വിദ്യാർത്ഥിനിയുടെ ബ്രാ സ്ട്രാപ്പ് പരിശോധിച്ചു, ചിലരോട് വസ്ത്രം മാറ്റാൻ ആവശ്യപ്പെട്ടു; നീറ്റ് പരീക്ഷാ നടത്തിപ്പിൽ ഇത്തവണയും വിവാദം

ദേശീയ ടെസ്റ്റിംഗ് ഏജൻസിയുടെ നീറ്റ്-യുജി പരീക്ഷയിൽ നടത്താറുള്ള സൂക്ഷ്മപരിശോധനാ നയങ്ങൾ പലപ്പോഴും വിമർശനങ്ങൾക്ക് വിധേയമായിട്ടുണ്ട്. കഴിഞ്ഞ തവണ കേരളത്തിൽ ഒരു പരീക്ഷാ കേന്ദ്രത്തിൽ പരീക്ഷക്കെത്തിയ വിദ്യാർത്ഥിനകളോടെ അടിവസ്ത്രം അഴിച്ചു മാറ്റാൻ ആവശ്യപ്പെട്ടത് ഏറെ വിവാദമാകുകയും വിഷയം കോടതിയിൽ എത്തുകയും ചെയ്തിരുന്നു. ഇപ്പോളിതാ ഇത്തവണയും നീറ്റ്-യുജി 2023 പരീക്ഷയ്ക്കിടെ മഹാരാഷ്ട്രയിലും പശ്ചിമ ബംഗാളിലും സമാനമായ രണ്ട് സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
NEET- UG 2023 സമയത്ത്, ചില വിദ്യാർത്ഥിനികൾ തങ്ങളോട് വസ്ത്രം നീക്കം ആവശ്യപ്പെട്ടതായി ആരോപിച്ചു. ഡിസ്‌വാസ്ത്രം അഴിച്ചു മാതാപിതാക്കൾക്ക് നൽകിയ ശേഷം പരീക്ഷയെഴുതാൻ ആവശ്യപ്പെട്ടതായും ചില വിദ്യാർത്ഥിനികൾ ആരോപിച്ചു. സംഭവത്തിൽ ഇവർ അധികാരികൾക്ക് പരാതി നൽകുകയും ചെയ്തു. നാഷണൽ ടെസ്റ്റിംഗ് ഏജൻസി നിർബന്ധമാക്കിയ ഡ്രസ് കോഡ് പാലിക്കുന്നതിനായി ചില വിദ്യാർത്ഥികൾ അടുത്തുള്ള കടകളിൽ നിന്ന് പരീക്ഷക്ക് തൊട്ട് മുൻപ് തുണികൾ വാങ്ങുകയും ചെയ്തു.
സംഭവത്തിൽ നാഷണൽ ടെസ്റ്റിംഗ് ഏജൻസിക്ക് വിദ്യാർത്ഥികളിൽ നിന്ന് നിരവധി പരാതികൾ ലഭിച്ചിട്ടുണ്ട്. ഇത് കണക്കിലെടുത്ത്, പരീക്ഷാ കേന്ദ്രങ്ങളിലെ ജീവനക്കാർക്ക് വിദ്യാർത്ഥിനികളെ നിരീക്ഷിക്കുന്നതിന് സമഗ്രമായ നിർദ്ദേശങ്ങൾ നൽകുമെന്ന് എൻടിഎ അറിയിച്ചു.
അതേസമയം, ചില സോഷ്യൽ മീഡിയ പോസ്റ്റുകളിൽ വിദ്യാർത്ഥിനികൾ, ബ്രായുടെ സ്ട്രാപ്പുകളും അടി വസ്ത്രങ്ങളും പരിശോധിച്ചതായും പറയുന്നു. ഒരു പരീക്ഷാ കേന്ദ്രത്തിൽ ഒരു പെൺകുട്ടിയോട് തന്റെ കുർത്ത അഴിച്ചുമാറ്റാൻ ആവശ്യപ്പെട്ടതായി ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോർട്ടിൽ പറയുന്നു. ഇത്തരമൊരു നിർണായക പരീക്ഷയ്ക്ക് ഹാജരാകുമ്പോൾ വിദ്യാർത്ഥികളെ മാനസികമായി ബുദ്ധിമുട്ടിക്കാൻ സാധ്യതയുള്ളതിനാൽ ഈ രീതി അസ്വീകാര്യമാണെന്നും, വിദ്യാർത്ഥികളോട് പെരുമാറുന്നത് ശരിയായ രീതിയല്ലെന്നും ഒരു ഡോക്ടർ ദമ്പതികളെ ഉദ്ധരിച്ച് റിപ്പോർട്ടിൽ പറയുന്നു.
ബംഗാളിലെ ഹിൻഡ്‌മോട്ടറിലുള്ള എച്ച്എംസി എജ്യുക്കേഷൻ സെന്ററിൽ നിന്നുള്ള ഒരു വിദ്യാർത്ഥിയും തനിക്കുണ്ടായ ദുരനുഭവം വ്യക്തമാക്കി രംഗത്ത് എത്തി.
പരീക്ഷയിൽ പങ്കെടുത്ത നിരവധി വിദ്യാർത്ഥികളോട് അവരുടെ പാന്റ് മാറ്റാനോ അല്ലെങ്കിൽ അവരുടെ അടിവസ്ത്രങ്ങൾ തുറക്കാനോ ആവശ്യപ്പെട്ടതായി അദ്ദേഹം ആരോപിക്കുന്നു. "നിരവധി പെൺകുട്ടികൾ അവർ ധരിച്ചിരുന്ന ജീൻസ് അമ്മക്ക് നൽകിയ ശേഷം അമ്മയുടെ ലെഗ്ഗിങ്‌സ് ധരിച്ചു പരീക്ഷ എഴുതേണ്ടി വന്നതായും വിദ്യാർത്ഥി പറയുന്നു."പെൺകുട്ടികൾ ആൺകുട്ടികൾക്കൊപ്പം തുറന്ന പ്രദേശത്ത് വച്ച് വസ്ത്രങ്ങൾ മാറ്റേണ്ടിവന്നു എന്ന ഗുരുതര ആരോപണങ്ങളും വിദ്യാർഥികൾ ഉന്നയിക്കുന്നു.
അതേസമയം, ബംഗാളിലെ ഹിന്ദ്‌മോട്ടറിലെ എച്ച്എംസി എജ്യുക്കേഷൻ സെന്റർ പ്രിൻസിപ്പൽ ആരോപണങ്ങൾ നിരസിച്ചു. ചില വിദ്യാർത്ഥികൾ ഡ്രസ് കോഡ് പാലിക്കുന്നില്ലെന്നും അതിനാൽ അവരുടെ വസ്ത്രധാരണം മാറ്റാൻ ആവശ്യപ്പെടുക മാത്രമാണുണ്ടായതെന്നും അവർ പറഞ്ഞു. അതേസമയം, പ്രൈമറി ക്ലാസ്, പരിശീലനം ലഭിക്കാത്ത അധ്യാപകരെ ഇൻവിജിലേറ്റർമാരായി എടുക്കുന്നതിനാലാണ് ഇത്തരം സംഭവങ്ങൾ നടക്കുന്നതെന്ന് ഒരു രക്ഷിതാവ് പ്രതികരിച്ചു.