HomeKeralaമാസപ്പടി കേസിൽ വീണ വിജയന്റെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചു; സ്ഥിരനിക്ഷേപ രേഖകൾ...

മാസപ്പടി കേസിൽ വീണ വിജയന്റെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചു; സ്ഥിരനിക്ഷേപ രേഖകൾ പിടിച്ചെടുത്തു; നടപടി കടുപ്പിച്ച് ഇഡി | Veena Vijayan bank account frozen ED

കൊച്ചി: സിഎംആർഎല്ലും എക്‌സാലോജിക്കും തമ്മിലുള്ള സാമ്പത്തിക ഇടപാട് കേസിൽ (മാസപ്പടി കേസ്) മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണ വിജയന് നേരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) നടപടി കടുപ്പിച്ചു (Veena Vijayan bank account frozen ED0. വീണയുടെ എച്ച്ഡിഎഫ്‌സി (HDFC) ബാങ്കിലെ അക്കൗണ്ട് ഇഡി മരവിപ്പിച്ചു. സംസ്ഥാനവ്യാപകമായി നടന്ന കൂട്ട റെയ്ഡിന് തൊട്ടുപിന്നാലെയാണ് ഈ നിർണ്ണായക നടപടി. അക്കൗണ്ട് മരവിപ്പിച്ചതിന് പുറമെ വീണയുടെ പേരിലുള്ള ബാങ്ക് സ്ഥിരനിക്ഷേപങ്ങളുടെ (Fixed Deposits) രേഖകളും ഇഡി സംഘം പിടിച്ചെടുത്തിട്ടുണ്ട്.

മാസപ്പടി കേസുമായി ബന്ധപ്പെട്ട് പിണറായി വിജയന്റെയും മന്ത്രി മുഹമ്മദ് റിയാസിന്റെയും വീടുകൾ ഉൾപ്പെടെ സംസ്ഥാനത്തെ പത്തിടങ്ങളിലും ബംഗളൂരുവിൽ രണ്ടിടങ്ങളിലുമായി ആകെ 12 കേന്ദ്രങ്ങളിലാണ് ഇന്ന് പുലർച്ചെ ആറ് മണി മുതൽ ഇഡി ഒരേസമയം റെയ്ഡ് നടത്തിയത്. തിരുവനന്തപുരം ബേക്കറി ജംഗ്ഷനിലെ പിണറായി വിജയന്റെ വാടക വീട്ടിൽ ഒരു വനിത ഉൾപ്പെടെ അഞ്ച് ഇഡി ഉദ്യോഗസ്ഥരും എട്ട് കേന്ദ്രസേനാംഗങ്ങളുമാണ് പരിശോധനയ്ക്ക് എത്തിയത്. ഇവിടെ എട്ടര മണിക്കൂറോളം പരിശോധന നീണ്ടുനിന്നു.

ഇഡി ഉദ്യോഗസ്ഥർക്ക് നേരെയുണ്ടായ ആക്രമണം: 300 പേർക്കെതിരെ വധശ്രമത്തിന് കേസ്; ‘കൊല്ലെടാ’ എന്ന് ആക്രോശിച്ച് ആക്രമിച്ചെന്ന് ഇഡി മൊഴി

തിരുവനന്തപുരം: തലസ്ഥാനത്ത് ഇഡി (ED) ഉദ്യോഗസ്ഥരെയും അവരുടെ വാഹനങ്ങളെയും ക്രൂരമായി ആക്രമിച്ച സംഭവത്തിൽ കണ്ടാലറിയാവുന്ന 300 സി.പി.എം പ്രവർത്തകർക്കെതിരെ വധശ്രമത്തിന് കേസ്സെടുത്ത് പൊലീസ് (ED officials attacked Thiruvananthapuram0. ഇഡി അസിസ്റ്റന്റ് ഡയറക്ടർ സനത് റെഡ്ഡി നൽകിയ ഔദ്യോഗിക മൊഴിയുടെ അടിസ്ഥാനത്തിലാണ് മ്യൂസിയം പൊലീസ് വധശ്രമത്തിന് (Attempt to Murder) കേസെടുത്തിരിക്കുന്നത്.

പ്രവർത്തകർ മാരകായുധങ്ങളുമായി എത്തി, “കൊല്ലെടാ” എന്ന് ആക്രോശിച്ചാണ് തങ്ങളെ ആക്രമിച്ചതെന്ന് ഇഡി അസിസ്റ്റന്റ് ഡയറക്ടറുടെ മൊഴിയിൽ വ്യക്തമാക്കുന്നുണ്ട്. ആക്രമണത്തിൽ ഇഡി ഉദ്യോഗസ്ഥനായ ഡിക്സൻ ഡേവിഡ്, ഡ്രൈവറായ ശ്യാം എന്നിവർക്ക് പരിക്കേറ്റതായും മൊഴിയിലുണ്ട്. കേസിൽ ഡിവൈഎഫ്ഐ നേതാക്കൾ അടക്കം അഞ്ച് പേർ ഇതിനകം പിടിയിലായിട്ടുണ്ട്. അക്രമത്തിൽ നേരിട്ട് പങ്കെടുത്ത 15 പേരെ കൃത്യമായി തിരിച്ചറിഞ്ഞതായും മ്യൂസിയം പൊലീസ് അറിയിച്ചു.

മുന്നറിയിപ്പില്ലാതെ ഇഡി സംഘം പരിശോധനയ്ക്ക് എത്തിയതിന് പിന്നാലെ മുൻ മുഖ്യമന്ത്രി പിണറായി വിജയനായി തെരുവിലിറങ്ങി കടുത്ത പ്രതിരോധം തീർക്കാൻ സി.പി.എം തീരുമാനിക്കുകയായിരുന്നു. പരിശോധന നടന്ന വസതികളിലേക്ക് രാവിലെ മുതൽ തന്നെ നൂറുകണക്കിന് പ്രവർത്തകർ ഇരച്ചെത്തി. അടിയന്തരമായി ചേർന്ന സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം സംസ്ഥാനവ്യാപകമായി പ്രതിഷേധിക്കാൻ ആഹ്വാനം ചെയ്തതോടെയാണ് തിരുവനന്തപുരത്ത് പിണറായി വിജയൻ താമസിക്കുന്ന വാടകവീട്ടിലേക്ക് പ്രവർത്തകരുടെ വൻ ഒഴുക്കുണ്ടായത്.

പ്രവർത്തകർ റോഡ് പൂർണ്ണമായി ഉപരോധിച്ചതോടെ സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കളും പ്രതിഷേധത്തിൽ അണിനിരന്നു. സംഘർഷം ഒഴിവാക്കാൻ ഇഡി സംഘത്തെ മറ്റൊരു വഴിയിലൂടെ മാറ്റാൻ പൊലീസ് ശ്രമിച്ചെങ്കിലും പ്രവർത്തകർ അവിടെയും പ്രതിഷേധം തുടരുകയായിരുന്നു. ഒടുവിൽ പരിശോധന പൂർത്തിയാക്കി ഇഡി സംഘം പുറത്തിറങ്ങിയതോടെ വാഹനങ്ങൾക്ക് നേരെ ചാടിവീണ പ്രവർത്തകർ പരക്കെ അക്രമം അഴിച്ചുവിടുകയായിരുന്നു.

തിരുവനന്തപുരത്തിന് പുറമെ കണ്ണൂരിലെ പിണറായിയുടെ തറവാട്ടു വീട്ടിലേക്കും, കോഴിക്കോട് മന്ത്രി മുഹമ്മദ് റിയാസിന്റെ വസതിയിലേക്കും ഇതേ സമയം പ്രതിഷേധം ഇരച്ചെത്തിയിരുന്നു. പിണറായി വിജയനെതിരെയുള്ള കേന്ദ്ര അന്വേഷണ ഏജൻസിയുടെ നീക്കത്തെ പാർട്ടിക്കെതിരെയുള്ള നേരിട്ടുള്ള ആക്രമണമായി കണ്ട് ശക്തമായി പ്രതിരോധിക്കാനാണ് സി.പി.എം തീരുമാനം. വരും ദിവസങ്ങളിലും ഇഡിക്കെതിരെയുള്ള പ്രതിഷേധം തെരുവിൽ തുടരാനാണ് പാർട്ടി കോൺഗ്രസ് ലക്ഷ്യമിടുന്നത്.

Story Summary – The Enforcement Directorate (ED) has frozen the HDFC Bank account of Veena Vijayan, daughter of Pinarayi Vijayan, following an 8.5-hour raid closely linked to the CMRL-Exalogic monthly pay-off case. While ED seized fixed deposit documents from Thiruvananthapuram, search notes revealed nothing was found at the Kannur and Kozhikode residences.

WhatsApp Channel Banner

Latest updates

സിപിഐഎം കേന്ദ്ര കമ്മിറ്റി ഓഫീസിലെ പൊലീസ് നടപടിക്കെതിരെ പിണറായി;...

തിരുവനന്തപുരം: ഡൽഹിയിലെ സിപിഐഎം കേന്ദ്ര കമ്മിറ്റി ഓഫീസിൽ കടന്നുകയറി എസ്എഫ്‌ഐ നേതാവും ജെഎൻയു വിദ്യാർഥി യൂണിയൻ മുൻ പ്രസിഡന്റുമായ ഐഷി ഘോഷിനെ അറസ്റ്റ് ചെയ്യാൻ ഡൽഹി പൊലീസ് നടത്തിയ ശ്രമം പ്രതിഷേധാർഹമാണെന്ന് പ്രതിപക്ഷ...

കൈക്കൂലി കേസിൽ വിജിലൻസ് പിടിയിലായ കണ്ണൂർ കോർപ്പറേഷൻ താൽക്കാലിക...

കണ്ണൂർ: കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസ് പിടികൂടിയ കണ്ണൂർ കോർപ്പറേഷനിലെ താൽക്കാലിക അസിസ്റ്റന്റ് എൻജിനീയറെ പിരിച്ചുവിട്ടു (Kannur Corporation Vigilance Trap). താഴെചൊവ്വ സ്വദേശി മുഹമ്മദ് അസ്‌ലമിനെയാണ് കോർപ്പറേഷൻ നടപടി സ്വീകരിച്ച് പുറത്താക്കിയത്. ഇതുസംബന്ധിച്ച ഉത്തരവ്...

ഏഴുവയസുകാരിക്ക് നേരെയുള്ള ലൈംഗികാതിക്രമം; പ്രതിക്ക് 40 വർഷം കഠിനതടവും...

കാഞ്ഞങ്ങാട്: ഏഴുവയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിക്ക് 40 വർഷം കഠിനതടവ് ശിക്ഷ വിധിച്ചു (Kasaragod Child Sexual Abuse Case). കാസർകോട് മാലോം അതിരുമാവ് പാപ്പിനി വീട്ടിൽ പി. സനീഷ് (33)നെയാണ്...

വടകര എംഡിഎംഎ റാക്കറ്റിന് കോടികളുടെ പണമിടപാട്; ഡെലിവറി ബോയ്...

വടകര: എംഡിഎംഎ മയക്കുമരുന്ന് റാക്കറ്റുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളിൽ പങ്കുണ്ടെന്ന ആരോപണത്തിൽ ഡെലിവറി ബോയായ യുവാവിനെ പ്രത്യേക അന്വേഷണ സംഘം (Vadakara MDMA Case) അറസ്റ്റ് ചെയ്തു. ഇരിട്ടി സ്വദേശിയായ ജിജിൻ കുര്യാക്കോസ്...

കാവഡ് യാത്ര: ഡൽഹി-ഹരിദ്വാർ പാതയിൽ ഗതാഗത നിയന്ത്രണം; ആഗസ്റ്റ്...

മുസഫർനഗർ: കാവഡ് യാത്രയുടെ ഭാഗമായി ഡൽഹി-ഹരിദ്വാർ ദേശീയപാതയിലും ഗംഗാ കനാൽ റോഡിലും ഘട്ടംഘട്ടമായി ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുമെന്ന് ഉത്തർപ്രദേശ് പൊലീസ് അറിയിച്ചു (Kanwar Yatra). ജൂലൈ 30 മുതൽ ഭാരവാഹനങ്ങളുടെ ഗതാഗതം നിയന്ത്രിക്കുമെന്നും...

DON'T MISS

കടിച്ച മൂർഖനെ പെട്ടിയിലാക്കി ആശുപത്രിയിലെത്തി യുവാവ്; പാമ്പിനെ കണ്ടപ്പോൾ...

പട്ന: പാമ്പുകടിയേറ്റ യുവാവ് തന്നെ കടിച്ച പാമ്പിനെയും പെട്ടിയിലാക്കി ആശുപത്രിയിലെത്തിച്ച സംഭവം ബിഹാറിൽ കൗതുകവും പരിഭ്രാന്തിയും സൃഷ്ടിച്ചു (Bihar snake bite). കിഴക്കൻ ചമ്പാരൻ ജില്ലയിലെ സദർ ആശുപത്രിയിലാണ് അപൂർവ സംഭവം അരങ്ങേറിയത്. നിർഭയ്...

മനുഷ്യത്വത്തിന്റെ മുദ്രയായി CJP പ്രതിഷേധം; അമ്മയിൽ നിന്ന് വേർപെട്ട...

ഡൽഹി: ആയിരക്കണക്കിന് ആളുകൾ പങ്കെടുത്ത CJP പ്രതിഷേധത്തിനിടെ മനുഷ്യത്വത്തിന്റെ അപൂർവ കാഴ്ചയാണ് അരങ്ങേറിയത്. പ്രതിഷേധത്തിനിടെ അമ്മയിൽ നിന്ന് വേർപെട്ട ഒരു കൊച്ചുകുട്ടിയെ പ്രതിഷേധക്കാർ കൂട്ടായ പരിശ്രമത്തിലൂടെ നിമിഷങ്ങൾക്കകം അമ്മയുടെ കൈകളിലെത്തിച്ച ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ...

53 വർഷം മുൻപ് കടലിൽ ഒഴുകിയ കുപ്പിക്കത്ത് വീണ്ടും...

ന്യൂജഴ്‌സി: 53 വർഷങ്ങൾക്ക് മുമ്പ് കടലിലേക്ക് ഒഴുക്കിവിട്ട ഒരു കുപ്പിക്കത്ത് ന്യൂജഴ്‌സിയിലെ ചതുപ്പുനിലങ്ങളിൽ നിന്ന് കണ്ടെത്തിയത് കൗതുകമായി. 1973-ൽ ഒമ്പത് വയസ്സുകാരിയായിരുന്ന ലോറി ബ്ലെയർ എഴുതിയ തമാശ നിറഞ്ഞ സന്ദേശമാണ് അരനൂറ്റാണ്ടിലേറെക്കാലത്തിന് ശേഷം...

PREMIUM

പഴകിയ കെട്ടിടങ്ങളും തുരുമ്പിച്ച വസ്തുക്കളും: വിറ്റ്നൂം, ആർക്കും വേണ്ടാത്ത...

ഒരു കാലത്ത് ആളും ആരവവുമുണ്ടായിരുന്ന നഗരങ്ങളിൽ പലതും ഇന്ന് ഉപേക്ഷിക്കപ്പെട്ട അവസ്ഥയിലാണ്. ചിലതാകട്ടെ വിനോദസഞ്ചാരകേന്ദ്രങ്ങളായി മാറി. അത്തരം ഒരു നഗരത്തിൻ്റെ കഥ കേട്ടോളൂ...(Wittenoom the ghost city ) ഓസ്ട്രേലിയയിൽ വിറ്റ്നും എന്നൊരു സ്‌ഥലമുണ്ട്....

”ടാങ്കിന്റെ അരികിലൂടെ നടന്നു പോകുന്ന കുഞ്ഞുങ്ങളെ പിന്നെ ആരും...

വർഷം 2006, നോയിഡയിലെ നിഥാരിയെന്ന (Nithari) ചെറു ഗ്രാമം. ഗ്രാമത്തോട് ചേർന്ന് തന്നെ സമ്പന്നർ പാർക്കുന്ന സെക്ടർ -31, അവിടെ വലിയൊരു വാട്ടർ ടാങ്ക് ഉണ്ട്. ടാങ്കിന്റെ അരികിലൂടെ നടന്നു പോകുന്ന കുഞ്ഞുങ്ങളെ...

സർപ്പശയ്യയിൽ ഉറങ്ങുന്ന മഹാവിഷ്ണു, വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്ന കരിങ്കല്‍ വിഗ്രഹം;...

ഇന്ത്യയെപ്പോലെ നേപ്പാളും ആഴത്തിൽ വേരൂന്നിയ ഹൈന്ദവ വിശ്വാസങ്ങളും ആചാരങ്ങളും പുലർത്തുന്ന് രാജ്യമാണ്. നേപ്പാളിലെ ഹൈന്ദവ വിശ്വാസികൾക്ക് ഏറെ പ്രധാനപ്പെട്ട ഒരു മഹാവിഷ്ണു ക്ഷേത്രമാണ് ബുദ്ധനീലകണ്ഠ ക്ഷേത്രം (Budhanilkantha Temple). ഈ ക്ഷേത്രം ഹിന്ദുക്കൾക്കും...