

തൃശൂർ: തൃശൂർ കോർപ്പറേഷൻ ഭരണം ലഭിക്കുന്നതിന് മുൻപേ അഴിമതിയാണ് തങ്ങളുടെ ലക്ഷ്യമെന്ന് കോൺഗ്രസ് തെളിയിച്ചിരിക്കുകയാണെന്ന് സിപിഐ നേതാവ് വി.എസ്. സുനിൽകുമാർ (V.S. Sunil Kumar) ആരോപിച്ചു. മേയർ സ്ഥാനത്തിനായി കോഴ ആവശ്യപ്പെട്ടെന്ന ലാലി ജെയിംസിന്റെ വെളിപ്പെടുത്തൽ കോൺഗ്രസിനുള്ളിലെ ജീർണ്ണതയുടെ ഉദാഹരണമാണെന്നും അദ്ദേഹം പറഞ്ഞു. സിപിഐ തൃശൂർ മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
തൃശൂർ മേയർ സ്ഥാനത്തിനായി ഡിസിസി പ്രസിഡന്റ് കോഴ ആവശ്യപ്പെട്ടുവെന്നാണ് കോൺഗ്രസ് കൗൺസിലർ ലാലി ജെയിംസ് വെളിപ്പെടുത്തിയത്. നടപടിയുണ്ടായാൽ കൂടുതൽ കാര്യങ്ങൾ പുറത്തുവിടുമെന്നും ലാലി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കഴിഞ്ഞ 10 വർഷം എൽഡിഎഫ് നടത്തിയ വികസന പ്രവർത്തനങ്ങളെ തകർക്കാനും അഴിമതി നടത്താനുമാണ് യുഡിഎഫ് അധികാരത്തിലെത്താൻ ശ്രമിക്കുന്നതെന്ന് സുനിൽകുമാർ കുറ്റപ്പെടുത്തി.
ലാലി ജെയിംസിന്റെ വെളിപ്പെടുത്തലിൽ അടിയന്തരമായി വിജിലൻസ് അന്വേഷണം വേണമെന്നും കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും സുനിൽകുമാർ ആവശ്യപ്പെട്ടു. വിവാദങ്ങൾക്കിടയിലും ഡോ. നിജി ജസ്റ്റിൻ തൃശൂർ മേയറായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ലാലി ജെയിംസ് പാർട്ടിക്ക് വോട്ട് ചെയ്തെങ്കിലും തന്റെ ആരോപണത്തിൽ ഉറച്ചുനിൽക്കുകയാണ്.
CPI leader Adv. V.S. Sunil Kumar has demanded a comprehensive vigilance probe into allegations of bribery involving the Thrissur Corporation Mayor's post. The controversy erupted after Congress councillor Lali James claimed that the DCC President demanded a bribe in exchange for the mayoral position.