തിരുവനന്തപുരത്ത് വാഹനങ്ങൾ കൂട്ടിയിടിച്ചു; 6 പേർക്ക് പരുക്ക്
Sep 17, 2023, 18:07 IST

തിരുവനന്തപുരം വിതുര ചേന്നൻപാറയിലുണ്ടായ വാഹനാപകടത്തിൽ 6 പേർക്ക് പരിക്ക്. വിതുരയിൽ നിന്നും അമിത വേഗത്തിൽ വന്ന പിക് അപ്പ് വാൻ നെടുമങ്ങാട് ഭാഗത്ത് നിന്നും വന്ന ജീപ്പ്, കാർ എന്നിവയും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. ജീപ്പിൽ ഉണ്ടായിരുന്നവർക്കും പിക് അപ്പ് വാഹനത്തിൽ ഉണ്ടായിരുന്നവർക്കുമാണ് പരുക്കേറ്റത്. പരുക്കേറ്റവരെ ഉടൻ തന്നെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.