HomeKeralaകൂരാച്ചുണ്ടിൽ വീണ്ടും കാട്ടാനപ്പേടി: ജനവാസ മേഖലയിലിറങ്ങി കാട്ടാന | Wild Elephant

കൂരാച്ചുണ്ടിൽ വീണ്ടും കാട്ടാനപ്പേടി: ജനവാസ മേഖലയിലിറങ്ങി കാട്ടാന | Wild Elephant

കോഴിക്കോട്: കൂരാച്ചുണ്ടിൽ ജനവാസമേഖലയിൽ വീണ്ടും കാട്ടാന ഇറങ്ങി. ഇന്ന് പുലർച്ചെ രണ്ട് മണിയോടെ മണ്ടോപ്പാറ വരിക്കാലിക്കൽ ബെന്നിയുടെ വീടിന് സമീപത്താണ് ആനയെ കണ്ടത്. ഇതോടെ പ്രദേശവാസികൾ കടുത്ത ഭീതിയിലാണ്.(Wild Elephant Enters Residential Area In Koorachundu Kozhikode)

പ്രദേശത്ത് ദിവസങ്ങളായി കാട്ടാനശല്യം രൂക്ഷമായി തുടരുകയാണ്. ഇതിനെതിരെ നാട്ടുകാരുടെ പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് വീണ്ടും കാട്ടാന ജനവാസമേഖലയിലിറങ്ങിയത്. വനംവകുപ്പിന്റെ ദ്രുതപ്രതികരണ സേന (ആർആർടി) സ്ഥലത്തെത്തി പരിശോധന നടത്തിയെങ്കിലും ആനക്കൂട്ടത്തെ കണ്ടെത്താനായിട്ടില്ല.

Story Summary

Wild elephants have once again entered the residential area of Koorachundu in Kozhikode, sparking fear among locals who have been facing persistent animal-human conflict. Although the forest department’s Rapid Response Team (RRT) conducted a search near the affected property early this morning, the herd remains at large, intensifying local protests.

Clickable Info Box