ഡോക്ടർമാരുടെ കുറിപ്പടികൾ ഇനിമുതൽ വ്യക്തമായിരിക്കണം: രാജ്യ വ്യാപക ഉത്തരവുമായി നാഷണൽ മെഡിക്കൽ കമ്മീഷൻ | Doctors

മെഡിക്കൽ വിദ്യാർത്ഥികൾക്ക് പ്രത്യേക പരിശീലനം നൽകും
ഡോക്ടർമാരുടെ കുറിപ്പടികൾ ഇനിമുതൽ വ്യക്തമായിരിക്കണം: രാജ്യ വ്യാപക ഉത്തരവുമായി നാഷണൽ മെഡിക്കൽ കമ്മീഷൻ | Doctors
Updated on

ന്യൂഡൽഹി: ഡോക്ടർമാരുടെ കുറിപ്പടി വായിക്കാൻ കഴിയാത്തതുമൂലം മരുന്ന് മാറി നൽകുന്ന സാഹചര്യം ഒഴിവാക്കാൻ കർശന നിർദ്ദേശവുമായി നാഷണൽ മെഡിക്കൽ കമ്മീഷൻ. കുറിപ്പടികൾ വ്യക്തമായിരിക്കണമെന്നും വലിയ അക്ഷരത്തിൽ എഴുതണമെന്നുമാണ് ഡോക്ടർമാർക്ക് നൽകിയിരിക്കുന്ന പുതിയ ഉത്തരവ്.(Doctors' prescriptions must be clear from now on, National Medical Commission issues strict order across the country)

മരുന്നിന്റെ പേരോ അളവോ വ്യക്തമല്ലാത്തത് രോഗിയുടെ ജീവന് തന്നെ ഭീഷണിയായേക്കാം. ചെറിയ പിഴവ് പോലും ഗുരുതരമായ അലർജിക്കോ മറ്റ് ആരോഗ്യ പ്രശ്നങ്ങൾക്കോ കാരണമാകുമെന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. വായിക്കാൻ കഴിയാത്ത കുറിപ്പടികൾ രോഗികളെ അപകടത്തിലാക്കുമെന്ന് പഞ്ചാബ് - ഹരിയാന ഹൈക്കോടതി നിരീക്ഷിച്ചിരുന്നു. ഈ ആശങ്കകൾ പരിഗണിച്ചാണ് എൻ.എം.സിയുടെ നടപടി.

പലപ്പോഴും ഫാർമസിസ്റ്റുകൾക്ക് പോലും ഡോക്ടറുടെ കൈയക്ഷരം മനസ്സിലാവാത്തതിനാൽ തെറ്റായ മരുന്ന് നൽകാനുള്ള സാധ്യതയുണ്ട്. മരുന്നുകളുടെ പേര് വ്യക്തമായി വായിക്കാൻ കഴിയുന്ന തരത്തിൽ ക്യാപിറ്റൽ ലെറ്ററുകളിൽ എഴുതാൻ ശ്രദ്ധിക്കണം. മെഡിക്കൽ കോളേജുകളിൽ കുറിപ്പടികൾ നിരീക്ഷിക്കാൻ പ്രത്യേക സമിതികൾ രൂപീകരിക്കും.

മെഡിക്കൽ വിദ്യാർത്ഥികൾക്ക് അവരുടെ ക്ലിനിക്കൽ പരിശീലന കാലയളവിൽ തന്നെ വ്യക്തമായ കുറിപ്പടി എഴുതുന്നതിനെക്കുറിച്ച് പ്രത്യേക പരിശീലനം നൽകും. സാധ്യമായ ഇടങ്ങളിൽ കുറിപ്പടികൾ ടൈപ്പ് ചെയ്ത് നൽകുന്ന രീതിയിലേക്ക് മാറണം. എന്നാൽ കമ്പ്യൂട്ടർ സൗകര്യമില്ലാത്ത ഇടങ്ങളിൽ കൈയക്ഷരം വ്യക്തമാകണമെന്നത് നിർബന്ധമാണ്.

Related Stories

No stories found.
Times Kerala
timeskerala.com