Times Kerala

 നാലാം ഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നു ; ഉച്ചവരെ 40.32 ശതമാനം പോളിങ്; ചിലയിടങ്ങളില്‍ സംഘര്‍ഷം 

 
 നാലാംഘട്ട വോട്ടെടുപ്പ്: വിവിധ ഇടങ്ങളിൽ സംഘർഷം 
 ന്യൂഡല്‍ഹി: രാജ്യം ഉറ്റുനോക്കുന്ന ലോക്‌സഭ തിരഞ്ഞെടുപ്പിന്റെ നാലാം ഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നു.പോളിംഗ് തുടങ്ങി ഉച്ചവരെ 40.32 ശതമാനം പേരാണ് വോട്ട് രേഖപ്പെടുത്തിയത്. കൂടുല്‍ പോളിങ് രേഖപ്പെടുത്തിയത് ബംഗാളിലാണ് (51.87 %)  ജമ്മു കശ്മീരില്‍ (23.57%) ഏറ്റവും കുറഞ്ഞ പോളിങും രേഖപ്പെടുത്തി. ഇതിനിടെ ചിലയിടങ്ങളില്‍ സംഘര്‍ഷം ഉണ്ടായി.ആന്ധ്രാപ്രദേശിലെ ഗുണ്ടൂര്‍ ജില്ലയില്‍  പോളിങ് ബൂത്തില്‍  വൈഎസ്ആര്‍ എംഎല്‍എ വോട്ടറെ കയ്യേറ്റം ചെയ്തു. പോളിങ് ബൂത്തിലെ വരി തെറ്റിച്ചത് ചോദ്യം ചെയ്ത വോട്ടറെ എംഎല്‍എ അടിക്കുകയും വോട്ടര്‍ എംഎല്‍എ യെ തിരിച്ച് അടിക്കുകയും ചെയ്തു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.96 മണ്ഡലങ്ങളിലേക്കുള്ള വോട്ടെടുപ്പാണ്  ഇന്ന് നടക്കുന്നത്. ഒന്‍പത് സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശമായ ജമ്മു കശ്മീരിലെ ശ്രീനഗറിലും വോട്ടര്‍മാര്‍ ഇന്ന് വിധിയെഴുതും. ആന്ധ്ര പ്രദേശില്‍ 25, തെലുങ്കാനയില്‍ 17,  ഉത്തര്‍പ്രദേശില്‍ 13, മഹാരാഷ്ട്രയില്‍ 11, മധ്യപ്രദേശ് 8, പശ്ചിമ ബംഗാള്‍ 8, ബിഹാറില്‍ 5, ഝാര്‍ഖണ്ഡ് 4, ഒഡിഷ 4 എന്നിങ്ങനെയാണ് വോട്ടെടുപ്പ് നടക്കുന്ന മണ്ഡലങ്ങള്‍. ആന്ധ്രാപ്രദേശ് നിയമസഭയിലെ ആകെയുള്ള 175 സീറ്റിലേക്കും ഒഡിഷ നിയമസഭയിലെ 28 സീറ്റിലേക്കും ഇന്നാണ് വോട്ടെടുപ്പ്.

Related Topics

Share this story