HomeKeralaഇടുക്കി ഡാമിൽ ജലനിരപ്പ് കുത്തനെ താഴുന്നു: നിലവിൽ അണക്കെട്ടിലുള്ളത് 2335 അടി...

ഇടുക്കി ഡാമിൽ ജലനിരപ്പ് കുത്തനെ താഴുന്നു: നിലവിൽ അണക്കെട്ടിലുള്ളത് 2335 അടി വെള്ളം | Idukki Dam

ഇടുക്കി: സംസ്ഥാനത്ത് വേനൽ കടുക്കുന്നതിനിടെ ഇടുക്കി അണക്കെട്ടിലെ ജലനിരപ്പിൽ വൻ കുറവ്. നിലവിൽ 2335 അടി വെള്ളം മാത്രമാണ് അണക്കെട്ടിലുള്ളത്. ഇത് ആകെ സംഭരണശേഷിയുടെ 35 ശതമാനം മാത്രമാണ്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് പത്തടിയോളം വെള്ളം ഇപ്പോൾ കുറവാണ്.(Water level in Idukki Dam drops sharply, Currently, the water level in the dam is 2335 feet)

മുൻവർഷങ്ങളിൽ ഈ സമയത്ത് ലഭിച്ചിരുന്ന ശക്തമായ വേനൽമഴ ഇത്തവണ ഉണ്ടായിട്ടില്ല. പെയ്ത ചെറിയ മഴയാകട്ടെ ജലനിരപ്പ് ഉയർത്താൻ പര്യാപ്തമായിരുന്നില്ല. അണക്കെട്ടിലേക്ക് എത്തുന്ന വെള്ളത്തിന്റെ അളവിൽ വലിയ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

കടുത്ത ചൂട് കാരണം വെള്ളം വൻതോതിൽ ബാഷ്പീകരിക്കപ്പെട്ടു പോകുന്നത് ജലനിരപ്പ് വേഗത്തിൽ താഴാൻ കാരണമാകുന്നുണ്ട്. ജലനിരപ്പ് കുറവാണെങ്കിലും ശരാശരി 10 മുതൽ 11 മില്യൺ യൂണിറ്റ് വരെ വൈദ്യുതിയാണ് നിലവിൽ അണക്കെട്ടിൽ നിന്ന് പ്രതിദിനം ഉത്പാദിപ്പിക്കുന്നത്.

Clickable Info Box