ഡോ. മണിക് സാഹയുടെ സത്യപ്രതിജ്ഞ ഇന്ന്
Sun, 15 May 2022

അഗർത്തല: ത്രിപുരയുടെ പുതിയ മുഖ്യമന്ത്രിയായി ഡോ. മണിക് സാഹ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. രാവിലെ 11.30ന് രാജ്ഭവനില്‍ വച്ചാണ് ചടങ്ങുകള്‍.അതേസമയം, മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാന്‍ ശനിയാഴ്ച ചേര്‍ന്ന ബിജെപി യോഗത്തിനിടെ കൈയ്യാങ്കളിയുണ്ടായി. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയില്‍ ചേര്‍ന്ന യോഗത്തിനിടെ നടന്ന സംഭവത്തിന്റെ ദൃശ്യങ്ങളും പുറത്ത് വന്നിരുന്നു. 2018-ലാണ് 25 വര്‍ഷത്തെ ഇടതുഭരണത്തിന് വിരാമംകുറിച്ച് ബിപ്ലവിന്റെ നേതൃത്വത്തില്‍ ബിജെപി സര്‍ക്കാര്‍ ത്രിപുരയില്‍ അധികാരത്തിലെത്തിയത്. സംസ്ഥാനത്ത് അടുത്തവര്‍ഷം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ബിപ്ലവിന്റെ രാജി.