Times Kerala

 ലോക ഹോമിയോപ്പതി ദിനാചരണം സംഘടിപ്പിച്ചു

 
 അഞ്ചാം പനി; ഹോമിയോ ചികിത്സ ലഭ്യം
 

ഹോമിയോപ്പതി വകുപ്പും നാഷണൽ ആയുഷ്മിഷൻ കേരളയും സംയുക്തമായി ലോക ഹോമിയോപ്പതി ദിനാചരണം  സംഘടിപ്പിച്ചു. മെയ് 9 തിരുവനന്തപുരം എസ് പി ഗ്രാൻഡ് ഡേയ്‌സ്ൽ വച്ച് നടന്ന ചടങ്ങ് ആയുഷ് ആരോഗ്യ കുടുംബക്ഷേമ വകുപ്പ് സെക്രട്ടറി എ പി എം മുഹമ്മദ് ഹനീഷ് ഉദ്ഘാടനം ചെയ്തു. നാഷണൽ ആയുഷ് മിഷൻ സ്റ്റേറ്റ് മിഷൻ ഡയറക്ടർ ഡോക്ടർ ടി സജിത്ത് ബാബുവിന്റെ അധ്യക്ഷതയിലായിരുന്നു പരിപാടി.

ഇതിനോട് അനുബന്ധിച്ച് ഹോമിയോപ്പതി മേഖലയിലെ ഗവേഷണം പ്രോത്സാഹിപ്പിക്കുന്നതിനായി 'എംപവറിങ് റിസർച്ച് എൻഹാൻസിങ് പ്രൊഫിഷൻസി 'എന്ന പേരിൽ വിദഗ്ധർ പങ്കെടുക്കുന്ന പാനൽ ചർച്ചയും, പേപ്പർ പ്രസന്റേഷനും ഉണ്ടായിരുന്നു. വിവിധ മേഖലകളിൽ ഹോമിയോപ്പതിയുടെ പ്രാധാന്യം വിവരിക്കുന്ന 'ഹോമിയോപ്പതി എ കാലിഡോസ്‌കോപ്പിക്  വ്യൂ' എന്ന സെഷനും നടന്നു. ഹോമിയോപ്പതി വകുപ്പ് നടത്തിവരുന്ന വിവിധ പദ്ധതികളുടെ വിജയഗാഥകളും അവയുടെ അവലോകനവും സംഘടിപ്പിച്ചു. ഹോമിയോപ്പതി വകുപ്പിന്റെ സുവർണ്ണ ജൂബിലിയോട് അനുബന്ധിച്ച് തയ്യാറാക്കിയ സുവനീർ ന്റെ പ്രകാശനവും ചടങ്ങിൽ നിർവഹിച്ചു.

ഡോ. വിജയാംബിക (ഹോമിയോപ്പതി ഡിപ്പാർട്ട്‌മെന്റ് ഡയറക്ടർ) ഡോ. റീന കെ ജി (ഹെൽത്ത് സർവീസ് ഡയറക്ടർ), ഡോ. പ്രിയ കെ എസ്, (ഐ എസ് എം ഡയറക്ടർ) ഡോ.ശ്രീകുമാർ ടി ഡി, (മെഡിക്കൽ എജുക്കേഷൻ ഡിപ്പാർട്ട്‌മെന്റ് ഡയറക്ടർ), ഡോ. സുന്ദരേശൻ (ഹോമിയോപതി മെഡിസിൻ കൗൺസിൽ പ്രസിഡന്റ്), ഡോ. ഷീല എ എസ് (പ്രിൻസിപ്പൽ ആൻഡ് കൺട്രോളിംഗ് ഓഫീസർ), ആയുഷ് മിഷൻ സ്റ്റേറ്റ് പ്രോഗ്രാം മാനേജർ  ഡോ. സജി പി ആർ, ഡോ. ആർ ജയനാരായണൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

Related Topics

Share this story