മധ്യപ്രദേശിൽ സർക്കാർ ആശുപത്രിയിൽ നിന്ന് രക്തം സ്വീകരിച്ച 4 കുട്ടികൾക്ക് HIV സ്ഥിരീകരിച്ചു| HIV

ഉപമുഖ്യമന്ത്രി ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടു
4 children who received blood from a government hospital in Madhya Pradesh test positive for HIV
Updated on

ഭോപ്പാൽ: മധ്യപ്രദേശിലെ സത്‌നയിലുള്ള സർദാർ വല്ലഭായ് പട്ടേൽ ജില്ലാ ആശുപത്രിയിൽ നിന്ന് രക്തം സ്വീകരിച്ച നാല് കുട്ടികൾക്ക് എച്ച്.ഐ.വി ബാധ സ്ഥിരീകരിച്ചു. തലസീമിയ രോഗത്തിന് ചികിത്സ തേടി രക്തം സ്വീകരിച്ച കുട്ടികൾക്കാണ് ഈ ദുരവസ്ഥയുണ്ടായത്. മാസങ്ങൾക്ക് മുൻപ് നടന്ന സംഭവം കുട്ടികളുടെ ബന്ധുക്കൾ ആശുപത്രിക്കെതിരെ പ്രതിഷേധവുമായി എത്തിയതോടെയാണ് പുറംലോകമറിഞ്ഞത്.(4 children who received blood from a government hospital in Madhya Pradesh test positive for HIV)

8 വയസ്സിനും 14 വയസ്സിനും ഇടയിൽ പ്രായമുള്ള നാല് കുട്ടികൾക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. രക്തം നൽകുന്നതിന് മുൻപ് നടത്തിയ പ്രാഥമിക പരിശോധനകളിൽ ഈ കുട്ടികൾക്ക് നെഗറ്റീവ് ഫലമായിരുന്നു. എന്നാൽ ഐ.സി.ടി.സി നടത്തിയ തുടർപരിശോധനയിലാണ് ഇവർക്ക് എച്ച്.ഐ.വി ബാധിച്ചതായി കണ്ടെത്തിയത്.

ഏത് രക്തദാതാവിൽ നിന്നാണ് രോഗബാധ ഉണ്ടായതെന്ന് കണ്ടെത്താൻ അധികൃതർക്ക് ഇതുവരെ സാധിച്ചിട്ടില്ല. രക്തം നൽകുന്നതിന് മുൻപ് നടത്തിയ പരിശോധനകളിൽ വീഴ്ച പറ്റിയിട്ടുണ്ടോ എന്ന് അന്വേഷിച്ചു വരികയാണെന്ന് ജില്ലാ ആരോഗ്യവകുപ്പ് അറിയിച്ചു.

സംഭവം വിവാദമായതോടെ മധ്യപ്രദേശ് ഉപമുഖ്യമന്ത്രി രാജേന്ദ്ര ശുക്ല ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടു. ഇതൊരു അതീവ ഗുരുതരമായ വീഴ്ചയാണെന്നും കുറ്റക്കാർക്കെതിരെ കർശന നടപടിയുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി. പ്രതിഷേധം ശക്തമായതിനെ തുടർന്ന് ആശുപത്രി അധികൃതർക്കെതിരെ അച്ചടക്ക നടപടികൾ ആരംഭിച്ചതായാണ് വിവരം.

Related Stories

No stories found.
Times Kerala
timeskerala.com