'ഇതിനെയാണ് ഓലപ്പാമ്പിനെ കാട്ടി പേടിപ്പിക്കുക എന്ന് പറയുന്നത്': MLAയുടെ നെയിം ബോർഡിന് മുകളിൽ കൗൺസിലറുടെ ബോർഡ് സ്ഥാപിച്ച് R ശ്രീലേഖ | Name board

ചിത്രങ്ങൾ അവർ ഫേസ്ബുക്കിൽ പങ്കുവെക്കുകയും ചെയ്തു
'ഇതിനെയാണ് ഓലപ്പാമ്പിനെ കാട്ടി പേടിപ്പിക്കുക എന്ന് പറയുന്നത്': MLAയുടെ നെയിം ബോർഡിന് മുകളിൽ കൗൺസിലറുടെ ബോർഡ് സ്ഥാപിച്ച് R ശ്രീലേഖ | Name board
Updated on

തിരുവനന്തപുരം: എം.എൽ.എ വി.കെ. പ്രശാന്തിന്റെ നെയിം ബോർഡിന് മുകളിൽ കൗൺസിലറുടെ ബോർഡ് സ്ഥാപിച്ച് കൗൺസിലർ ആർ. ശ്രീലേഖ. എം.എൽ.എയുടെ ഓഫീസിൽ അതിക്രമിച്ചു കയറിയെന്നാരോപിച്ച് തനിക്കെതിരെ മുഖ്യമന്ത്രിക്ക് പരാതി നൽകിയ സംഭവത്തെ പരിഹസിച്ചുകൊണ്ടാണ് ശ്രീലേഖ ഇക്കാര്യം പങ്കുവച്ചത്.(R Sreelekha installs councilor's board above MLA's name board)

എം.എൽ.എയുടെ പേര് രേഖപ്പെടുത്തിയ ബോർഡിന് മുകളിലായി ബി.ജെ.പി കൗൺസിലറുടെ പേര് വെച്ച പുതിയ ബോർഡ് സ്ഥാപിച്ചതിൻ്റെ ചിത്രങ്ങൾ അവർ ഫേസ്ബുക്കിൽ പങ്കുവെക്കുകയും ചെയ്തു.

തനിക്കെതിരെ ഉയർന്ന നിയമനടപടികളെ 'ഓലപ്പാമ്പ്' എന്നാണ് ശ്രീലേഖ വിശേഷിപ്പിച്ചത്. ഏതോ ഒരു കമ്യൂണിസ്റ്റ് വക്കീൽ തനിക്കെതിരെ മുഖ്യമന്ത്രിക്ക് പരാതി നൽകിയിട്ടുണ്ട് എന്നും, എം.എൽ.എയുടെ ഓഫീസിൽ അതിക്രമിച്ചു കയറി എന്നാണ് ആരോപണം എന്നും അവർ ചൂണ്ടിക്കാട്ടി. "ഇതിനെയാണ് ഓലപ്പാമ്പിനെ കാട്ടി പേടിപ്പിക്കുക എന്ന് പറയുന്നത്" എന്നും അവർ പരിഹസിച്ചു.

Related Stories

No stories found.
Times Kerala
timeskerala.com