ഇടുക്കി: ആശുപത്രികളിലെ പൊതിച്ചോർ വിതരണവുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദത്തിൽ ആരോഗ്യവകുപ്പ് മന്ത്രി കെ. മുരളീധരനെതിരെ കടുത്ത വിമർശനവുമായി മുൻ മന്ത്രിയും സിപിഎം നേതാവുമായ വി.എൻ. വാസവൻ. നിലവിലെ സർക്കാർ ഒരു ‘യു-ടേൺ ഗവൺമെന്റായി’ മാറിയിരിക്കുകയാണെന്ന് അദ്ദേഹം പരിഹസിച്ചു.(VN Vasavan Criticizes Health Minister K Muraleedharan Over Food Distribution Issue)
ആശുപത്രികളിൽ കമ്മ്യൂണിറ്റി കിച്ചൺ നടപ്പാക്കുക എന്നത് പ്രായോഗികമല്ലെന്നും അദ്ദേഹം തുറന്നടിച്ചു. പണമുണ്ടായിട്ടും കൃത്യസമയത്ത് ഭക്ഷണം വാങ്ങാൻ സാധിക്കാത്ത നിസ്സഹായരായ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും വലിയൊരു സഹായമാണ് ഡിവൈഎഫ്ഐ വർഷങ്ങളായി നടത്തുന്ന പൊതിച്ചോർ വിതരണം. ജാതിയോ മതമോ രാഷ്ട്രീയമോ നോക്കിയല്ല ഈ ഭക്ഷണം നൽകുന്നത് എന്നും വാസവൻ ചൂണ്ടിക്കാട്ടി.
നിരവധി ആളുകൾ ഈ കാരുണ്യപ്രവർത്തിയെ പ്രകീർത്തിച്ച് രംഗത്തെത്തിയിട്ടുള്ളതുമാണ്. വിതരണം ചെയ്യുന്ന ഭക്ഷണത്തിൽ എന്തെങ്കിലും തരത്തിലുള്ള പാകപ്പിഴകൾ ഉണ്ടായാൽ അത് നൽകുന്നത് ആരാണെന്ന് കൃത്യമായി തിരിച്ചറിയാൻ വേണ്ടിയാണ് അവിടെ ബോർഡുകൾ സ്ഥാപിക്കുന്നത്. അതിനാൽ ആശുപത്രികളിൽ പൊതിച്ചോർ കൊടുക്കാൻ പാടില്ലെന്ന ആരോഗ്യ മന്ത്രിയുടെ നിലപാട് മാനവികതയ്ക്ക് തന്നെ എതിരാണെന്നും വി.എൻ. വാസവൻ കുറ്റപ്പെടുത്തി.
Story Summary
Former Minister V.N. Vasavan strongly criticized Health Minister K. Muraleedharan over the ongoing controversy regarding DYFI’s free food packet distribution in hospitals. Terming the administration a “U-turn government,” Vasavan stated that stopping the distribution is inhumane.


