കൽപ്പറ്റ: വയനാട്ടിൽ വീണ്ടും ഷിഗെല്ല സാന്നിധ്യം കണ്ടെത്തി. തവിഞ്ഞാൽ ഗ്രാമപ്പഞ്ചായത്ത് പരിധിയിൽ പ്രവർത്തിക്കുന്ന എൻജിനീയറിങ് കോളജിലെ വിദ്യാർഥിക്കാണ് രോഗം സ്ഥിരീകരിച്ചത്. വിദ്യാർത്ഥി നിലവിൽ ആശുപത്രിയിൽ ചികിത്സയിലാണ്.(Shigella confirmed in Wayanad engineering student)
കഴിഞ്ഞ ദിവസം മാനന്തവാടി മെഡിക്കൽ കോളജിൽ ചികിത്സ തേടിയ കുട്ടിയുടെ സാമ്പിൾ പരിശോധനയിലാണ് ഷിഗെല്ല സ്ഥിരീകരിച്ചത്. കോളജ് ഹോസ്റ്റലിൽ താമസിക്കുന്ന വിദ്യാർഥിക്കാണ് രോഗബാധ. ഇതിനുപുറമേ, ഇതേ കോളജിലെ മറ്റ് നാല് വിദ്യാർഥികൾ കൂടി സമാന രോഗലക്ഷണങ്ങളോടെ ചികിത്സ തേടിയിട്ടുണ്ട്.
ഇവരിൽ ഒരാൾ ഹോസ്റ്റൽ അന്തവാസിയും മൂന്നുപേർ പുറത്തുനിന്നു പഠിക്കുന്നവരുമാണ്. രോഗം സ്ഥിരീകരിച്ച സാഹചര്യത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ കടുപ്പിച്ചു.
Story Summary
Shigella infection has been confirmed in an engineering college student in Wayanad, Kerala. The student is currently undergoing treatment at Mananthavady Medical College, while four other students with similar symptoms have also sought medical care.


