കോഴിക്കോട് ആറ് വയസ്സുകാരനെ അമ്മ കഴുത്തുഞെരിച്ച് കൊന്നു; വിവരം പൊലീസിനെ വിളിച്ചറിയിച്ച് അമ്മ | Murder

മകനെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ വിവരം അമ്മ തന്നെയാണ് പൊലീസിൽ അറിയിച്ചത്
Murder
Updated on

കോഴിക്കോട്: കോഴിക്കോട് കാക്കൂരിൽ ആറ് വയസ്സുകാരനായ മകനെ അമ്മ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി (Murder). കാക്കൂർ പുന്നശ്ശേരിയിലാണ് നാടിനെ നടുക്കിയ ഈ ദാരുണ സംഭവം നടന്നത്. നന്ദ ഹർഷൻ എന്ന ആറു വയസ്സുകാരനാണ് കൊല്ലപ്പെട്ടത്. കൊലപാതകത്തിന് ശേഷം അമ്മ അനു തന്നെ വിവരം കാക്കൂർ പൊലീസിനെ വിളിച്ചറിയിക്കുകയായിരുന്നു.

ശനിയാഴ്ച രാവിലെ അനുവിന്റെ ഭർത്താവ് ബിജീഷ് ജോലിക്ക് പോയതിന് ശേഷമായിരുന്നു കൊലപാതകം. മകനെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ വിവരം അനു തന്നെയാണ് പൊലീസിൽ അറിയിച്ചത്.

കാക്കൂർ സരസ്വതി വിദ്യാമന്ദിറിലെ യുകെജി വിദ്യാർത്ഥിയാണ് കൊല്ലപ്പെട്ട നന്ദ ഹർഷൻ. കെഎസ്എഫ്ഇ ജീവനക്കാരിയായ അനുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവർ മാനസിക പ്രശ്നങ്ങൾക്ക് ചികിത്സയിലായിരുന്നുവെന്ന് പൊലീസ് പ്രാഥമികാന്വേഷണത്തിൽ വ്യക്തമാക്കി. കാക്കൂർ പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. മാനസികമായ അസ്വസ്ഥതകളാണോ അതോ മറ്റ് കുടുംബ പ്രശ്നങ്ങളാണോ കൊലപാതകത്തിലേക്ക് നയിച്ചതെന്ന കാര്യത്തിൽ വിശദമായ അന്വേഷണം നടന്നുവരികയാണ്.

Summary

In a tragic incident at Kakkoor in Kozhikode, a six-year-old boy named Nandha Harsh was strangled to death by his mother on Saturday morning. The mother, Anu, who is a KSFE employee, reportedly called the police herself to inform them of the crime after her husband had left for work.

Related Stories

No stories found.
Times Kerala
timeskerala.com