ആക്രമണക്കേസിൽ യുവാവ് അറസ്റ്റിൽ
May 25, 2023, 18:53 IST

വെള്ളറട: വീടിന് മുകളില്‍ നിരീക്ഷണ കാമറ വെച്ചതിലുള്ള വിരോധത്തെത്തുടര്‍ന്ന് അയല്‍വാസിയെ ബിയർകുപ്പികൊണ്ട് ആക്രമിച്ച പ്രതിയെ ആര്യങ്കോട് പൊലീസ് പിടികൂടി. ഇടവാല്‍ വലിയവിളപ്പുറം രതീഷ് ഭവനില്‍ രമേഷ് എന്ന 32-കാരനെയാണ് അറസ്റ്റ് ചെയ്തത്. വലിയവിളപ്പുറം സ്വദേശി ഗിഫ്റ്റ്സണ്‍ പ്രസാദിനെ (29) ആക്രമിച്ച കേസിലാണ് അറസ്റ്റ്. ആക്രമണം തടയാന്‍ ചെന്ന ഗിഫ്റ്റസണിന്റെ അനുജന്റെ മകനെയും ബിയര്‍ക്കുപ്പികൊണ്ട് അടിച്ചു. ആര്യങ്കോട് എസ്.ഐ. ആന്റണി ജോസഫ് നെറ്റോ,സി പി ഒ മാരായ ക്രിസ്റ്റഫര്‍, വിഷ്ണുവി എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.