'വോട്ട് സംരക്ഷിക്കാൻ കഴിയാത്തത് കോൺഗ്രസിൻ്റെ പരാജയം, ഒരാളെയും ചാക്കിട്ടു പിടിക്കുന്ന സമീപനം CPMനില്ല': KV അബ്‌ദുൾ ഖാദർ | CPM

ജാഫർ ഒളിവിലാണ് എന്നാണ് സൂചന
'വോട്ട് സംരക്ഷിക്കാൻ കഴിയാത്തത് കോൺഗ്രസിൻ്റെ പരാജയം, ഒരാളെയും ചാക്കിട്ടു പിടിക്കുന്ന സമീപനം CPMനില്ല': KV അബ്‌ദുൾ ഖാദർ | CPM
Updated on

തൃശ്ശൂർ: വടക്കാഞ്ചേരി വോട്ടുകോഴ വിവാദത്തിൽ സി.പി.എമ്മിന് യാതൊരു പങ്കുമില്ലെന്ന് കെ.വി. അബ്ദുൽ ഖാദർ. ഒരാളെയും ചാക്കിട്ടു പിടിക്കുന്ന സമീപനം പാർട്ടിക്കില്ലെന്നും പുറത്തുവന്ന ശബ്ദരേഖയിലെ കാര്യങ്ങളിൽ സി.പി.എം ഇടപെട്ടിട്ടില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.(CPM does not have an approach of holding anyone in the sack, says KV Abdul Khader)

50 ലക്ഷം രൂപ വാഗ്ദാനം ചെയ്തു എന്ന ആരോപണം അടിസ്ഥാനരഹിതമാണ്. പ്രചരിക്കുന്ന ഓഡിയോയിൽ ജാഫർ സംസാരിക്കുന്നത് ആരോടാണെന്ന് വ്യക്തമല്ല. അതിൽ സി.പി.എം നേതാക്കളാരും ഇല്ല. യു.ഡി.എഫ് സ്വതന്ത്രനായി ജയിച്ച ജാഫറിന്റെ വോട്ട് സംരക്ഷിക്കേണ്ട ബാധ്യത കോൺഗ്രസിനായിരുന്നു. അതിൽ പരാജയപ്പെട്ടത് അവരുടെ കുറ്റമാണ് എന്നും അദ്ദേഹം പറഞ്ഞു.

രാഷ്ട്രീയമായി യു.ഡി.എഫിന് വിരുദ്ധമായ നിലപാടെടുക്കുന്ന ഒരാളെ സംരക്ഷിക്കുമെന്ന് പറയുന്നതിൽ രാഷ്ട്രീയമായി തെറ്റൊന്നുമില്ല. അട്ടിമറി ആരോപണം ഉന്നയിച്ച് യു.ഡി.എഫ് പ്രതിഷേധിക്കുമ്പോഴും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്, വൈസ് പ്രസിഡന്റ് സ്ഥാനങ്ങൾ രാജിവെക്കില്ലെന്ന് അദ്ദേഹം ഉറപ്പിച്ചു പറഞ്ഞു.

ലീഗ് സ്വതന്ത്രനായി വിജയിച്ച ഇ.യു. ജാഫർ എൽ.ഡി.എഫിന് വോട്ട് ചെയ്തതോടെയാണ് വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്ത് ഭരണം യു.ഡി.എഫിന് നഷ്ടമായത്. 50 ലക്ഷം രൂപയോ ബ്ലോക്ക് പ്രസിഡന്റ് പദവിയോ നൽകാമെന്ന് സി.പി.എം വാഗ്ദാനം ചെയ്തതായി ജാഫർ പറയുന്ന ശബ്ദരേഖ കോൺഗ്രസ് പുറത്തുവിട്ടിരുന്നു. നിലവിൽ അംഗത്വം രാജിവെച്ച ജാഫർ ഒളിവിലാണ്.

Related Stories

No stories found.
Times Kerala
timeskerala.com