Times Kerala

 യുവാവിനെ തട്ടിക്കൊണ്ടുപോയി 10 ലക്ഷം കവർന്നു; അഞ്ചുപേർ അറസ്റ്റിൽ

 
യുവാവിനെ തട്ടിക്കൊണ്ടുപോയി 10 ലക്ഷം കവർന്നു; അഞ്ചുപേർ അറസ്റ്റിൽ
 

കു​റ്റ്യാ​ടി: ബൈ​ക്ക്​ യ​ത്ര​ക്കാ​ര​നാ​യ യു​വാ​വി​നെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി പ​ണം അ​പ​ഹ​രി​ച്ച കേ​സി​ൽ അ​ഞ്ചു​പേരെ അറസ്റ്റ് ചെയ്തു. വേ​ളം കു​റി​ച്ച​കം താ​ന​യ​പ്പാ​റ ചേ​ര​മ്പ​ത്ത്​ റാ​സി​ഖി​ൽ നി​ന്ന്​ 10 ല​ക്ഷം രൂ​പ ത​ട്ടി​യെ​ടു​ത്ത കേ​സി​ൽ വേ​ളം കു​റി​ച്ച​കം വെ​ള്ളാ​ക്കൊ​ടി സ​തീ​ശ​ൻ (32), കു​റ്റ്യാ​ടി ഊ​ര​ത്ത്​ മ​മ്പ​ള്ളി നി​ഖി​ലേ​ഷ്​ (33), ഊ​ര​ത്ത്​ പു​ല​ക്കു​ന്ന​ൻ​ചാ​ലി​ൽ അ​നീ​ഷ്​ (40), ത​ല​ശ്ശേ​രി വെ​സ്റ്റ്​ പൊ​ന്ന്യം കു​നി​യി​ൽ പ്ര​സാ​ദ്​ (44), ത​ല​ശ്ശേ​രി പാ​ല​യോ​ട്​ തെ​ക്കെ​ന​രി​ക്കു​ള​ത്തി​ൽ ര​ജീ​ഷ്​ (43) എന്നിവരെയാണ് ​ ര​ണ്ടു മാ​സ​ത്തി​ന്​ ശേ​ഷം അറസ്റ്റ് ചെയ്തത്. 

ഫെ​ബ്രു​വ​രി 29നാ​ണ്​ വീ​ട്ടി​ൽ​നി​ന്ന്​ ബൈ​ക്കി​ൽ പോ​കു​ന്ന റാ​സി​ഖി​നെ കാ​റി​ലെ​ത്തി​യ സം​ഘം ത​ട​ഞ്ഞു​വെ​ച്ച്​ ബ​ല​മാ​യി കാ​റി​ൽ ക​യ​റ്റി​ക്കൊ​ണ്ടു​പോ​യ​ത്​. ഇ​യാ​ളു​ടെ ബൈ​ക്കും സം​ഘം കൊ​ണ്ടു​പോ​യി​രു​ന്നു. പ​ണം പി​ടി​ച്ചു​പ​റി​ച്ച ശേ​ഷം ഇ​യാ​ളെ വീ​ടി​ന്റെ ര​ണ്ടു​കി​ലോ​മീ​റ്റ​ർ അ​ക​ലെ റോ​ഡി​ൽ ഉ​പേ​ക്ഷി​ച്ച്​ ഇ​വ​ർ ക​ട​ന്നു​ക​ള​യു​ക​യാ​യി​രു​ന്നു. ബൈ​ക്ക്​ ര​ണ്ടാ​ഴ്ച ക​ഴി​ഞ്ഞ്​ ഉ​പേ​ക്ഷി​ച്ച നി​ല​യി​ൽ മ​റെ​റാ​രി​ട​ത്തു​നി​ന്ന്​ പൊ​ലീ​സി​ന്​ ല​ഭി​ക്കു​ക​യു​ണ്ടാ​യി. മൊ​ബൈ​ൽ ട​വ​ർ ലൊ​ക്കേ​ഷ​ൻ കേ​ന്ദ്രീ​ക​രി​ച്ചു​ള്ള അ​ന്വേ​ഷ​ണ​ത്തി​ലാ​ണ്​ ഇ​വ​രെ ക​ണ്ടെ​ത്താ​നാ​യ​ത്.

Related Topics

Share this story