HomeKeralaകനൽവഴികൾ താണ്ടി മുഖ്യമന്ത്രി കസേരയിലേക്ക്: പാരമ്പര്യങ്ങളും കീഴ്‌വഴക്കങ്ങളും തിരുത്തി ഇനി കേരളത്തിൽ...

കനൽവഴികൾ താണ്ടി മുഖ്യമന്ത്രി കസേരയിലേക്ക്: പാരമ്പര്യങ്ങളും കീഴ്‌വഴക്കങ്ങളും തിരുത്തി ഇനി കേരളത്തിൽ VD സതീശൻ യുഗം | VD Satheesan Profile

തിരുവനന്തപുരം: രാഷ്ട്രീയത്തിലെ പരമ്പരാഗത കീഴ്‌വഴക്കങ്ങളെയും ഗ്രൂപ്പ് സമവാക്യങ്ങളെയും പാടെ തകർത്തുകൊണ്ടാണ് വി.ഡി. സതീശൻ ഇന്ന് കേരളത്തിന്റെ പതിമൂന്നാം മുഖ്യമന്ത്രിയായി അധികാരമേൽക്കുന്നത്. പതിവ് രാഷ്ട്രീയ രീതികളെ അട്ടിമറിച്ച് സതീശൻ മുഖ്യമന്ത്രി കസേരയിലേക്ക് എത്തുമ്പോൾ അത് കേരള രാഷ്ട്രീയത്തിലെ വലിയൊരു വിസ്മയമായി മാറുകയാണ്. തെരഞ്ഞെടുപ്പ് കാലത്ത് ‘വിസ്മയങ്ങൾ വരാനിരിക്കുന്നു’ എന്ന് അണികളോട് പറഞ്ഞ നേതാവ്, ഇന്ന് സ്വയം ഒരു വിസ്മയമായി ചരിത്രത്തിലേക്ക് നടന്നു കയറുന്നു.(VD Satheesan Profile From Opposition Leader To Kerala Chief Minister Historic Journey)

നിയമസഭാ കക്ഷിയിൽ ഭൂരിപക്ഷം എം.എൽ.എമാരുടെ പിന്തുണ ഇല്ലാതിരുന്നിട്ടും, ജനവികാരം മാനിച്ചുകൊണ്ട് കോൺഗ്രസ് ഹൈക്കമാൻഡ് ഒരാളെ മുഖ്യമന്ത്രിയായി പ്രഖ്യാപിക്കുന്നത് ഇതാദ്യമായാണ്. മുൻപ് ഒരു തവണ പോലും മന്ത്രിയായി ഭരണപരിചയമില്ലാത്ത വ്യക്തി കൂടിയാണ് അദ്ദേഹം. എന്നിട്ടും വി.ഡി. സതീശൻ എന്ന പേര് മുഖ്യമന്ത്രി സ്ഥാനത്തേക്ക് അനിവാര്യമായി മാറിയത് തെരുവുകളിൽ പ്രതിഷേധത്തിന്റെ കൊടുങ്കാറ്റുയർത്തിയ ആയിരക്കണക്കിന് ജനങ്ങളുടെയും അണികളുടെയും പിന്തുണയോടെയാണ്. ജനവികാരത്തിന് മുകളിലല്ല ഒരു സംഘടനാ കീഴ്‌വഴക്കങ്ങളും പാരമ്പര്യവുമെന്ന് തെളിയിച്ചുകൊണ്ടാണ് സതീശൻ ഇന്ന് ഭരണമേൽക്കുന്നത്.

എല്ലാം അവസാനിച്ചെന്ന് കരുതിയ ഇടത്തുനിന്നാണ് അദ്ദേഹത്തിന്റെ അതിശക്തമായ ഉയിർത്തെഴുന്നേൽപ്പ് ഉണ്ടായത്. 2001-ൽ പറവൂരിൽ നിന്ന് ആദ്യമായി നിയമസഭയിലേക്ക് എത്തിയതോടെയാണ് സതീശന്റെ രാഷ്ട്രീയ കഴിവും പ്രാഗത്ഭ്യവും കേരളം തിരിച്ചറിയുന്നത്. സ്‌കൂൾ കാലം മുതൽക്കേ മികച്ച പ്രസംഗകനായിരുന്ന അദ്ദേഹം, നിയമസഭയിലെത്തിയതോടെ കോൺഗ്രസിന്റെ ഏറ്റവും മൂർച്ചയുള്ള ശബ്ദമായി മാറി. സർക്കാരിനെതിരായ പ്രതിപക്ഷത്തിന്റെ നീക്കങ്ങൾ അണയറയിൽ സജ്ജമാക്കിയത് അദ്ദേഹമായിരുന്നു. ബൗദ്ധിക സംവാദങ്ങളും വി.ഡി. സതീശനെ കോൺഗ്രസിന്റെ ഭാവിയുടെ നേതാവായി അടയാളപ്പെടുത്തി.

തുടർച്ചയായി ഭരണം നഷ്ടപ്പെട്ട് പൂർണ്ണമായും തകർന്നടിഞ്ഞ കോൺഗ്രസ് മുന്നണിയെ നയിക്കുക എന്ന വലിയ ഉത്തരവാദിത്തത്തോടെയാണ് 2021-ൽ അദ്ദേഹം പ്രതിപക്ഷ നേതാവായത്. പിന്നീട് സഭയ്ക്കകത്തും പുറത്തും കോൺഗ്രസിന് പുതുജീവൻ ലഭിക്കുന്ന കാഴ്ചയാണ് കേരളം കണ്ടത്. സതീശന്റെ ചോദ്യങ്ങളുടെ മൂർച്ച പിണറായി സർക്കാരിനെ പലപ്പോഴും പ്രതിരോധത്തിലാക്കി. കൃത്യമായ രാഷ്ട്രീയ ആസൂത്രണം, സോഷ്യൽ എൻജിനീയറിംഗ്, എല്ലാ വിഭാഗം ജനങ്ങളെയും ഒപ്പം നിർത്താനുള്ള നയതന്ത്രം, ജനമനസ്സറിഞ്ഞുള്ള പ്രഖ്യാപനങ്ങൾ എന്നിവയിലൂടെ ഇത്തവണ യു.ഡി.എഫിനെ 102 സീറ്റുകളുടെ വമ്പൻ വിജയത്തിലേക്കാണ് സതീശൻ നയിച്ചത്. ഉപതെരഞ്ഞെടുപ്പുകളിലും ലോക്‌സഭ, തദ്ദേശ തെരഞ്ഞെടുപ്പുകളിലും വിജയം കൊയ്ത് തെരഞ്ഞെടുപ്പ് തന്ത്രങ്ങളുടെ മർമ്മമറിയുന്ന നേതാവാണെന്ന് തെളിയിച്ച അദ്ദേഹം അനായാസമായാണ് നിയമസഭാ തെരഞ്ഞെടുപ്പും പിടിച്ചെടുത്തത്. ഒടുവിൽ ‘പട നയിച്ചവൻ തന്നെ നാടു ഭരിക്കട്ടെ’ എന്ന് അണികളും പൊതുസമൂഹവും ഒരുപോലെ പ്രഖ്യാപിച്ചതോടെയാണ് വി.ഡി. സതീശൻ കേരളത്തിന്റെ മുഖ്യമന്ത്രി കസേരയിലേക്ക് അർഹതയോടെ നടന്നു കയറുന്നത്.

Story Summary

Breaking all traditional political conventions and group dynamics, VD Satheesan takes oath as the 13th Chief Minister of Kerala today. Despite having no prior ministerial experience, his exceptional leadership as Opposition Leader and tactical brilliant strategies led the UDF to a historic victory of 102 seats.

WhatsApp Channel Banner

Latest updates

‘സ്വതന്ത്രവും നീതിയുക്തവുമായ വ്യാപാരത്തിലാണ് വിശ്വസിക്കുന്നത്, കാനഡയുടെ പരമാധികാരത്തിൽ വിട്ടുവീഴ്ചയില്ല’: ...

ഒട്ടാവ: കനേഡിയൻ ഉൽപ്പന്നങ്ങൾക്ക് യു.എസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപ് 50 ശതമാനം നികുതി ഏർപ്പെടുത്തിയതിന് പിന്നാലെ ശക്തമായ പ്രതികരണവുമായി കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണി. സ്വതന്ത്രവും നീതിയുക്തവുമായ വ്യാപാരത്തിലാണ് കാനഡ വിശ്വസിക്കുന്നതെന്നും രാജ്യത്തെ...

US – കാനഡ വ്യാപാരയുദ്ധം രൂക്ഷമാകുന്നു: കാനഡയ്ക്കു മേൽ...

വാഷിങ്ടൺ: അമേരിക്കൻ ഉൽപ്പന്നങ്ങളോട് കാനഡ വിവേചനം കാണിക്കുന്നുവെന്ന് ആരോപിച്ച് കനേഡിയൻ ഉൽപ്പന്നങ്ങൾക്ക് 50 ശതമാനം വരെ ഇറക്കുമതി തീരുവ ചുമത്തി യു.എസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപ്. യു.എസിൽ നിന്നുള്ള കാറുകൾ, മദ്യം, ക്ഷീര...

വയനാട്ടിൽ വീണ്ടും ഷിഗെല്ല ഭീതി: എൻജിനീയറിങ് വിദ്യാർഥിക്ക് രോഗബാധ...

കൽപ്പറ്റ: വയനാട്ടിൽ വീണ്ടും ഷിഗെല്ല സാന്നിധ്യം കണ്ടെത്തി. തവിഞ്ഞാൽ ഗ്രാമപ്പഞ്ചായത്ത് പരിധിയിൽ പ്രവർത്തിക്കുന്ന എൻജിനീയറിങ് കോളജിലെ വിദ്യാർഥിക്കാണ് രോഗം സ്ഥിരീകരിച്ചത്. വിദ്യാർത്ഥി നിലവിൽ ആശുപത്രിയിൽ ചികിത്സയിലാണ്.(Shigella confirmed in Wayanad engineering student) കഴിഞ്ഞ...

കണ്ണൂർ ഡെന്റൽ കോളേജ് വിദ്യാർത്ഥിയുടെ മരണം: ഡോ. റാമിന്റെ...

കണ്ണൂർ: കണ്ണൂർ ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ മുഖ്യപ്രതി ഡോ. എം. കെ. റാമിന്റെ അറസ്റ്റിനെ (DR MK Ram arrest) തുടർന്ന് തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ്...

പന്തളത്ത് കോടികൾ വിലമതിക്കുന്ന 6 കിലോ ആംബർ ഗ്രീസുമായി...

പന്തളം: അന്താരാഷ്ട്ര വിപണിയിൽ കോടികൾ വിലമതിക്കുന്ന ആറ് കിലോ ആംബർ ഗ്രീസുമായി (തിമിംഗല ഛർദ്ദി) രണ്ടുപേരെ പന്തളം പോലീസും ഡാൻസാഫ് (DANSAF) സംഘവും ചേർന്ന് കസ്റ്റഡിയിലെടുത്തു (pandalam ambergris seizure). മുട്ടറ ഓടനാവട്ടം...

DON'T MISS

‘ഇതിലും മനോഹരമായ വിവാഹസമ്മാനം വേറെയുണ്ടോ?’ വിവാഹ സമ്മാനമായി ...

കസാഖ്സ്ഥാനിൽ നിന്നുള്ള ഒരു ദമ്പതികൾക്ക് അവരുടെ സുഹൃത്തുക്കൾ നൽകിയ വിവാഹ സമ്മാനം സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. നൂറ്റാണ്ടുകൾ താണ്ടി പരസ്പരം തേടിയെത്തുന്ന ദമ്പതികളുടെ കഥ പറയുന്ന ഒരു എഐ നിർമ്മിത വീഡിയോയാണ് ഇവർ...

തല വേർപെട്ടിട്ടും പോരാട്ടം തുടർന്നു; ചൈനയിലെ റോബോട്ട് പോരാട്ട...

തല ഉടലിൽ നിന്ന് വേർപെട്ട ശേഷവും പോരാട്ടം തുടർന്ന ഹ്യൂമനോയിഡ് റോബോട്ടിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. ചൈനയിലെ ഷെൻഷെനിൽ നടന്ന ലോകത്തിലെ ആദ്യ സമ്പൂർണ വലിപ്പമുള്ള ഹ്യൂമനോയിഡ് റോബോട്ട് ഫ്രീ-കോമ്പാറ്റ് ടൂർണമെന്റായ അൾട്ടിമേറ്റ്...

“അവസാന വർഷത്തിൽ പ്ലേസ്‌മെന്റ് കിട്ടിയില്ലെങ്കിൽ ഒടുവിൽ നിങ്ങൾ മാത്രമേ...

കോളേജ് ജീവിതത്തിൽ സുഹൃത്തുക്കളും ആഘോഷങ്ങളും മാത്രം മതിയാകില്ലെന്നും, കരിയറിനായി സമയബന്ധിതമായി തയ്യാറായില്ലെങ്കിൽ അവസാന വർഷം കടുത്ത തിരിച്ചടി നേരിടേണ്ടിവരുമെന്നും ചൂണ്ടിക്കാട്ടി യുവ കണ്ടന്റ് ക്രിയേറ്റർ കൃതിക സിംഗ് പങ്കുവെച്ച വീഡിയോ സോഷ്യൽ മീഡിയയിൽ...

PREMIUM

ഒരു ലക്ഷത്തിലേറെ കണ്ണുകളെ വെളിച്ചത്തിലേക്ക് നയിച്ച ഡോക്ടർ! ഡോ....

പൂർണ്ണമായ ഇരുട്ടിൽ ജീവിക്കുന്നത് സങ്കൽപ്പിക്കുക.. കുറച്ച് മണിക്കൂറുകളല്ല, ദിവസങ്ങളല്ല, വർഷങ്ങളോളം. വെളിച്ചമില്ല. നിറങ്ങളില്ല. മുഖങ്ങളില്ല. അനന്തമായ കറുത്ത ശൂന്യത മാത്രം. ജീവിതം എപ്പോഴും ഇങ്ങനെയായിരിക്കുമെന്ന് വിശ്വസിച്ചു കൊണ്ട് നിങ്ങൾ അത് സ്വീകരിക്കാൻ തുടങ്ങും....

ശ്വാസംമുട്ടിച്ചും, തല്ലിയും, വെള്ളത്തിൽ മുക്കിയും കൊലപ്പെടുത്തിയത് ഒമ്പത് കുഞ്ഞുങ്ങളെ;...

1996 ഒക്ടോബർ, മഹാരാഷ്ട്രയിലെ പഞ്ചവടി പോലീസ് സ്റ്റേഷനിലേക്ക് തന്റെ മകളെ തട്ടിക്കൊണ്ടു പോയി എന്ന പരാതിയുമായി പ്രതിഭ എന്ന സ്ത്രീ എത്തുന്നു. പ്രതിഭയുടെ ഒൻപത് വയസുകാരിയായ മകളെ തട്ടിക്കൊണ്ടു പോയിരിക്കുന്നു. പ്രതിഭ മൂന്ന്...

ഒരു പെയിന്റിംഗ് തകർത്ത ജീവിതം; സമൂഹത്തിന്റെ പരിഹാസത്തിന് ഇരയായ...

സ്വയം പര്യാപ്തയാകാനുദ്ദേശിക്കുന്ന സ്ത്രീകളെ തളർത്തിക്കളയാനായി അവരെ മോശക്കാരിയായി ചിത്രീകരിക്കുന്നത് എല്ലാക്കാലത്തും സമൂഹത്തിലെ ചില ക്ഷുദ്രജീവികളിൽ കാണാൻ കഴിയുന്ന പ്രവണതയാണ്. അത്തരത്തിലുള്ള സംഭവത്തിന് ആദ്യ കാലത്ത് ഇരയായ ഒരു സ്ത്രീയെക്കുറിച്ച് പറയാം. അവരുടെ പേരാണ്...