വയനാട്: വയനാട് ജില്ലയിലെ പുൽപ്പള്ളി വണ്ടിക്കടവിൽ വിറക് ശേഖരിക്കാൻ പോയ മധ്യവയസ്കൻ കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടു (Tiger Attack). വണ്ടിക്കടവ് സ്വദേശിയായ മാരൻ (വയസ്സ് ഏകദേശം 50) ആണ് ദാരുണമായി മരിച്ചത്. ശനിയാഴ്ച ഉച്ചയ്ക്ക് ശേഷമാണ് സംഭവം നടന്നത്.
സഹോദരിക്കൊപ്പം വിറക് ശേഖരിക്കാൻ ജനവാസ മേഖലയോട് ചേർന്നുള്ള സ്ഥലത്ത് പോയതായിരുന്നു മാരൻ. പെട്ടെന്നുണ്ടായ ആക്രമണത്തിൽ കടുവ മാരനെ ഉൾക്കാട്ടിലേക്ക് വലിച്ചിഴച്ചു കൊണ്ടുപോയി. മാരന്റെ കഴുത്തിലാണ് കടുവയുടെ കടിയേറ്റത്. താൻ ശബ്ദം കേട്ട് തിരിഞ്ഞു നോക്കുമ്പോഴേക്കും മാരനെ കടുവ കൊണ്ടുപോയിരുന്നതായി കൂടെയുണ്ടായിരുന്ന സഹോദരി പറഞ്ഞു.വനംവകുപ്പ് ഉദ്യോഗസ്ഥരും നാട്ടുകാരും ചേർന്ന് നടത്തിയ തിരച്ചിലിൽ ജനവാസ മേഖലയിൽ നിന്ന് 500 മീറ്ററോളം ഉള്ളിൽ വെച്ചാണ് മാരനെ കണ്ടെത്തിയത്.
ആശുപത്രിയിലേക്ക് എത്തിക്കാൻ ശ്രമിച്ചെങ്കിലും വഴിമധ്യേ മരണം സംഭവിക്കുകയായിരുന്നു. പ്രദേശത്ത് കടുവയുടെ ശല്യം രൂക്ഷമാണെന്നും അധികൃതർ വേണ്ട നടപടികൾ സ്വീകരിക്കുന്നില്ലെന്നും നാട്ടുകാർ ആരോപിക്കുന്നു. ഏതാനും ദിവസങ്ങൾക്ക് മുൻപ് ഇതേ പ്രദേശത്ത് കടുവ പോത്തിനെ ആക്രമിച്ചിരുന്നു. വയനാട്ടിൽ വന്യജീവി ആക്രമണങ്ങൾ വർദ്ധിച്ചു വരുന്നത് പ്രദേശവാസികളിൽ വലിയ ഭീതിയും പ്രതിഷേധവും സൃഷ്ടിച്ചിട്ടുണ്ട്.
A middle-aged tribal man named Maran was killed in a tiger attack at Vandikkadavu, near Pulpally in Wayanad district, on Saturday. The incident occurred while Maran and his sister were collecting firewood near a residential area; the tiger reportedly bit him on the neck and dragged him into the forest.