HomeKeralaറോഡരികിൽ കിടന്ന കാർ ഉടമയറിയാതെ 21-കാരൻ ആക്രിവിലയ്ക്ക് വിറ്റു; മണ്ണുമാന്തി യന്ത്രവുമായി...

റോഡരികിൽ കിടന്ന കാർ ഉടമയറിയാതെ 21-കാരൻ ആക്രിവിലയ്ക്ക് വിറ്റു; മണ്ണുമാന്തി യന്ത്രവുമായി എത്തിയപ്പോൾ തട്ടിപ്പ് പുറത്ത് | Youth Sold Car For Scrap

മലപ്പുറം: തകരാറിലായി വീടിന് മുന്നിലെ റോഡരികിൽ കിടന്നിരുന്ന കാർ ഉടമസ്ഥൻ അറിയാതെ 21-കാരൻ ആക്രിക്കച്ചവടക്കാർക്ക് വിറ്റതായി പരാതി. മലപ്പുറം എടപ്പാളിനടുത്തുള്ള വട്ടംകുളത്താണ് നാടകീയമായ ഈ സംഭവം അരങ്ങേറിയത് (Youth Sold Car For Scrap). വട്ടംകുളം സ്വദേശിയായ പരീച്ചി സിദ്ദീഖിന്റെ ഉടമസ്ഥതയിലുള്ള കാറാണ് തകരാറിലായതിനെ തുടർന്ന് വർഷങ്ങളായി വീടിന് മുൻവശത്തായി നിർത്തിയിട്ടിരുന്നത്. കഴിഞ്ഞ ദിവസം വൈകുന്നേരം ആറരയോടെ ഒരു സംഘം ആളുകൾ ലോറിയും മണ്ണുമാന്തി യന്ത്രവുമായി എത്തി ഈ കാർ ബലമായി കയറ്റി കൊണ്ടുപോകാൻ ശ്രമം ആരംഭിച്ചതോടെയാണ് തട്ടിപ്പ് പുറത്തായത്. ഇതുകണ്ട് സിദ്ദീഖിന്റെ ഭാര്യ കാര്യം അന്വേഷിച്ചപ്പോൾ, പട്ടാമ്പിയിലെ സ്ക്രാപ്പ് സ്ഥാപനം നടത്തുന്ന തങ്ങൾ പണം നൽകി കച്ചവടം ഉറപ്പിച്ച വാഹനമാണിതെന്നായിരുന്നു ജീവനക്കാരുടെ മറുപടി.

തുടർന്ന് ഉടമസ്ഥനായ സിദ്ദീഖും സ്ഥലത്തെത്തുകയും വാഹനം തങ്ങളുടേതാണെന്നും ആർക്കും വിറ്റിട്ടില്ലെന്നും വ്യക്തമാക്കിയതോടെ നാട്ടുകാരും തടിച്ചുകൂടി. രംഗം വഷളായതോടെ ചങ്ങരംകുളം പോലീസിൽ വിവരമറിയിക്കുകയായിരുന്നു. സ്ഥലത്തെത്തിയ പോലീസ് സംഘം ആക്രി കച്ചവടക്കാരെ ചോദ്യം ചെയ്തപ്പോഴാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്. പടിഞ്ഞാറങ്ങാടി സ്വദേശിയായ 21 വയസ്സുകാരൻ ഈ വാഹനം തന്റേതാണെന്ന് കള്ളം പറഞ്ഞ് കച്ചവടക്കാരെ വിശ്വസിപ്പിക്കുകയും നേരിട്ടെത്തി വാഹനം കാണിച്ചുകൊടുത്ത് പണം കൈപ്പറ്റുകയും ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കച്ചവടക്കാർ വാഹനം കൊണ്ടുപോകാനായി എത്തിയത്.

തുടർന്ന് പോലീസ് സംഘം പടിഞ്ഞാറങ്ങാടിയിലെത്തി യുവാവിനെ കസ്റ്റഡിയിലെടുത്ത് ചങ്ങരംകുളം സ്റ്റേഷനിലെത്തിച്ചു. തുടർന്ന് നടന്ന പോലീസ് മധ്യസ്ഥ ചർച്ചയിൽ, കച്ചവടക്കാരിൽ നിന്ന് വാങ്ങിയ തുക മുഴുവനായി തിരികെ നൽകാമെന്നും കാർ വാഹനത്തിൽ കയറ്റാൻ ശ്രമിക്കുന്നതിനിടെ സംഭവിച്ച കേടുപാടുകൾ സ്വന്തം ചിലവിൽ പരിഹരിച്ചു നൽകാമെന്നും യുവാവ് സമ്മതിച്ചു. ഇരുവിഭാഗവും ഒത്തുതീർപ്പിലെത്തിയതിനെ തുടർന്ന് യുവാവിനെതിരെ കേസെടുക്കാതെ പോലീസ് പ്രശ്നം അവസാനിപ്പിക്കുകയായിരുന്നു.

Summary: In a dramatic incident at Vattomkulam in Malappuram, a 21-year-old youth sold a broken-down car parked on the roadside to scrap dealers without the owner’s knowledge. The fraud came to light when the buyers arrived with a lorry and an excavator to transport the vehicle, prompting the actual owner to intervene and inform the police. The issue was later resolved without registering a case at the Changaramkulam police station after the youth agreed to return the money and repair the damages caused to the car.

WhatsApp Channel Banner

Latest updates

‘കോന്നിയിൽ മുഖ്യമന്ത്രി വന്നില്ല, യോഗത്തിലേക്ക് വിളിച്ചില്ല, മണ്ഡലം പ്രസിഡന്‍റിനെ...

പത്തനംതിട്ട: മുഖ്യമന്ത്രി വി. ഡി. സതീശനും മന്ത്രി പി. സി. വിഷ്ണുനാഥിനുമെതിരെ രൂക്ഷ വിമർശനവുമായി കോന്നി എം.എ.എ കെ. യു. ജനീഷ് കുമാർ. കനത്ത മഴയിലും ഉരുൾപൊട്ടലിലും വലിയ നാശനഷ്ടമുണ്ടായ കോന്നിയിൽ മുഖ്യമന്ത്രി...

പീഡനക്കേസ് പ്രതിയെ തല്ലിക്കൊന്നു: 3 പേർ അറസ്റ്റിൽ, നിയമം...

ചത്ര: ജാർഖണ്ഡിലെ ചത്ര ജില്ലയിൽ പെൺകുട്ടിയെ പീഡിപ്പിച്ച സംഭവത്തിലെ പ്രതിയെ പെൺകുട്ടിയുടെ ബന്ധുക്കളും നാട്ടുകാരും ചേർന്ന് തല്ലിക്കൊന്നു. തിങ്കളാഴ്ച വൈകുന്നേരം പുറത്തുപോയ പെൺകുട്ടിയെ പ്രതി തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു.(Rape accused beaten to death...

‘മരിച്ചവരുടെ കുടുംബങ്ങൾക്ക് 8 ലക്ഷം രൂപ ധനസഹായം, വീട്ടിൽ...

തിരുവനന്തപുരം: സംസ്ഥാനത്ത് കാലവർഷക്കെടുതിയിൽ ജീവൻ പൊലിഞ്ഞവരുടെ കുടുംബങ്ങൾക്ക് 8 ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ച് മുഖ്യമന്ത്രി വി. ഡി. സതീശൻ. വീടുകളിൽ വെള്ളം കയറിയവർക്കും മരിച്ചവരുടെ സംസ്‌കാര ചടങ്ങുകൾക്കുമായി 10,000 രൂപ...

എയർ ഇന്ത്യ വിമാനത്തിൽ വൻ കുലുക്കം: യാത്രികർക്ക് പരിക്ക്;...

ന്യൂഡൽഹി: ഫുക്കറ്റിൽ (തായ്‌ലാന്റ്) നിന്ന് ന്യൂഡൽഹിയിലേക്ക് വരികയായിരുന്ന എയർ ഇന്ത്യ (AI 2379) വിമാനത്തിൽ വൻ കുലുക്കം ( Air India turbulence). പെട്ടെന്ന് വിമാനത്തിന്റെ ഉയരത്തിൽ 300 അടിയോളം ഇടിവുണ്ടായതിനെ തുടർന്ന്...

‘സോഫാ മോഡൽ, പ്രധാന പ്രശ്നങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാനാണ്...

തഞ്ചാവൂർ: ജനങ്ങളുടെയും കർഷകരുടെയും യഥാർത്ഥ പ്രശ്നങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാനാണ് 'സോഫാ മോഡൽ' സർക്കാർ തന്നെ അറസ്റ്റ് ചെയ്തതെന്ന് തമിഴ്‌നാട് പ്രതിപക്ഷ നേതാവും ഡി.എം.കെ നേതാവുമായ ഉദയനിധി സ്റ്റാലിൻ. കാവേരി പ്രതിഷേധത്തിനിടെ നടി...

DON'T MISS

ബൈക്കിൽ ആശുപത്രിക്ക് മുന്നിൽ വച്ച് പ്രസവം!: അമ്മയും കുഞ്ഞും...

ഹനോയി: എട്ടു മാസം ഗർഭിണിയായ 25-കാരി ബൈക്കിൽ ആശുപത്രിക്ക് മുന്നിൽ വച്ച് പ്രസവിച്ചു. വിയറ്റ്‌നാമിലാണ് സംഭവം നടന്നത്. ഓഗസ്റ്റ് 3-ന് വയറുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ഭർത്താവിനൊപ്പം ബൈക്കിൽ ആശുപത്രിയിലേക്ക് തിരിക്കുകയായിരുന്നു യുവതി.(Pregnant woman...

പഠിക്കാനെന്ന് പറഞ്ഞ് ഫോൺ വാങ്ങി: ‘റോബ്ലോക്സ്’ ഗെയിമിൽ എട്ടാം...

ന്യൂഡൽഹി: പഠിക്കാനെന്ന വ്യാജേന പിതാവിന്റെ മൊബൈൽ ഫോൺ വാങ്ങിയ എട്ടാം ക്ലാസുകാരൻ 'റോബ്ലോക്സ്' എന്ന ജനപ്രിയ ഓൺലൈൻ ഗെയിമിനായി ചെലവഴിച്ചത് 42,000 രൂപ. ഇൻ-ഗെയിം വിർച്വൽ കറൻസിയായ 'റോബക്സ്' വാങ്ങാനാണ് കുട്ടി തുക...

80-ാം വയസ്സിൽ ആദ്യമായി കടൽ കണ്ട അച്ഛൻ; ജീവിതകാലത്തെ...

ന്യൂഡൽഹി: ജീവിതത്തിന്റെ തിരക്കുകൾക്കും കുടുംബ ഉത്തരവാദിത്വങ്ങൾക്കുമിടയിൽ പല ആഗ്രഹങ്ങളും മനസ്സിൽ ഒതുക്കിവെക്കുന്നവരുണ്ട്. ചില സ്വപ്നങ്ങൾ സാക്ഷാത്കരിക്കാൻ ഒരു ജീവിതകാലം തന്നെ കാത്തിരിക്കേണ്ടിവരും. 80-ാം വയസ്സിൽ ആദ്യമായി കടൽ കാണാനുള്ള പിതാവിന്റെ ആഗ്രഹം സഫലമാക്കിയ...

PREMIUM

57 വർഷം കൊണ്ട് വെറും കൈയാൽ മലഞ്ചെരുവിൽ 6,000...

ചൈനയിലെ ഗാവോട്ടാനിൽ പുറത്ത് കളിച്ചുകൊണ്ടിരുന്ന ലിയു ഗുവോജിയാങ്ങിന് വെറും ആറ് വയസ്സുള്ളപ്പോഴാണ് ഒരു വിവാഹഘോഷയാത്ര ഗ്രാമത്തിലേക്ക് പ്രവേശിച്ചത്. കുഞ്ഞിപ്പല്ലുകൾ നഷ്ടപ്പെട്ടവരുടെ വായിൽ വധു തൊടുന്നത് ഭാഗ്യമായി കണക്കാക്കപ്പെട്ടിരുന്നു. അതിനാൽ ലിയു പല്ലക്കിൻ്റെ അടുത്തേക്ക്...

അന്യഗ്രഹജീവികൾ നിർമ്മിച്ചതോ? വിജനമായ ഈ ദ്വീപിൽ അവശേഷിക്കുന്നത് ഭീമാകാരമായ...

സമുദ്രത്താൽ ചുറ്റപ്പെട്ടു ധാരാളം ദ്വീപസമൂഹങ്ങൾ ഭൂമിയിൽ ഉണ്ട്. ഈ ദ്വീപസമൂഹങ്ങൾ അവയുടെ ജൈവഘടനയുമായി ബന്ധപ്പെട്ടാണ് ഒന്ന് മറ്റൊന്നിൽ നിന്ന് വ്യത്യസ്തപ്പെടുന്നത്. എന്നാൽ മറ്റു ചിലത് അതിശയകരമായ നിർമിതിയാൽ വ്യത്യസ്തമായിരിക്കാം. നിഗൂഢതയ്ക്കും മാസ്മരികമായ കലാസൃഷ്ടിക്കും...

ഇരുട്ടിൻ്റെ നഗരം ! അവകാശികളില്ലാതെ കൊള്ളക്കാരുടെ സ്വന്തമായ ഇടം:...

മുൻപ് പറഞ്ഞ രണ്ടു നഗരങ്ങളിൽ നിന്നും തികച്ചും വ്യത്യസ്ത‌മാണ് ചൈനയിലെ കൗലൂൺ വാലഡ് എന്ന നഗരത്തിന്റെ കഥ. കടൽക്കൊളളക്കാരെ നേരിടാൻ സൈനികരായിരുന്നു ആദ്യം ഇവിടെ താവളമടിച്ചത്. രണ്ടാം ലോക മഹായുദ്ധത്തിൽ ജപ്പാൻ കൗലൂൺ...