Description
Digital Voice of Kerala
Wednesday, April 15, 2026

Digital Voice of Kerala
HomeKeralaകോഴിക്കോട് ശരീരത്തിൽ ഇരുമ്പ് കമ്പി തുളച്ചുകയറി കാട്ടാന ചെരിഞ്ഞു | Wild...

കോഴിക്കോട് ശരീരത്തിൽ ഇരുമ്പ് കമ്പി തുളച്ചുകയറി കാട്ടാന ചെരിഞ്ഞു | Wild elephant

🎙️ Latest Podcast

കോഴിക്കോട്: പെരുവണ്ണാമുഴി പയ്യാനിക്കോട്ടയിൽ ജനവാസ മേഖലയിലിറങ്ങിയ കാട്ടാനക്കൂട്ടത്തെ തുരത്തുന്നതിനിടെ ഒരു പിടിയാന ചെരിഞ്ഞു. കാർ ഷെഡ് തകർക്കുന്നതിനിടെ നെഞ്ചിലേക്ക് ഇരുമ്പ് തൂൺ തുളച്ചുകയറിയാണ് അപകടമുണ്ടായത്.(Wild elephant dies after iron rode pierces body in Kozhikode)

പുലർച്ചെയാണ് പെരുവണ്ണാമുഴി മേഖലയിൽ കാട്ടാനക്കൂട്ടം ഇറങ്ങിയത്. വിവരമറിഞ്ഞെത്തിയ വനം വകുപ്പ് ഉദ്യോഗസ്ഥർ പടക്കം പൊട്ടിച്ച് ആനകളെ തുരത്താൻ ശ്രമിച്ചു. ഇതിനിടെ ഒരു പിടിയാന അക്രമാസക്തയാകുകയും വനം വകുപ്പ് ജീവനക്കാർക്ക് നേരെ പാഞ്ഞടുക്കുകയുമായിരുന്നു. വീട്ടിൽ ഓടിക്കയറിയാണ് ഉദ്യോഗസ്ഥർ രക്ഷപ്പെട്ടത്.

തുടർന്ന് ആന സമീപത്തുണ്ടായിരുന്ന കാർ ഷെഡ് തകർക്കാൻ ശ്രമിച്ചു. ഈ വേളയിൽ ഷെഡിന്റെ തകർന്ന ഇരുമ്പ് തൂൺ ആനയുടെ നെഞ്ചിലേക്ക് ആഴത്തിൽ തുളച്ചുകയറുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ആന സമീപത്തെ തോട്ടത്തിലേക്ക് നീങ്ങി. രാവിലെ നടത്തിയ തിരച്ചിലിലാണ് ആനയെ തോട്ടത്തിൽ ചെരിഞ്ഞ നിലയിൽ കണ്ടെത്തിയത്. സംഭവത്തിൻ്റെ ദൃശ്യങ്ങൾ ഇതിനോടകം പുറത്തുവന്നിട്ടുണ്ട്.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.