25 കോടി സ്വന്തമാക്കുന്ന ഭാഗ്യശാലിയാര്?; തിരുവോണം ബമ്പറിന്റെ നറുക്കെടുപ്പ് നാളെ

തിരുവനന്തപുരം: തിരുവോണം ബമ്പറിന്റെ നറുക്കെടുപ്പ് നാളെ. കേരള ലോട്ടറി ചരിത്രത്തിലെ ഏറ്റവും വലിയ സമ്മാനത്തുകയായ 25 കോടിയാണ് ഒന്നാം സമ്മാനമായി ലഭിക്കുക.റിക്കാര്‍ഡുകള്‍ ഭേദിച്ചാണ് ഇത്തവണത്തെ ടിക്കറ്റുകള്‍ വിറ്റുപോകുന്നത്. ഇത്തവണ സമ്മാനഘടനയില്‍ മാറ്റം വരുത്തിയത് മികച്ച വില്‍പ്പന ലഭിക്കാന്‍ കാരണമായെന്ന് ഏജന്‍സികൾ പറയുന്നു.

ആകെ 90 ലക്ഷം ടിക്കറ്റുകള്‍ അച്ചടിക്കാനുള്ള അനുമതി സര്‍ക്കാര്‍ ലോട്ടറി വകുപ്പിന് നല്‍കിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷത്തേതില്‍ നിന്നും 1,36,759 സമ്മാനങ്ങള്‍ ഇത്തവണ കൂടുതല്‍ ഉണ്ട്. ആകെ മൊത്തം 5,34,670 സമ്മാനങ്ങളാണുള്ളത്.
കഴിഞ്ഞ വര്‍ഷം 67 ലക്ഷത്തോളം തിരുവോണം ബമ്പര്‍ ടിക്കറ്റുകളാണ് അച്ചടിച്ചത്. അതില്‍ 66 ലക്ഷത്തോളം ടിക്കറ്റുകളും വിറ്റഴിഞ്ഞിരുന്നു.