എം.ഡി.എം.എയുമായി യുവാക്കളെ അറസ്റ്റ് ചെയ്തു
Tue, 14 Mar 2023

എടക്കര: വഴിക്കടവ് ആനമറി എക്‌സൈസ് ചെക് പോസ്റ്റിൽ വാഹന പരിശോധനയിൽ എം.ഡി.എം.എയുമായി യുവാക്കളെ അറസ്റ്റ് ചെയ്തു. കലാസാഗർ കല്ലുപുരയിൽ ലിജു ഏബ്രഹാം (26), കാക്കപ്പരത ചേലോട്ടുകര ജിഷ്ണുലാൽ (23) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇവരിൽ നിന്നു 8.058 ഗ്രാം എം.ഡി.എം.എ പിടിച്ചെടുത്തു. യുവാക്കൾ ബംഗളൂരിൽ നിന്നു എടക്കരയിലേക്ക് വരികയായിരുന്നു. ബംഗളൂരിൽ നിന്നാണ് എം.ഡി.എം.എ വാങ്ങിയതെന്ന് യുവാക്കൾ മൊഴി നൽകി. റഷ്യയിൽ ജോലി ചെയ്തുവരികയായിരുന്ന ലിജു അടുത്തിടെയാണ് നാട്ടിലെത്തിയത്. മഞ്ചേരി നർകോട്ടിക്ക് കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.