ഇ​ന്ത്യ​യി​ലേ​ക്ക് രേ​ഖ​ക​ളി​ല്ലാ​തെ ക​ട​ക്കാ​ൻ ശ്ര​മി​ച്ച 12 ശ്രീ​ല​ങ്ക​ൻ അ​ഭ​യാ​ർ​ഥി​ക​ൾ പി​ടി​യി​ൽ

 ഇ​ന്ത്യ​യി​ലേ​ക്ക് രേ​ഖ​ക​ളി​ല്ലാ​തെ ക​ട​ക്കാ​ൻ ശ്ര​മി​ച്ച 12 ശ്രീ​ല​ങ്ക​ൻ അ​ഭ​യാ​ർ​ഥി​ക​ൾ പി​ടി​യി​ൽ
ചെ​ന്നൈ: ഇ​ന്ത്യ​യി​ലേ​ക്ക് രേ​ഖ​ക​ളി​ല്ലാ​തെ ക​ട​ക്കാ​ൻ ശ്ര​മി​ച്ച 12 ശ്രീ​ല​ങ്ക​ൻ അ​ഭ​യാ​ർ​ഥി​ക​ൾ പി​ടി​യി​ൽ. രാ​മേ​ശ്വ​രം തീ​ര​ത്തി​ന് സ​മീ​പ​ത്തു​ള്ള തു​രു​ത്തി​ൽ നി​ന്ന് ചൊ​വാ​ഴ്ച രാ​ത്രി​യി​ലാ​ണ് ഇ​വ​രെ പിടികൂടിയത്.

അ​ഭ​യാ​ർ​ഥി​ക​ളെ രാ​മ​നാ​ഥ​പു​രം മ​ണ്ഡ​പ​ത്തെ അ​ഭ​യാ​ർ​ഥി ക്യാ​ന്പി​ലേ​ക്ക് മാ​റ്റി​യ​താ​യി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. 

ക​ടു​ത്ത സാമ്പത്തിക പ്ര​തി​സ​ന്ധി തു​ട​രു​ന്ന ല​ങ്ക​യി​ൽ നി​ന്ന് മ​റ്റു രാ​ജ്യ​ങ്ങി​ലേ​ക്ക് ജ​ന​ങ്ങ​ൾ പാ​ലാ​യ​നം ചെ​യ്യു​ന്ന​ത് തു​ട​രു​ക​യാ​ണ്. ഇ​ന്ത്യ​യി​ലേ​ക്കും ഇ​ന്ത്യ വ​ഴി പാ​ശ്ചാ​ത്യ രാ​ജ്യ​ങ്ങ​ളി​ലേ​ക്കും ക​ട​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​വ​രെ ചൂ​ഷ​ണം ചെ​യ്യു​ന്ന ത​ട്ടി​പ്പു​സം​ഘ​ങ്ങ​ളും ഇപ്പോൾ  സ​ജീ​വ​മാ​ണ്.

Share this story