ന്യൂഡൽഹി: പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിന്റെ ആദ്യദിനമായ തിങ്കളാഴ്ച രാജ്യതലസ്ഥാനത്തെ യുദ്ധക്കളമാക്കി മാറ്റിയ പ്രതിരോധ പ്രക്ഷോഭം. നീറ്റ് പരീക്ഷാ ക്രമക്കേടുകൾക്കെതിരെയും കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ടും കോക്രോച്ച് ജനതാ പാർട്ടി പ്രഖ്യാപിച്ച ‘ചലോ സൻസദ്’ മാർച്ചിൽ വൻ സംഘർഷം. ഡൽഹി പോലീസ് അനുമതി നിഷേധിച്ചിട്ടും ജന്തർ മന്തറിൽ തടിച്ചുകൂടിയ യുവാക്കൾ അടങ്ങുന്ന പ്രതിഷേധക്കാരെ പിരിച്ചുവിടാൻ സുരക്ഷാസേന അതിശക്തമായ ലാത്തിച്ചാർജ്ജും കണ്ണീർവാതക ഷെല്ലുകളും പ്രയോഗിച്ചു.(CJP March To Parliament, Delhi Police use batons in CJP March Over NEET Row)
ബരിക്കേഡുകൾ ഭേദിച്ച് പാർലമെന്റിലേക്ക് നീങ്ങാൻ ശ്രമിച്ച പ്രതിഷേധക്കാരും പൊലീസും തമ്മിൽ തെരുവിൽ ഏറ്റുമുട്ടി. സംഘർഷത്തിൽ നിരവധി വിദ്യാർത്ഥികൾക്കും പോലീസ് ഉദ്യോഗസ്ഥർക്കും പരിക്കേറ്റിട്ടുണ്ട്. സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി സെൻട്രൽ ഡൽഹിയുടെ പല ഭാഗങ്ങളിലും മൊബൈൽ ഇന്റർനെറ്റ് സേവനങ്ങൾ താൽക്കാലികമായി വിച്ഛേദിച്ചു. കൂടാതെ രാജീവ് ചൗക്ക്, ജൻപഥ്, പട്ടേൽ ചൗക്ക്, സെൻട്രൽ സെക്രട്ടേറിയറ്റ്, സേവാ തീർത്ഥ് എന്നീ അഞ്ച് പ്രധാന ഡൽഹി മെട്രോ സ്റ്റേഷനുകൾ അടിയന്തരമായി അടച്ചുപൂട്ടിയത് നഗരത്തിൽ കനത്ത യാത്രാക്ലേശത്തിന് കാരണമായി. രാജീവ് ചൗക്ക് പോലുള്ള തിരക്കേറിയ ഇന്റർചേഞ്ച് സ്റ്റേഷനുകളിൽ നൂറുകണക്കിന് യാത്രക്കാരാണ് കുടുങ്ങിക്കിടക്കുന്നത്.
അടുത്തിടെ ചീഫ് ജസ്റ്റിസ് നടത്തിയ ചില പരാമർശങ്ങളെ പരിഹസിച്ചുകൊണ്ട് അഭിജീത് ദിപ്കെ മെയ് മാസത്തിൽ രൂപീകരിച്ച ‘കോക്രോച്ച് ജനതാ പാർട്ടി’ ഡിജിറ്റൽ ഇടങ്ങളിൽ നിന്ന് തെരുവിലെ വലിയ ജനകീയ ശക്തിയായി മാറുന്ന കാഴ്ചയ്ക്കാണ് ഡൽഹി സാക്ഷ്യം വഹിക്കുന്നത്. പരീക്ഷാ അട്ടിമറികൾക്കെതിരെ ജൂൺ 28 മുതൽ ജന്തർ മന്തറിൽ അനിശ്ചിതകാല നിരാഹാര സമരത്തിലായിരുന്ന പ്രമുഖ പരിസ്ഥിതി പ്രവർത്തകൻ സോനം വാങ്‌ചുക്കിനെ ശനിയാഴ്ച പോലീസ് നിർബന്ധപൂർവ്വം ആശുപത്രിയിലേക്ക് മാറ്റിയിരുന്നു.
Story Summary
Delhi’s Jantar Mantar turned into a battlefield as security forces used tear gas and batons to disperse thousands of Cockroach Janta Party (CJP) supporters marching to Parliament over NEET irregularities. Amidst the chaos, five major metro stations were shut, internet services suspended, and hospitalized activist Sonam Wangchuk vowed to continue his hunger strike until accountability is met.


