HomeKeralaവകുപ്പ് വിഭജനത്തിൽ അനിശ്ചിതത്വം തുടരുന്നു: സ്ത്രീകളുടെ സൗജന്യ ബസ് യാത്രയിൽ ഉടൻ...

വകുപ്പ് വിഭജനത്തിൽ അനിശ്ചിതത്വം തുടരുന്നു: സ്ത്രീകളുടെ സൗജന്യ ബസ് യാത്രയിൽ ഉടൻ തീരുമാനം, സതീശൻ മന്ത്രിസഭയുടെ നിർണായക യോഗം ഇന്ന് | VD Satheesan Cabinet

തിരുവനന്തപുരം: വി.ഡി സതീശന്റെ നേതൃത്വത്തിലുള്ള പുതിയ യു.ഡി.എഫ് സർക്കാർ അധികാരമേറ്റ് മൂന്നാം ദിവസത്തിലേക്ക് കടന്നിട്ടും മന്ത്രിമാർ തമ്മിലുള്ള വകുപ്പ് വിഭജനത്തിൽ അന്തിമ തീരുമാനമായില്ല. നാളെ പുതിയ നിയമസഭാംഗങ്ങളുടെ സത്യപ്രതിജ്ഞ നടക്കാനിരിക്കെ, അതിനു മുൻപായി തർക്കങ്ങൾ പരിഹരിക്കാനുള്ള തീവ്രശ്രമത്തിലാണ് മുഖ്യമന്ത്രി. ഇന്ന് ഉച്ചയ്ക്ക് മുൻപ് വകുപ്പുകളുടെ കാര്യത്തിൽ അന്തിമ രൂപമുണ്ടാക്കി പട്ടിക ഗവർണർക്ക് കൈമാറുമെന്നാണ് മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നും ലഭിക്കുന്ന സൂചന.(VD Satheesan Cabinet Portfolio Allocation And KSRTC Free Travel For Women Malayalam News)

ഇതിനിടെ വി.ഡി സതീശൻ മന്ത്രിസഭയുടെ രണ്ടാമത്തെ യോഗം ഇന്ന് തലസ്ഥാനത്ത് ചേരും. ഒന്നാം യോഗത്തിലെന്ന പോലെ ഇന്നും ജനപ്രിയ പ്രഖ്യാപനങ്ങൾ ഉണ്ടാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. പ്രോടേം സ്പീക്കറുടെ സത്യപ്രതിജ്ഞയ്ക്കായി രാജ്ഭവനിലെത്തുന്ന മുഖ്യമന്ത്രി ഗവർണറുമായി കൂടിക്കാഴ്ച നടത്തിയേക്കും. മുസ്ലിം ലീഗിന് ഫിഷറീസ് വകുപ്പ് നൽകാനുള്ള നീക്കത്തിനെതിരെ കോൺഗ്രസിലെ ഒരു വിഭാഗവും ലത്തീൻ സഭയും ശക്തമായ വിയോജിപ്പുമായി രംഗത്തെത്തിയിട്ടുണ്ട്.

യു.ഡി.എഫിന്റെ പ്രധാന തെരഞ്ഞെടുപ്പ് വാഗ്ദാനമായിരുന്ന കെ.എസ്.ആർ.ടി.സി ബസുകളിലെ സ്ത്രീകളുടെ സൌജന്യ യാത്ര നടപ്പിലാക്കുന്നത് സംബന്ധിച്ച് ഗതാഗത വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുടെ നിർണായക യോഗം ഇന്ന് നടക്കും. ഓർഡിനറി, ലിമിറ്റഡ് സ്റ്റോപ്പ്, ഫാസ്റ്റ് പാസഞ്ചർ ബസുകളിൽ സ്ത്രീകൾക്ക് സൗജന്യമായി യാത്ര ചെയ്യാൻ അനുമതി നൽകാനാണ് വി.ഡി സതീശൻ സർക്കാർ നിലവിൽ ആലോചിക്കുന്നത്. സർക്കാരിന്റെ ഈ നീക്കത്തിനെതിരെ സ്വകാര്യ ബസുടമകൾ പ്രതിഷേധവുമായി രംഗത്തുണ്ട്. ഇവരുമായും സർക്കാർ ഉടൻ ചർച്ച നടത്തും.

പ്രതിദിനം ഏകദേശം 12 ലക്ഷത്തോളം സ്ത്രീകളാണ് കേരളത്തിൽ പൊതുഗതാഗതത്തെ ആശ്രയിക്കുന്നത്. പദ്ധതി നടപ്പിലാക്കുമ്പോൾ പ്രതിമാസം 60 കോടി രൂപയോളം കെ.എസ്.ആർ.ടി.സിക്ക് സബ്സിഡി ഇനത്തിൽ സർക്കാർ നൽകേണ്ടി വരും. സമാനമായ പദ്ധതി നടപ്പാക്കിയ കർണാടകയിൽ എ.സി, സ്ലീപ്പർ ബസുകളെ ഒഴിവാക്കിയിട്ടുണ്ട്. തമിഴ്നാട്ടിലാകട്ടെ ഓർഡിനറി ബസുകളിൽ മാത്രമാണ് സൌജന്യമുള്ളത്.

Story Summary

The V.D. Satheesan government in Kerala faces delays in portfolio allocation due to disputes over the Fisheries and Devaswom departments, despite entering its third day. Meanwhile, a crucial high-level meeting is scheduled today to finalize the guidelines for the promised free KSRTC bus travel for women, which could incur a monthly subsidy of ₹60 crores.

WhatsApp Channel Banner

Latest updates

മുംബൈയിൽ പൊലീസ് വാനിന് മുന്നിൽ ഒറ്റയ്ക്ക് നിന്ന യുവതി...

മുംബൈ: നീറ്റ് പരീക്ഷാ ക്രമക്കേടിനെതിരായ പ്രതിഷേധങ്ങൾ രാജ്യവ്യാപകമായി ശക്തമാകുന്നതിനിടെ, മുംബൈയിൽ പൊലീസ് വാനിന് മുന്നിൽ ഒറ്റയ്ക്ക് നിന്ന യുവതിയുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി ( Riya Yadav Mumbai Protest). കനത്ത മഴയിൽ...

നിതിൻ രാജിൻ്റെ മരണം: ഡോ. MK റാമിൻ്റെ അറസ്റ്റിലെ...

കണ്ണൂർ: ബി.ഡി.എസ് വിദ്യാർത്ഥി നിതിൻ രാജിന്റെ ആത്മഹത്യാ കേസിൽ മുഖ്യപ്രതി ഡോ. എം.കെ. റാമിന്റെ അറസ്റ്റിലുണ്ടായ സാങ്കേതിക പിഴവിൽ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പിക്കെതിരെ നടപടിക്ക് ശുപാർശ ചെയ്യേണ്ടി വരുമെന്ന് കോടതി. ഡോ. റാമിനെ വീണ്ടും...

‘ഏത് വെല്ലുവിളിക്കും പരിഹാരം ക്ഷമയാണ്’: നീറ്റ് പ്രക്ഷോഭത്തിൽ വിദ്യാർത്ഥികൾക്ക്...

ന്യൂഡൽഹി: നീറ്റ് പരീക്ഷാ ചോർച്ചയിൽ രാജ്യവ്യാപകമായി വിദ്യാർത്ഥി പ്രതിഷേധം കടുക്കുന്നതിനിടെ, ക്ഷമയും രാജ്യത്തെ ഭരണഘടനാ സ്ഥാപനങ്ങളിൽ വിശ്വാസവും അർപ്പിക്കാൻ ആഹ്വാനം ചെയ്ത് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ശിഖർ ധവാൻ. യുവാക്കളുടെ സ്വപ്നങ്ങളെയും...

‘വിനീത് മാത്രമല്ല, സുഹൃത്തുക്കളാണ് എന്റെ കരുത്ത്’; സിനിമാജീവിതത്തെക്കുറിച്ച് മനസുതുറന്ന്...

കൊച്ചി: മലയാള സിനിമയിൽ താൻ ഇന്നും സജീവമായി തുടരാൻ കാരണം സുഹൃത്തുക്കളുടെ പിന്തുണയാണെന്ന് നടൻ അജു വർഗീസ്. വിനീത് ശ്രീനിവാസൻ മാത്രമല്ല, നിവിൻ പോളി, മിഥുൻ മാനുവൽ തോമസ്, ബാലാജി തുടങ്ങി നിരവധി...

‘പ്രധാനമന്ത്രിക്ക് ഒഴിഞ്ഞുമാറാനാകില്ല, കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രാജിവയ്ക്കണം, രാഹുൽ...

തിരുവനന്തപുരം: നീറ്റ് പരീക്ഷാ ക്രമക്കേടിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിഞ്ഞുമാറാനാകില്ലെന്ന് പിണറായി വിജയൻ. വൻ തട്ടിപ്പിന് നേതൃത്വം നൽകിയ ആളുടെ പേരുപോലും പറയാൻ കേന്ദ്ര ഭരണകൂടം മടിക്കുകയാണെന്നും ഡൽഹിയിൽ വിദ്യാർത്ഥികൾക്ക്...

DON'T MISS

₹99 കൊടുത്താൽ മാത്രമേ ഇരിക്കാനാകൂ?; ബെംഗളൂരു കഫേയുടെ ‘വർക്ക്‌സ്‌പേസ്...

മണിക്കൂറിന് 99 രൂപ വർക്ക്‌സ്‌പേസ് ചാർജ് ഏർപ്പെടുത്തിയ ബെംഗളൂരുവിലെ ഒരു കഫേയുടെ നടപടി സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയ്ക്ക് വഴിവെച്ചു. ജനപ്രിയ പ്രദേശമായ ഇന്ദിരാനഗറിലെ ഒരു കഫേയിൽ സ്ഥാപിച്ചിരിക്കുന്ന 'Workspace Rental Charges: Rs...

ഓഫീസിനുള്ളിൽ സ്കൂട്ടറോടിച്ച് നോബ്രോക്കർ സിഇഒ; ജീവനക്കാരുടെ വിജയാഘോഷം വൈറലാകുന്നു...

കമ്പനിയുടെ മികച്ച പ്രകടനവും പാക്കേഴ്സ് ആൻഡ് മൂവേഴ്സ് ടീമിന്റെ വിജയവും ആഘോഷിക്കുന്നതിനായി വ്യത്യസ്തമായ വഴിതിരഞ്ഞെടുത്ത് നോബ്രോക്കർ സ്ഥാപകനും സിഇഒയുമായ അമിത് കുമാർ അഗർവാൾ (NoBroker CEO Rides Scooty In Office). ഓഫീസിനുള്ളിൽ...

“അയാൾ എന്റെ ഡ്രൈവറല്ല, സഹപ്രവർത്തകനാണ്”; 4.25 ലക്ഷം ചെലവിട്ട്...

സമൂഹത്തിൽ മാതൃകയാക്കാവുന്ന ഹൃദയസ്പർശിയായ ഒരു സംഭവത്തിൽ, തന്റെ കൂടെ 15 വർഷമായി ജോലി ചെയ്യുന്ന ഡ്രൈവറുടെ ബൈപാസ് സർജറിക്കായി 4.25 ലക്ഷം രൂപ ചെലവ് വഹിച്ച് മുതലാളി. പ്രമുഖ കാർഡിയാക് സർജൻ ഡോ....

PREMIUM

സർപ്പശയ്യയിൽ ഉറങ്ങുന്ന മഹാവിഷ്ണു, വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്ന കരിങ്കല്‍ വിഗ്രഹം;...

ഇന്ത്യയെപ്പോലെ നേപ്പാളും ആഴത്തിൽ വേരൂന്നിയ ഹൈന്ദവ വിശ്വാസങ്ങളും ആചാരങ്ങളും പുലർത്തുന്ന് രാജ്യമാണ്. നേപ്പാളിലെ ഹൈന്ദവ വിശ്വാസികൾക്ക് ഏറെ പ്രധാനപ്പെട്ട ഒരു മഹാവിഷ്ണു ക്ഷേത്രമാണ് ബുദ്ധനീലകണ്ഠ ക്ഷേത്രം (Budhanilkantha Temple). ഈ ക്ഷേത്രം ഹിന്ദുക്കൾക്കും...

ലോകത്തെ വിസ്മയിപ്പിക്കുന്ന സ്മാരകം; 19 പ്രതിമകളിൽ ഒളിഞ്ഞിരിക്കുന്ന കൊറിയൻ...

കൊറിയൻ യുദ്ധ സ്മാരകത്തിൽ 19 ഉരുക്ക് പ്രതിമകൾ ഉണ്ടെന്ന് നിങ്ങൾക്കറിയാമോ ? അവ അമേരിക്കയുടെ ദി ഫോർഗോട്ടൻ വാറിൽ പോരാടിയവർക്കുള്ള അക്ഷരാർത്ഥത്തിലും പ്രതീകാത്മകവുമായ ആദരാഞ്ജലിയെ പ്രതിനിധീകരിക്കുന്നു.1995-ൽ വാഷിംഗ്ടൺ ഡിസിയിൽ സമർപ്പിച്ച കൊറിയൻ യുദ്ധ...

ഒരു ലക്ഷത്തിലേറെ കണ്ണുകളെ വെളിച്ചത്തിലേക്ക് നയിച്ച ഡോക്ടർ! ഡോ....

പൂർണ്ണമായ ഇരുട്ടിൽ ജീവിക്കുന്നത് സങ്കൽപ്പിക്കുക.. കുറച്ച് മണിക്കൂറുകളല്ല, ദിവസങ്ങളല്ല, വർഷങ്ങളോളം. വെളിച്ചമില്ല. നിറങ്ങളില്ല. മുഖങ്ങളില്ല. അനന്തമായ കറുത്ത ശൂന്യത മാത്രം. ജീവിതം എപ്പോഴും ഇങ്ങനെയായിരിക്കുമെന്ന് വിശ്വസിച്ചു കൊണ്ട് നിങ്ങൾ അത് സ്വീകരിക്കാൻ തുടങ്ങും....