Times Kerala

കാറില്‍ കടത്തുകയായിരുന്ന കഞ്ചാവുമായി കോഴിക്കോട് സ്വദേശികളായ യുവാക്കള്‍ മുത്തങ്ങയിൽ പിടിയില്‍

 
കാറില്‍ കടത്തുകയായിരുന്ന കഞ്ചാവുമായി കോഴിക്കോട് സ്വദേശികളായ യുവാക്കള്‍ മുത്തങ്ങയിൽ പിടിയില്‍
ബത്തേരി: കാറില്‍ കടത്തുകയായിരുന്ന കഞ്ചാവുമായി കോഴിക്കോട് സ്വദേശികളായ മൂന്ന് യുവാക്കള്‍ അറസ്റ്റിൽ. പൂളക്കോട് കുന്നുമ്മല്‍ വീട്ടില്‍ പി.കെ. അജ്‌നാസ് (25), എരഞ്ഞിക്കല്‍ പൂവാട്ട്പറമ്പ് വീട്ടില്‍ ഷമ്മാസ്(21), മാവൂര്‍ കൊഞ്ഞാലി കൊയ്യുമ്മല്‍ വീട്ടില്‍ ജമാദ്(23) എന്നിവരെയാണ് ബത്തേരി പൊലീസ് പിടികൂടിയത്.

തിങ്കളാഴ്ച ഉച്ചയോടെ വാഹനപരിശോധനക്കിടെ മുത്തങ്ങയില്‍ വെച്ചാണ് പ്രതികൾ സഞ്ചരിച്ച കെ.എല്‍. 11 ബി 1857 വാഹനത്തില്‍ നിന്ന് 403 ഗ്രാം കഞ്ചാവ് കണ്ടെടുത്തത്. ബത്തേരി എസ്.ഐ. കെ.വി. ശശികുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ്  പരിശോധന നടത്തിയത്.

Related Topics

Share this story