നിലമേലിൽ കെഎസ്ആർടിസി ബസിനു പിന്നിൽ ആംബുലൻസ് ഇടിച്ചു; രോഗിയടക്കം നാല് പേർക്ക് പരിക്ക് | Nilamel

കിടപ്പുരോഗിയുമായി പോവുകയായിരുന്ന ആംബുലൻസാണ് അപകടത്തിൽപ്പെട്ടത്
Nilamel
Updated on

കൊല്ലം: നിലമേൽ (Nilamel) പുതുശേരിയിൽ നിർത്തിയിട്ടിരുന്ന കെഎസ്ആർടിസി ബസിന് പിന്നിൽ ആംബുലൻസ് ഇടിച്ച് നാല് പേർക്ക് പരിക്കേറ്റു. ശനിയാഴ്ച ഉച്ചയോടെയാണ് അപകടം നടന്നത്. കിടപ്പുരോഗിയുമായി പോവുകയായിരുന്ന ആംബുലൻസാണ് അപകടത്തിൽപ്പെട്ടത്.

ആംബുലൻസിനെ മറികടക്കാൻ ശ്രമിച്ച കാർ തട്ടിയതിനെത്തുടർന്ന് നിയന്ത്രണം വിട്ടാണ് ആംബുലൻസ് ബസിലിടിച്ചത്. ആംബുലൻസിലുണ്ടായിരുന്ന രോഗി ഉൾപ്പെടെ നാല് പേർക്കാണ് പരിക്കേറ്റത്. ഇവരെ ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആംബുലൻസിൽ തട്ടിയ കാർ അപകടത്തിന് ശേഷം നിർത്താതെ പോയി. ഈ കാറിനായുള്ള തിരച്ചിൽ പോലീസ് ആരംഭിച്ചിട്ടുണ്ട്. യാത്രക്കാരെ ഇറക്കുന്നതിനായി റോഡരികിൽ നിർത്തിയിട്ടിരുന്ന കെഎസ്ആർടിസി ബസിലേക്കാണ് ആംബുലൻസ് ഇടിച്ചുകയറിയത്. സംഭവത്തിൽ ചടയമംഗലം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. നിർത്താതെ പോയ കാർ കണ്ടെത്താനായി സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചുവരികയാണ്.

Summary

Four people were injured on Saturday when an ambulance carrying a bedridden patient crashed into a stationary KSRTC bus at Nilamel in Kollam. The accident occurred after a car, while attempting to overtake, hit the ambulance, causing the driver to lose control and ram into the bus. The car involved in the incident fled the scene, and police are currently analyzing CCTV footage to identify the vehicle.

Related Stories

No stories found.
Times Kerala
timeskerala.com