തെങ്കാശിയിൽ ക്ഷേത്ര ദർശനം കഴിഞ്ഞ് മടങ്ങിയ കുടുംബം സഞ്ചരിച്ച കാറും സ്കൂൾ ബസ്സും കൂട്ടിയിടിച്ച് അപകടം; ഒരു കുടുംബത്തിലെ അഞ്ചുപേർ മരിച്ചു
May 25, 2023, 09:30 IST

ചെന്നൈ: ചെന്നൈ തെങ്കാശിയിൽ കാറും സ്കൂൾ ബസ്സും കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ അഞ്ച് പേർ മരിച്ചു. തിരുച്ചെന്തൂർ ക്ഷേത്ര ദർശനം കഴിഞ്ഞ് മടങ്ങിയ കുടുംബം സഞ്ചരിച്ച കാർ ആയിരുന്നു അപകടത്തില്‍ പെട്ടത്. അപകടത്തിൽ നാല് പേർ സംഭവസ്ഥലത്തു വച്ച് തന്നെ മരിച്ചു. ഒരാൾ ആശുപത്രിയിലേയ്‌ക്ക് പോകും വഴിയാണ് മരിച്ചത്. തെങ്കാശി ജില്ലയിലെ ശങ്കരൻ കോവിലിന് സമീപത്തായിരുന്നു അപകടം സംഭവിച്ചത്. അപകടത്തിൽ കാർ പൂർണമായും തകർന്നു. കാറിൽ ഉണ്ടായിരുന്ന ഗുരുസ്വാമി, വെളുത്തൈ, ഉദയമ്മാൾ, മനോജ് കുമാർ എന്നിവരാണ് സംഭവ സ്ഥലത്ത് വെച്ച് മരിച്ചത്. മരിച്ചവരുടെ മൃതദേഹങ്ങൾ ശങ്കരൻകോവിൽ താലൂക്ക് ആശുപത്രിയിലേയ്‌ക്ക് മാറ്റി.
അപകടത്തെ തുടർന്ന് തെങ്കാശി ജില്ലാകളക്ടർ ദുരൈ രവിചന്ദ്രൻ അന്വേഷണത്തിന് ഉത്തരവിട്ടു. തെങ്കാശി ജില്ലാ പോലീസ് സൂപ്രണ്ട് അപകടസ്ഥലം സന്ദർശിച്ചു.