ആംബുലൻസിലെ കല്യാണയാത്ര; ഉടമയ്ക്കും ഡൈവർക്കുമെതിരെ കേസെടുത്ത് പിഴ ചുമത്തും

news
 കായംകുളം: കറ്റാനത്തു വിവാഹ ശേഷം വധൂവരന്മാർ ആംബുലൻസിൽ വീട്ടിലേക്കു സൈറൻ മുഴക്കി യാത്ര ചെയ്ത സംഭവം . ആംബുലൻസ് ഉടമയ്ക്കും ഡൈവർക്കുമെതിരെ കേസെടുത്ത് പിഴ ചുമത്തുമെന്നു മോട്ടോർ വാഹന വകുപ്പ് അധികൃതർ അറിയിച്ചു.ഇന്നലെ ട്രാൻസ് പോർട്ട് കമ്മീഷണറുടെ നിർദേശ പ്രകാരം മാവേലിക്കര മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാരായ എസ്. സുബി, സി.ബി. അജിത് കുമാർ , എംവിഐ ഗുരുദാസൻ എന്നിവരുടെ നേതൃത്വത്തിൽ ആംബുലൻസ് കസ്റ്റഡിയിലെടുത്ത ശേഷം  നൂറനാട് പോലീസിനു കൈമാറി. ഉടമയ്ക്കും ഡ്രൈവർക്കും നോട്ടീസ് നൽകുകയും ചെയ്തിരുന്നു.

Share this story