രാജ്യറാണി എക്‌സ്പ്രസിന് 2 കോച്ചുകൾ കൂടി: പുതുവത്സര സമ്മാനമായി നിലമ്പൂർ പാതയിൽ വൻ മാറ്റങ്ങൾ ലക്ഷ്യമിട്ട് റെയിൽവേ | Railway

ഒരു എസി ത്രീ ടയർ കോച്ചും ഒരു സ്ലീപ്പർ കോച്ചുമാണ് അനുവദിച്ചത്
രാജ്യറാണി എക്‌സ്പ്രസിന് 2 കോച്ചുകൾ കൂടി: പുതുവത്സര സമ്മാനമായി നിലമ്പൂർ പാതയിൽ വൻ മാറ്റങ്ങൾ ലക്ഷ്യമിട്ട് റെയിൽവേ | Railway
Updated on

മലപ്പുറം: നിലമ്പൂർ - കൊച്ചുവേളി രാജ്യറാണി എക്‌സ്പ്രസിൽ രണ്ട് അധിക കോച്ചുകൾ കൂടി ഉൾപ്പെടുത്തി റെയിൽവേ ഉത്തരവിറക്കി. നിലവിൽ 14 കോച്ചുകളുള്ള ട്രെയിനിൽ ഇതോടെ ആകെ കോച്ചുകളുടെ എണ്ണം 16 ആയി ഉയരും. ഒരു എസി ത്രീ ടയർ കോച്ചും ഒരു സ്ലീപ്പർ കോച്ചുമാണ് അധികമായി അനുവദിച്ചത്.(2 more coaches for Rajya Rani Express, New Year's gift from Railway)

ഡിസംബർ 31-ന് കൊച്ചുവേളിയിൽ നിന്ന് പുറപ്പെടുന്ന ട്രെയിനിലും (16349), ജനുവരി ഒന്നിന് നിലമ്പൂരിൽ നിന്ന് പുറപ്പെടുന്ന ട്രെയിനിലും (16350) പുതിയ കോച്ചുകൾ ഉണ്ടാകും. നിലമ്പൂർ - മൈസൂരു റെയിൽവേ ആക്ഷൻ കൗൺസിലിന്റെ നിരന്തരമായ ഇടപെടലിനെത്തുടർന്നാണ് യാത്രക്കാരുടെ ഈ ആവശ്യം അംഗീകരിക്കപ്പെട്ടത്.

കോച്ചുകൾ വർദ്ധിപ്പിച്ചതിന് പുറമെ വലിയ മാറ്റങ്ങളാണ് നിലമ്പൂർ പാതയിൽ റെയിൽവേ ലക്ഷ്യമിടുന്നത്. 24 കോച്ചുകൾ വരെയുള്ള ട്രെയിനുകൾ നിർത്താൻ പാകത്തിൽ പ്ലാറ്റ്‌ഫോമുകളുടെ നീളം കൂട്ടുന്നതിനുള്ള ടെൻഡർ നടപടികൾ വേഗത്തിലാക്കി. മേലാറ്റൂർ, കുലുക്കല്ലൂർ എന്നിവിടങ്ങളിലെ പുതിയ ക്രോസിംഗ് സ്റ്റേഷൻ പ്രവൃത്തികൾ മാർച്ചോടെ പൂർത്തിയാകും. ഇത് ട്രെയിനുകളുടെ വൈകിയോട്ടം ഒഴിവാക്കാൻ സഹായിക്കും. പാത വൈദ്യുതീകരിച്ച പശ്ചാത്തലത്തിൽ കൂടുതൽ മെമു ട്രെയിനുകൾ അനുവദിക്കാൻ റെയിൽവേ ബോർഡിന് ശുപാർശ നൽകിയിട്ടുണ്ട്.

Related Stories

No stories found.
Times Kerala
timeskerala.com