അഞ്ചുവയസുകാരിയെ പീഡിപ്പിച്ചയാൾക്ക് പരസ്യമായി അഞ്ചുതവണ ഏത്തമിടൽ ശിക്ഷ വിധിച്ച് നാട്ടുക്കൂട്ടം; വി​ചി​ത്ര സം​ഭ​വം ബി​ഹാ​റി​ൽ

അഞ്ചുവയസുകാരിയെ പീഡിപ്പിച്ചയാൾക്ക്  പരസ്യമായി അഞ്ചുതവണ ഏത്തമിടൽ ശിക്ഷ വിധിച്ച് നാട്ടുക്കൂട്ടം; വി​ചി​ത്ര സം​ഭ​വം ബി​ഹാ​റി​ൽ
പാ​റ്റ്ന: ബിഹാറിൽ അഞ്ചുവയസുകാരിയെ പീഡിപ്പിച്ചയാൾക്ക്  പരസ്യമായി അഞ്ചുതവണ ഏത്തമിടൽ ശിക്ഷ കൊടുത്ത് നാട്ടുകാർ. ബിഹാറിലെ നവാഡ ജില്ലയിലാണ് വിചിത്ര സംഭവം നടന്നത്.

ചോക്ലേറ്റ് നൽകാമെന്ന് പറഞ്ഞ് പ്രതി കുട്ടിയെ പൗൾട്രി ഫാമിലേക്ക് കൊണ്ടുപോവുകയും ലൈംഗികമായി പീഡിപ്പിക്കുകയുമായിരുന്നു. ഇയാളെ ആളുകൾ പിടികൂടി ഗ്രാമസഭക്ക് മുമ്പാകെ ഹാജരാക്കി. എന്നാൽ ഗ്രാമസഭയിലെ മുതിർന്നവർ, ഇയാൾക്കെതിരെ തിരിയേണ്ടെന്നും ഇയാൾ കുറ്റം ചെയ്തിട്ടില്ലെന്നും തീരുമാനിക്കുകയും ​പെൺകുട്ടിയെ വിജനമായ സ്ഥലത്തേക്ക് കൂട്ടികൊണ്ടുപോയതിന് ശിക്ഷയായി ഏത്തമിടീക്കുകയുമായിരുന്നു.


സംഭവം സമൂഹമാധ്യമങ്ങളിൽ പ്രചിരിച്ചതോടെ വൻ വിമർശനമാണ് ഉയർന്നിരിക്കുന്നത്. പലരും മുഖ്യമന്ത്രി നിതീഷ് കുമാറിനെയും ഉപമുഖ്യമന്ത്രി തേജസ്വി യാദവിനെയും ടാഗ് ചെയ്തുകൊണ്ട് വിഡിയോ പങ്കുവെച്ചിട്ടുണ്ട്. 

അതേസമയം, സംഭവത്തിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് പൊലീസ് സൂപ്രണ്ട് ഗൗരവ് മംഗള പറഞ്ഞു. പ്രതിക്കെതിരെ ഉടനടി നടപടി സ്വീകരിക്കമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Share this story