HomeKeralaപ്രസവിച്ചു കിടന്ന സ്ത്രീയുടെ മുറിയിലടക്കം കയറി: കോഴിക്കോട് യൂത്ത് കോൺഗ്രസ് പ്രവർത്തകൻ്റെ...

പ്രസവിച്ചു കിടന്ന സ്ത്രീയുടെ മുറിയിലടക്കം കയറി: കോഴിക്കോട് യൂത്ത് കോൺഗ്രസ് പ്രവർത്തകൻ്റെ വീട്ടിൽ അർധ രാത്രിയിൽ പോലീസ് പരിശോധനയെന്ന് ആക്ഷേപം | Youth Congress

കോഴിക്കോട്: വടകര തിരുവള്ളൂരിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകന്റെ വീട്ടിൽ പോലീസ് അതിക്രമം നടത്തിയതായി ആക്ഷേപം. യൂത്ത് കോൺഗ്രസ് പ്രവർത്തകൻ്റെ വീട്ടിൽ അർദ്ധരാത്രിയോടെയായിരുന്നു പോലീസ് പരിശോധന നടത്തിയത്. പ്രസവിച്ചു കിടക്കുന്ന സ്ത്രീയുടെ മുറിയിൽ വരെ കയറി പോലീസ് പരിശോധന നടത്തിയെന്നാണ് ആരോപണം.(Youth Congress alleges Police raid in worker’s house in Kozhikode)

കഴിഞ്ഞ ദിവസം പ്രദേശത്ത് മുസ്ലിം ലീഗ് – സിപിഎം പ്രവർത്തകർ തമ്മിൽ സംഘർഷം നിലനിന്നിരുന്നു. ഈ സംഭവവുമായി ബന്ധപ്പെട്ട് പ്രതിപ്പട്ടികയിൽ ഉൾപ്പെട്ടയാളാണ് സിദ്ദീഖ്. രാത്രി വീട്ടിലെത്തിയ പോലീസ് സംഘം പ്രസവം കഴിഞ്ഞ് വിശ്രമത്തിലായിരുന്ന സ്ത്രീയുടെ സ്വകാര്യത ലംഘിക്കുന്ന രീതിയിൽ മുറിയിൽ പരിശോധന നടത്തിയത് വലിയ പ്രതിഷേധത്തിന് കാരണമായി. പ്രതിഷേധം ശക്തമായതിനെത്തുടർന്ന് പോലീസ് സംഘം മടങ്ങി.

Clickable Info Box