'ഗവർണറുമായി ഏറ്റുമുട്ടാനില്ല': നയംമാറ്റം സ്ഥിരീകരിച്ച് ഉന്നത വിദ്യാഭ്യാസ മന്ത്രി | Governor

കെടിയുവിൽ 14 മാസത്തിന് ശേഷം ബജറ്റ് പാസാക്കി
'ഗവർണറുമായി ഏറ്റുമുട്ടാനില്ല': നയംമാറ്റം സ്ഥിരീകരിച്ച് ഉന്നത വിദ്യാഭ്യാസ മന്ത്രി | Governor
Updated on

തിരുവനന്തപുരം: ഗവർണർ രാജേന്ദ്ര ആർലേക്കറുമായി ഇനി ഏറ്റുമുട്ടലിനില്ലെന്ന് വ്യക്തമാക്കി ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ. ആർ. ബിന്ദു. സർവകലാശാലാ വിസി നിയമനവുമായി ബന്ധപ്പെട്ട് സമവായത്തിലെത്തിയതിന് പിന്നാലെയാണ് നയം മാറ്റം മന്ത്രി തന്നെ സ്ഥിരീകരിച്ചത്. (No more fighting with the governor, R Bindu Minister confirms policy change)

ഏറെക്കാലമായി തുടരുന്ന തർക്കങ്ങൾക്കൊടുവിൽ സാങ്കേതിക സർവകലാശാലയിൽ ബോർഡ് ഓഫ് ഗവേണൻസ് യോഗം സമാധാനപരമായി ചേർന്നു. കഴിഞ്ഞ മാർച്ചിൽ പാസാക്കേണ്ടിയിരുന്ന 373.52 കോടി രൂപയുടെ ബജറ്റ് യോഗം അംഗീകരിച്ചു. മുൻപ് ഗവർണർ എത്തിയ യോഗങ്ങളിൽ നിന്ന് എംഎൽഎമാരും ഉദ്യോഗസ്ഥരും വിട്ടുനിന്നിരുന്നു. എന്നാൽ ഇന്ന് ഗവർണറെ സ്വീകരിക്കാൻ വിസി സിസ തോമസിനൊപ്പം സിപിഎം എംഎൽഎ ഐ.ബി. സതീഷും എത്തി എന്നത് ശ്രദ്ധേയമായി.

കേരള സർവകലാശാല രജിസ്ട്രാർ സ്ഥാനത്ത് നിന്ന് കെ.എസ്. അനിൽകുമാറിനെ മാറ്റിയത് ഗവർണറുമായുള്ള ഒത്തുതീർപ്പിന്റെ ഭാഗമാണെന്ന വാർത്തകൾ മന്ത്രി ബിന്ദു നിഷേധിച്ചു. അദ്ദേഹം നൽകിയ അപേക്ഷയുടെ അടിസ്ഥാനത്തിലാണ് നടപടിയെന്നും തർക്കങ്ങൾ പരിഹരിക്കുന്നതിനായി നടത്തിയ വിട്ടുവീഴ്ചയല്ല ഇതെന്നും മന്ത്രി വിശദീകരിച്ചു.

Related Stories

No stories found.
Times Kerala
timeskerala.com