2024ല്‍ ​ഇ​ന്ത്യ ഭ​രി​ക്കു​ന്ന​ത് ബി​ജെ​പി വി​രു​ദ്ധ സ​ഖ്യ​മാ​യി​രി​ക്കു​മെ​ന്ന് എം.​കെ.​സ്റ്റാ​ലി​ന്‍

 2024ല്‍ ​ഇ​ന്ത്യ ഭ​രി​ക്കു​ന്ന​ത് ബി​ജെ​പി വി​രു​ദ്ധ സ​ഖ്യ​മാ​യി​രി​ക്കു​മെ​ന്ന് എം.​കെ.​സ്റ്റാ​ലി​ന്‍
 ചെ​ന്നൈ: 2024ല്‍ ​ഇ​ന്ത്യ ഭ​രി​ക്കു​ന്ന​ത് ബി​ജെ​പി വി​രു​ദ്ധ സ​ഖ്യ​മാ​യി​രി​ക്കു​മെ​ന്ന് ത​മി​ഴ്‌​നാ​ട് മു​ഖ്യ​മ​ന്ത്രി​യും ഡി​എം​കെ അ​ധ്യ​ക്ഷ​നു​മാ​യ എം.​കെ.​സ്റ്റാ​ലി​ന്‍.

പ്ര​ധാ​ന പ്ര​തി​പ​ക്ഷ പാ​ര്‍​ട്ടി​ക​ളെ​ല്ലാം ഒ​റ്റക്കെ​ട്ടാ​യി നിൽക്കും. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി രാ​ഹു​ല്‍ ഗാ​ന്ധി, നി​തീ​ഷ് കു​മാ​ര്‍, കെ.​ച​ന്ദ്ര​ശേ​ഖ​ര്‍ റാ​വു, അ​ര​വി​ന്ദ് കെ​ജ്‌​രി​വാ​ള്‍ തു​ട​ങ്ങി​യ പ്ര​തി​പ​ക്ഷ നേ​താ​ക്ക​ളു​മാ​യി ച​ര്‍​ച്ച ന​ട​ത്തി​യെ​ന്നും സ്റ്റാ​ലി​ന്‍ അ​റി​യി​ച്ചു. 

വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ലെ പ്ര​ധാ​ന പാ​ര്‍​ട്ടി​ക​ള്‍ ബി​ജെ​പി​യെ നേ​രി​ടാ​ന്‍ ഒ​റ്റക്കെ​ട്ടാ​യി നി​ല്‍​ക്കു​ന്ന​ത് ശു​ഭ സൂ​ച​ന​യാ​ണെ​ന്നും അ​ദ്ദേ​ഹം കൂട്ടിച്ചേർത്തു. സ്വ​കാ​ര്യ ത​മി​ഴ് ചാ​ന​ലി​ന് ന​ല്‍​കി​യ അ​ഭി​മു​ഖ​ത്തി​ലാ​ണ് സ്റ്റാ​ലിൻറ്റെ നി​ല​പാ​ട് വ്യ​ക്ത​മാ​ക്കി​യ​ത്.

Share this story