കൊച്ചി: ആലുവ റെയിൽവേ സ്റ്റേഷനിലെ മേൽപ്പാലത്തിൽ നിന്നും താഴേക്ക് ചാടി യുവാവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു. വ്യാഴാഴ്ച ഉച്ചയോടെ നടന്ന സംഭവത്തിൽ ഉത്തരേന്ത്യൻ സ്വദേശിയായ മുപ്പതുകാരനാണ് ഗുരുതരമായി പരിക്കേറ്റത്. മേൽപ്പാലത്തിൽ തൂങ്ങിപ്പിടിച്ചു നിന്ന യുവാവ് പിടിവിട്ട് താഴെയുള്ള റെയിൽവേ വൈദ്യുത ലൈനിലേക്ക് വീഴുകയായിരുന്നു.(Man attempts suicide from railway overpass, falls on electric line)
ലൈനിൽ നിന്നും ശക്തമായ ഷോക്കേറ്റ യുവാവ് ഉടൻ തന്നെ ട്രാക്കിലേക്ക് തെറിച്ചു വീണു. ഷോക്കേറ്റും വീഴ്ചയുടെ ആഘാതത്തിലും ശരീരത്തിന് ഗുരുതരമായി പരിക്കേറ്റു. ഉടൻ തന്നെ റെയിൽവേ ജീവനക്കാരും നാട്ടുകാരും ചേർന്ന് ഇയാളെ കളമശേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അപകടത്തെത്തുടർന്ന് താൽക്കാലികമായി റെയിൽവേ സ്റ്റേഷനിലെ വൈദ്യുത ബന്ധം വിച്ഛേദിച്ചു. ഇതേത്തുടർന്ന് ഈ പാതയിലൂടെയുള്ള ട്രെയിൻ ഗതാഗതം അല്പനേരം തടസ്സപ്പെട്ടു.