Times Kerala

ശശി തരൂരിനെതിരെ യൂത്ത് കോൺഗ്രസ് വിമത വിഭാഗം നേതാവ്

 
ശശി തരൂരിനെതിരെ യൂത്ത് കോൺഗ്രസ് വിമത വിഭാഗം നേതാവ്
ശശി തരൂരിനെതിരെ യൂത്ത് കോൺഗ്രസ് വിമത വിഭാഗം നേതാവ്. തിരുവനന്തപുരത്ത് ലോക് സഭാ തെരെഞ്ഞെടുപ്പിൽ നാമനിർദേശ പത്രിക സമർപ്പിച്ചു.  രാജിവച്ച യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ഷൈൻ ലാലാണ് സ്വതന്ത്രയായി മത്സരിക്കുന്നത്. ഒത്തുതീർപ്പിന് വഴങ്ങില്ലെന്നും നാമ നിർദേശ പത്രിക പിൻവലിക്കില്ലെന്നും ഷൈൻ ലാൽ പറഞ്ഞു.


യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി അഡ്വ. ഷൈന്‍ ലാല്‍ ഇന്നലെയായിരുന്നു പ്രാഥമികാംഗത്വം രാജിവെച്ചത്. നേരത്തെ ഷൈന്‍ ലാലിനെയും യൂത്ത് കോണ്‍ഗ്രസ് നേതാവായ ഷാലിമാറിനെയും സസ്‌പെന്‍ഡ് ചെയ്തിരുന്നു. ജില്ലാ കമ്മിറ്റിയില്‍ അഖിലേന്ത്യാ സെക്രട്ടറിയോട് മോശമായി പെരുമാറിയെന്നാരോപിച്ചായിരുന്നു ഈ നടപടി.

Related Topics

Share this story