

റാഞ്ചി: ആഭ്യന്തര ക്രിക്കറ്റിലേക്കുള്ള ഉജ്ജ്വലമായ തിരിച്ചുവരവ് ആഘോഷമാക്കി ഇന്ത്യൻ മുൻ നായകന്മാരായ രോഹിത് ശർമ്മയും വിരാട് കോലിയും. വിജയ് ഹസാരെ ട്രോഫിയിൽ (Vijay Hazare Trophy) സിക്കിമിനെതിരായ മത്സരത്തിൽ മുംബൈക്കായി രോഹിത് ശർമ്മ സെഞ്ച്വറി നേടിയപ്പോൾ, ആന്ധ്രയ്ക്കെതിരായ മത്സരത്തിൽ ഡൽഹിക്കായി വിരാട് കോലി അർധസെഞ്ച്വറി നേടി.
സിക്കിം ഉയർത്തിയ 237 റൺസ് വിജയലക്ഷ്യം പിന്തുടർന്ന മുംബൈക്കായി ഓപ്പണറായി ഇറങ്ങിയ രോഹിത് തുടക്കം മുതൽ കാഴ്ചവച്ചത് ഗംഭീര പ്രകടനം. വെറും 29 പന്തിൽ അർധസെഞ്ച്വറി തികച്ച താരം 61 പന്തിൽ സെഞ്ച്വറിയിലെത്തി. ആകെ 94 പന്തുകൾ നേരിട്ട രോഹിത് 155 റൺസെടുത്താണ് പുറത്തായത്. 18 ഫോറുകളും 9 സിക്സറുകളും അടങ്ങുന്നതായിരുന്നു രോഹിത്തിന്റെ ഇന്നിംഗ്സ്. അംഗ്രിഷ് രഘുവംശിക്കൊപ്പം ചേർന്ന് ഒന്നാം വിക്കറ്റിൽ 141 റൺസാണ് രോഹിത് കൂട്ടിച്ചേർത്തത്.
മറ്റൊരു മത്സരത്തിൽ ആന്ധ്രയുടെ 299 റൺസ് പിന്തുടരുന്ന ഡൽഹിക്കായി മൂന്നാം നമ്പറിലാണ് വിരാട് കോലി ക്രീസിലെത്തിയത്. 40 പന്തിൽ അർധസെഞ്ച്വറി തികച്ച കോലി 71 പന്തിൽ 83 റൺസെടുത്തു. 7 ഫോറുകളും 3 സിക്സറുകളും കോലിയുടെ ഇന്നിംഗ്സിലുണ്ടായിരുന്നു. പ്രിയാൻഷ് ആര്യക്കൊപ്പം ചേർന്ന് രണ്ടാം വിക്കറ്റിൽ 113 റൺസിന്റെ സെഞ്ച്വറി കൂട്ടുകെട്ടുണ്ടാക്കാനും കോലിക്ക് സാധിച്ചു.
Indian cricket icons Rohit Sharma and Virat Kohli made a stunning return to domestic cricket in the Vijay Hazare Trophy. Representing Mumbai, Rohit Sharma smashed a brilliant 155 off 94 balls against Sikkim, reaching his century in just 61 deliveries. Meanwhile, playing for Delhi, Virat Kohli scored a fluent 83 off 71 balls against Andhra Pradesh. Both veterans showcased their class, leading their respective teams' chases with significant contributions.