തിരുവനന്തപുരം: അഴിമതിക്കേസിൽ ജയിൽ ഡിഐജി വിനോദ് കുമാറിന് സസ്‌പെൻഷൻ. ആഭ്യന്തര വകുപ്പ് റിപ്പോർട്ട് സമർപ്പിച്ച് നാല് ദിവസത്തിന് ശേഷമാണ് നടപടി ഉണ്ടായിരിക്കുന്നത്. ജയിൽ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥനെതിരെ ഉയർന്ന ഗുരുതരമായ അഴിമതി ആരോപണങ്ങളാണ് നടപടിയിലേക്ക് നയിച്ചത്.(Corruption case, suspension to Jail DIG Vinod Kumar)
ജയിലിൽ കഴിയുന്ന തടവുകാരനിൽ നിന്ന് പണം കൈപ്പറ്റിയെന്ന ആരോപണത്തിലാണ് വിനോദ് കുമാറിനെതിരെ കേസെടുത്തിരുന്നു.
കൈക്കൂലി കേസിന് പുറമെ, വിനോദ് കുമാറിന്റെ സാമ്പത്തിക ഇടപാടുകളിൽ ദുരൂഹതയുള്ളതായി വിജിലൻസ് കണ്ടെത്തിയിട്ടുണ്ട്. ഇയാൾക്കെതിരെ അനധികൃത സ്വത്ത് സമ്പാദനത്തിന് നിലവിൽ അന്വേഷണം പുരോഗമിക്കുകയാണ്.