തി​രു​വ​ന​ന്ത​പു​ര​ത്ത് യു​വാ​വി​ന് ക്രൂ​ര​മ​ർ​ദ​നം, ഗുരുതര പരിക്ക്; സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്ത്

തി​രു​വ​ന​ന്ത​പു​ര​ത്ത് യു​വാ​വി​ന് ക്രൂ​ര​മ​ർ​ദ​നം, ഗുരുതര പരിക്ക്;  സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്ത്
 തി​രു​വ​ന​ന്ത​പു​രം: കണിയാപുരത്ത് ഭ​ക്ഷ​ണം വാ​ങ്ങാ​ൻ പോ​യ യു​വാ​വി​നെ ബൈ​ക്ക് ത​ട​ഞ്ഞ് നി​ർ​ത്തി ക്രൂ​ര​മാ​യി മ​ർ​ദി​ച്ചു.  പു​ത്ത​ൻ​തോ​പ്പ് സ്വ​ദേ​ശി അ​ന​സ് (26) നാ​ണ് മ​ർ​ദ്ദ​ന​മേ​റ്റ​ത്. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ യു​വാ​വി​നെ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. തി​ങ്ക​ളാ​ഴ്ച രാ​ത്രി ഏ​ഴി​നാ​ണ് സം​ഭ​വം. ഹോ​ട്ട​ലി​ലേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന ത​ന്നെ ഫൈ​സ​ൽ എ​ന്ന യു​വാ​വ് ബൈ​ക്ക് ത​ട​ഞ്ഞ് നി​ർ​ത്തി താ​ക്കോ​ൽ ഊ​രി വാ​ങ്ങി​യ​ശേ​ഷം മ​ർ​ദ്ദി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് അ​ന​സ് പോ​ലീ​സി​ൽ ന​ൽ​കി​യ പ​രാ​തി. മ​ർ​ദ്ദ​ന​ത്തെ തു​ട​ർ​ന്ന് അ​വ​ശ​നാ​യ യു​വാ​വി​നെ നാ​ട്ടു​കാ​രും പോ​ലീ​സും ചേ​ർ​ന്നാ​ണ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്. അതേസമയം, ആക്രമിച്ച ഫൈ​സ​ലു​മാ​യി മു​ൻ പ​രി​ച​യ​മൊ വി​രോ​ധ​മൊ ഇ​ല്ലെ​ന്നാ​ണ് യു​വാ​വ് വ്യ​ക്ത​മാ​ക്കി​യ​ത്. മ​ദ്യ​ല​ഹ​രി​യി​ലാ​യി​രു​ന്നു മ​ർ​ദ​ന​മെ​ന്നാ​ണ് അ​ന​സ് പറയുന്നത്. മ​ർ​ദ​ന രം​ഗ​ങ്ങ​ളു​ടെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ പോ​ലീ​സി​ന് കൈ​മാ​റി.

Share this story