്ന വിപാസന ധ്യാനകേന്ദ്രത്തിലെ ഒരു പരിപാടിയിലാണ് താരം പങ്കെടുക്കുന്നത്.