HomeKerala'സ്തുതിപാഠകർ വേണ്ട, ലക്ഷ്യം 2031'; എംഎൽഎമാരോട് വികാരാധീനനായി വി.ഡി. സതീശൻ |...

‘സ്തുതിപാഠകർ വേണ്ട, ലക്ഷ്യം 2031’; എംഎൽഎമാരോട് വികാരാധീനനായി വി.ഡി. സതീശൻ | VD Satheesan Speech

തിരുവനന്തപുരം: നിയുക്ത മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ യുഡിഎഫ് പാർലമെന്ററി പാർട്ടി യോഗത്തിൽ വികാരാധീനനായി സംസാരിച്ച് വി.ഡി. സതീശൻ. സ്തുതിപാഠകരെ തനിക്ക് ആവശ്യമില്ലെന്നും സദ്ഭരണത്തിലൂടെ ജനങ്ങളുടെ വിശ്വാസം നേടിയെടുക്കുകയാണ് തന്റെ ലക്ഷ്യമെന്നും അദ്ദേഹം എംഎൽഎമാരോട് വ്യക്തമാക്കി (VD Satheesan Speech). അടുത്ത തിരഞ്ഞെടുപ്പിനുള്ള പ്രവർത്തനങ്ങൾ നാളെത്തന്നെ തുടങ്ങണമെന്നും 2031-ലെ ലക്ഷ്യം താൻ ഉടൻ പ്രഖ്യാപിക്കുമെന്നും അദ്ദേഹം പ്രസംഗത്തിൽ അറിയിച്ചു. എംഎൽഎമാരുമായി വളരെ തുറന്ന സമീപനമായിരിക്കും തന്റെ ഭാഗത്തുനിന്നുണ്ടാകുകയെന്ന് അദ്ദേഹം ഉറപ്പുനൽകി.

എംഎൽഎമാർക്ക് ഏത് പാതിരാത്രിയിലും തന്നെ വിളിക്കാമെന്നും കാര്യങ്ങൾ തുറന്നു പറയുന്നതിനും ക്രിയാത്മകമായി ഇടപെടുന്നതിനും തടസ്സമുണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു. സഭയിലെ പുതിയ എംഎൽഎമാർ പ്രവർത്തനങ്ങളിൽ കൂടുതൽ ശ്രദ്ധ പുലർത്തണമെന്നും അനാവശ്യമായ അർഭാടങ്ങൾ ഭരണത്തിൽ നിന്നും പൂർണ്ണമായും ഒഴിവാക്കണമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. ജനങ്ങൾക്ക് നൽകിയ വാക്ക് പാലിച്ച് മികച്ച ഭരണം കാഴ്ചവെക്കാനാണ് താൻ ആഗ്രഹിക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

മന്ത്രിസഭാ രൂപീകരണ ചർച്ചകൾ എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലുമായി ആലോചിച്ച് മാത്രമേ തീരുമാനിക്കൂ എന്ന് സതീശൻ വ്യക്തമാക്കി. ചർച്ചകൾക്കായി അദ്ദേഹം ഉടൻ തന്നെ കേരളത്തിലെത്തും. യുഡിഎഫ് ഒരു ടീമായി പ്രവർത്തിക്കണമെന്നും ഘടകകക്ഷികളെ ചേർത്തുപിടിക്കണമെന്നുമാണ് തന്റെ നിലപാട്. 2001-ൽ സംഭവിച്ച അബദ്ധങ്ങൾ ആവർത്തിക്കരുത്. എല്ലാവരും ഒറ്റക്കെട്ടായി നിന്നാൽ അത്ഭുതങ്ങൾ സൃഷ്ടിക്കാൻ നമുക്ക് കഴിയുമെന്നും അദ്ദേഹം എംഎൽഎമാരോട് പറഞ്ഞു.
കോൺഗ്രസ് ഒരു ജനാധിപത്യ പാർട്ടിയായതിനാലാണ് മുഖ്യമന്ത്രിയെ തീരുമാനിക്കാൻ അല്പം സമയം എടുത്തതെന്നും ഇത് ബിജെപിയിൽ സാധ്യമാകില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. തന്നെ ഈ വലിയ ചുമതല ഏൽപ്പിച്ച എഐസിസിക്കും തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ ഒപ്പം നിന്ന നിരീക്ഷകർക്കും കെ.സി. വേണുഗോപാലിനും അദ്ദേഹം നന്ദി രേഖപ്പെടുത്തി.

Summary: Newly announced Kerala CM V.D. Satheesan addressed the UDF Parliamentary Party meeting with an emotional speech, emphasizing that he values results over flattery. He urged MLAs to be proactive, stating that work for the next election begins immediately and he will set a target for 2031. Satheesan confirmed that cabinet formation will involve discussions with K.C. Venugopal and stressed the importance of teamwork and avoiding past mistakes.

WhatsApp Channel Banner

Latest updates

അപൂർവ്വ രോഗാവസ്ഥ; സങ്കീർണ്ണ ശസ്ത്രക്രിയയിലൂടെ യുവാവിന് പുതുജീവൻ പകർന്ന്...

അങ്കമാലി: കുടലിലേക്കുള്ള രക്തപ്രവാഹം തടസ്സപ്പെടുന്ന അതീവ ഗുരുതരമായ പ്രകൃതത്തിലുള്ള അക്യൂട്ട് മിസെന്ററിക് ഇസ്കീമിയ (Acute Mesenteric Ischemia) ബാധിച്ച രോഗിയെ രണ്ട് സങ്കീർണ്ണ ശസ്ത്രക്രിയകളിലൂടെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്ന് അപ്പോളോ അഡ്‌ലക്‌സ് ആശുപത്രി...

ഓണവിപണി ലക്ഷ്യമിട്ട് ബിഎസ്എച്ച് സ്മോൾ അപ്ലയൻസ് പ്രദർശനം കൊച്ചിയിൽ...

കൊച്ചി: ഓണത്തോടൊപ്പം ഇന്ത്യ ഉത്സവ സീസണിലേക്ക് പ്രവേശിക്കാനിരിക്കെ, ലോകോത്തര പ്രീമിയം വീട്ടുപകരണ ബ്രാൻഡുകളായ ബോഷ് (Bosch), സീമൻസ് (Siemens) എന്നിവയുടെ മാതൃകമ്പനിയായ ബിഎസ്എച്ച് ഹോം അപ്ലയൻസസ് (BSH Home Appliances Pvt. Ltd.)...

ഡെങ്കിപ്പനിക്കെതിരെ ഇന്ത്യയിൽ ആദ്യ വാക്സിന് അംഗീകാരം; ക്യുഡെങ്കയുടെ വിപണനത്തിന്...

കൊച്ചി: രാജ്യത്ത് ഡെങ്കിപ്പനി പ്രതിരോധ രംഗത്ത് നിർണായക വഴിത്തിരിവായി പ്രമുഖ ബയോഫാർമസ്യൂട്ടിക്കൽ കമ്പനിയായ ടകെഡയുടെ (Takeda) 'ക്യുഡെങ്ക' (Qdenga - TAK-003) വാക്സിന് വിപണനാനുമതി ലഭിച്ചു. ഡ്രഗ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യയാണ്...

പ്രവാസികൾക്കായി കൊച്ചി വണ്ടർലാ ‘ബാക്ക് ടു നാട്’ പ്രത്യേക...

കൊച്ചി: വിദേശത്തുനിന്ന് നാട്ടിലേക്ക് മടങ്ങിയെത്തുന്ന പ്രവാസികളെ സ്വാഗതം ചെയ്യുന്നതിനായി കൊച്ചി വണ്ടർലാ ‘ബാക്ക് ടു നാട്’ (Back to Naadu) എന്ന പേരിൽ പ്രത്യേക ഓഫർ പ്രഖ്യാപിച്ചു (Wonderla kochi back to...

മുഖ്യമന്ത്രി ജോസഫ് വിജയ്‌ക്കെതിരായ പരാമർശം: ധ്യാൻ ശ്രീനിവാസന്റെ പഴയ...

നടൻ ധ്യാൻ ശ്രീനിവാസൻ തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയിയെക്കുറിച്ച് നടത്തിയ പരാമർശങ്ങൾ വീണ്ടും സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയാകുന്നു. താൻ മുഖ്യമന്ത്രിയായാൽ ചെയ്യേണ്ട കാര്യങ്ങളെക്കുറിച്ച് ഒരു അവാർഡ് ചടങ്ങിൽ ധ്യാൻ നടത്തിയ തമാശരൂപേണയുള്ള...

DON'T MISS

‘ഇതിലും മനോഹരമായ വിവാഹസമ്മാനം വേറെയുണ്ടോ?’ വിവാഹ സമ്മാനമായി ...

കസാഖ്സ്ഥാനിൽ നിന്നുള്ള ഒരു ദമ്പതികൾക്ക് അവരുടെ സുഹൃത്തുക്കൾ നൽകിയ വിവാഹ സമ്മാനം സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. നൂറ്റാണ്ടുകൾ താണ്ടി പരസ്പരം തേടിയെത്തുന്ന ദമ്പതികളുടെ കഥ പറയുന്ന ഒരു എഐ നിർമ്മിത വീഡിയോയാണ് ഇവർ...

തല വേർപെട്ടിട്ടും പോരാട്ടം തുടർന്നു; ചൈനയിലെ റോബോട്ട് പോരാട്ട...

തല ഉടലിൽ നിന്ന് വേർപെട്ട ശേഷവും പോരാട്ടം തുടർന്ന ഹ്യൂമനോയിഡ് റോബോട്ടിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. ചൈനയിലെ ഷെൻഷെനിൽ നടന്ന ലോകത്തിലെ ആദ്യ സമ്പൂർണ വലിപ്പമുള്ള ഹ്യൂമനോയിഡ് റോബോട്ട് ഫ്രീ-കോമ്പാറ്റ് ടൂർണമെന്റായ അൾട്ടിമേറ്റ്...

“അവസാന വർഷത്തിൽ പ്ലേസ്‌മെന്റ് കിട്ടിയില്ലെങ്കിൽ ഒടുവിൽ നിങ്ങൾ മാത്രമേ...

കോളേജ് ജീവിതത്തിൽ സുഹൃത്തുക്കളും ആഘോഷങ്ങളും മാത്രം മതിയാകില്ലെന്നും, കരിയറിനായി സമയബന്ധിതമായി തയ്യാറായില്ലെങ്കിൽ അവസാന വർഷം കടുത്ത തിരിച്ചടി നേരിടേണ്ടിവരുമെന്നും ചൂണ്ടിക്കാട്ടി യുവ കണ്ടന്റ് ക്രിയേറ്റർ കൃതിക സിംഗ് പങ്കുവെച്ച വീഡിയോ സോഷ്യൽ മീഡിയയിൽ...

PREMIUM

ഒരു ലക്ഷത്തിലേറെ കണ്ണുകളെ വെളിച്ചത്തിലേക്ക് നയിച്ച ഡോക്ടർ! ഡോ....

പൂർണ്ണമായ ഇരുട്ടിൽ ജീവിക്കുന്നത് സങ്കൽപ്പിക്കുക.. കുറച്ച് മണിക്കൂറുകളല്ല, ദിവസങ്ങളല്ല, വർഷങ്ങളോളം. വെളിച്ചമില്ല. നിറങ്ങളില്ല. മുഖങ്ങളില്ല. അനന്തമായ കറുത്ത ശൂന്യത മാത്രം. ജീവിതം എപ്പോഴും ഇങ്ങനെയായിരിക്കുമെന്ന് വിശ്വസിച്ചു കൊണ്ട് നിങ്ങൾ അത് സ്വീകരിക്കാൻ തുടങ്ങും....

ശ്വാസംമുട്ടിച്ചും, തല്ലിയും, വെള്ളത്തിൽ മുക്കിയും കൊലപ്പെടുത്തിയത് ഒമ്പത് കുഞ്ഞുങ്ങളെ;...

1996 ഒക്ടോബർ, മഹാരാഷ്ട്രയിലെ പഞ്ചവടി പോലീസ് സ്റ്റേഷനിലേക്ക് തന്റെ മകളെ തട്ടിക്കൊണ്ടു പോയി എന്ന പരാതിയുമായി പ്രതിഭ എന്ന സ്ത്രീ എത്തുന്നു. പ്രതിഭയുടെ ഒൻപത് വയസുകാരിയായ മകളെ തട്ടിക്കൊണ്ടു പോയിരിക്കുന്നു. പ്രതിഭ മൂന്ന്...

ഒരു പെയിന്റിംഗ് തകർത്ത ജീവിതം; സമൂഹത്തിന്റെ പരിഹാസത്തിന് ഇരയായ...

സ്വയം പര്യാപ്തയാകാനുദ്ദേശിക്കുന്ന സ്ത്രീകളെ തളർത്തിക്കളയാനായി അവരെ മോശക്കാരിയായി ചിത്രീകരിക്കുന്നത് എല്ലാക്കാലത്തും സമൂഹത്തിലെ ചില ക്ഷുദ്രജീവികളിൽ കാണാൻ കഴിയുന്ന പ്രവണതയാണ്. അത്തരത്തിലുള്ള സംഭവത്തിന് ആദ്യ കാലത്ത് ഇരയായ ഒരു സ്ത്രീയെക്കുറിച്ച് പറയാം. അവരുടെ പേരാണ്...