HomeKeralaവാഴക്കാട് പഞ്ചായത്തിൽ കയ്യേറ്റങ്ങൾക്കെതിരെ നടപടി; വ്യാപാരികളുടെ ആവശ്യപ്രകാരം തിങ്കളാഴ്ച വരെ സാവകാശം...

വാഴക്കാട് പഞ്ചായത്തിൽ കയ്യേറ്റങ്ങൾക്കെതിരെ നടപടി; വ്യാപാരികളുടെ ആവശ്യപ്രകാരം തിങ്കളാഴ്ച വരെ സാവകാശം | Vazhakkad Road Encroachment Removal

റിപ്പോർട്ട്: അൻവർ ഷരിഫ്

വാഴക്കാട്: എടവണ്ണപ്പാറ ടൗണിലും പരിസരങ്ങളിലും റോഡും പൊതുസ്ഥലങ്ങളും കയ്യേറി നടത്തിവരുന്ന അനധികൃത നിർമ്മാണങ്ങളും കച്ചവടങ്ങളും ഒഴിപ്പിക്കുന്നതിനായി വാഴക്കാട് ഗ്രാമപഞ്ചായത്ത് നടപടികൾ ശക്തമാക്കി (Vazhakkad Road Encroachment Removal). ഗതാഗതക്കുരുക്കിന് പരിഹാരം കാണുന്നതിനും പൊതുജനങ്ങൾക്കും വ്യാപാരികൾക്കും സഞ്ചാര സൗകര്യം ഉറപ്പാക്കുന്നതിനുമാണ് പഞ്ചായത്ത് ഭരണസമിതി ഇത്തരമൊരു കടുത്ത തീരുമാനമെടുത്തത്. ഇതിന്റെ ഭാഗമായി എടവണ്ണപ്പാറ-വാഴക്കാട് റോഡിലെ അനധികൃത ഷെഡുകൾ അധികൃതർ പൊളിച്ചുമാറ്റി.

റോഡിലേക്ക് ഇറക്കിവെച്ച സാധനങ്ങളും അനധികൃത നിർമ്മാണങ്ങളും അടിയന്തരമായി നീക്കം ചെയ്യാൻ നേരത്തെ തന്നെ വ്യാപാരികൾക്ക് മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ ഈ നിർദ്ദേശങ്ങൾ പൂർണ്ണമായി പാലിക്കപ്പെടാത്ത സാഹചര്യത്തിലാണ് പഞ്ചായത്ത് ഉദ്യോഗസ്ഥരും ജനപ്രതിനിധികളും ചേർന്ന് ഒഴിപ്പിക്കൽ നടപടികൾ ആരംഭിച്ചത്. യാതൊരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ലെന്ന് പഞ്ചായത്ത് പ്രസിഡണ്ട് വി. ആരിഫ, വൈസ് പ്രസിഡണ്ട് അഡ്വ. എം.കെ. നൗഷാദ് എന്നിവർ വ്യക്തമാക്കി. ബലപ്രയോഗത്തിലൂടെ സാധനങ്ങൾ നശിപ്പിക്കപ്പെടാതിരിക്കാൻ വ്യാപാരികൾ സഹകരിക്കണമെന്നും അവർ അഭ്യർത്ഥിച്ചു.

അതേസമയം, ഒഴിപ്പിക്കൽ നടപടിക്കിടെ പ്രതിഷേധവുമായി എത്തിയ വ്യാപാരി വ്യവസായി ഏകോപന സമിതി എടവണ്ണപ്പാറ യൂണിറ്റ് പ്രതിനിധികളുമായി പഞ്ചായത്ത് ഭരണസമിതി ചർച്ച നടത്തി. സാധനങ്ങൾ സ്വയം മാറ്റുന്നതിനായി തിങ്കളാഴ്ച വരെ സാവകാശം വേണമെന്ന് വ്യാപാരികൾ ആവശ്യപ്പെട്ടു. ജൂലൈ 20-നകം പഞ്ചായത്ത് പരിധിയിലെ എല്ലാ കയ്യേറ്റങ്ങളും ഉടമകൾ തന്നെ പൊളിച്ചുനീക്കണമെന്നും അല്ലാത്തപക്ഷം കർശന നിയമനടപടികൾ സ്വീകരിക്കുമെന്നും പഞ്ചായത്ത് അധികൃതർ അറിയിച്ചു.

സ്ഥിരം സമിതി അധ്യക്ഷന്മാരായ മുസ്തഫ വാഴക്കാട്, മുംതാസ് ബീഗം, വാർഡ് മെമ്പർമാരായ കരീം വെട്ടത്തൂർ, ഭാസ്കരൻ മാസ്റ്റർ, മുനീർ പുളിയേക്കൽ, അസിസ്റ്റന്റ് സെക്രട്ടറി സജേഷ് വി, ഹെഡ് ക്ലർക്ക് സയ്ദ് അക്ബർ ബാദ്ഷാ ഖാൻ, ഹെൽത്ത് ഇൻസ്പെക്ടർ ഡാനിഷ് വി എന്നിവരും പഞ്ചായത്ത് ജീവനക്കാരും പോലീസ് ഉദ്യോഗസ്ഥരും നടപടികൾക്ക് നേതൃത്വം നൽകി.

Summary: Vazhakkad Grama Panchayat has initiated strict measures to remove illegal encroachments and unauthorized constructions along roads in Edavannappara town to ease traffic congestion. While the panchayat has begun demolishing illegal sheds, local traders have been granted until Monday to voluntarily remove their goods following discussions with the governing body, with a final deadline set for July 20.

 

WhatsApp Channel Banner

Latest updates

പിടിയിലായ ഭീകരൻ്റെ ലക്ഷ്യപ്പട്ടികയിൽ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി സുവേന്ദു...

കൊൽക്കത്ത: പശ്ചിമ ബംഗാൾ മുഖ്യമന്ത്രി സുവേന്ദു അധികാരി പാകിസ്ഥാൻ പിന്തുണയുള്ള ഭീകര സംഘടനകളുടെയും ചാര ശൃംഖലയുടെയും ഹിറ്റ് ലിസ്റ്റിലുണ്ടായിരുന്നതായി വെളിപ്പെടുത്തി പശ്ചിമ ബംഗാൾ പോലീസിന്റെ സ്പെഷ്യൽ ടാസ്ക് ഫോഴ്സ്. ഡൽഹി ജന്തർ മന്തറിൽ...

കേരളത്തിലെ വിമാനത്താവളങ്ങളിൽ നിന്ന് രണ്ടാഴ്ചയ്ക്കിടെ പിടികൂടിയത് 11 കോടിയുടെ...

കൊച്ചി: കേരളത്തിലെ വിവിധ വിമാനത്താവളങ്ങൾ കേന്ദ്രീകരിച്ച് നടന്ന വൻ സ്വർണ്ണക്കള്ളക്കടത്ത് കസ്റ്റംസ് ഡിപ്പാർട്ട്മെന്റ് തകർത്തു. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ രജിസ്റ്റർ ചെയ്ത 14 കേസുകളിൽ നിന്നായി 11 കോടി രൂപയിലധികം വിലമതിക്കുന്ന 8 കിലോ...

‘അഭിജിത് ദിപ്കെയുടെ വിദേശ പഠനത്തിനുള്ള സാമ്പത്തികശേഷി എങ്ങനെ ലഭിച്ചു?’:...

ഛത്രപതി സംഭജിനഗർ: കോക്രോച്ച് ജനതാ പാർട്ടി (CJP) സ്ഥാപകൻ അഭിജിത് ദിപ്കെയുടെ വിദേശ പഠനത്തിന് പണം കണ്ടെത്തിയതിലും പാർട്ടിയുടെ സാമ്പത്തിക സ്രോതസ്സുകളിലും അന്വേഷണം ആവശ്യപ്പെട്ട് സൂറത്ത് സ്വദേശിയായ ആർ.ടി.ഐ (RTI) പ്രവർത്തകൻ അമിത്...

മഹാരാഷ്ട്രയിൽ വിവാദ മതപരിവർത്തന നിരോധന നിയമം പ്രാബല്യത്തിൽ: രാഷ്ട്രപതി...

മുംബൈ: മഹാരാഷ്ട്രയിൽ നിർബന്ധിത മതപരിവർത്തനം തടയുന്നതിനുള്ള 'മഹാരാഷ്ട്ര ഫ്രീഡം ഓഫ് റിലീജിയൻ ആക്ട് 2026' പ്രാബല്യത്തിൽ വന്നു. രാഷ്ട്രപതി ദ്രൗപദി മുർമു അംഗീകാരം നൽകിയതിനെ തുടർന്ന് ജൂലൈ 30-ന് സർക്കാരിന്റെ ഔദ്യോഗിക ഗസറ്റിൽ...

സംസ്ഥാനത്ത് മഴക്കെടുതിയിൽ 8 മരണം, 8 പേരെ കാണാതായി:...

തിരുവനന്തപുരം: സംസ്ഥാനത്ത് തുടരുന്ന കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും വിതച്ച നാശനഷ്ടങ്ങളുടെയും മരണങ്ങളുടെയും പുതിയ കണക്കുകൾ സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി പുറത്തുവിട്ടു. മഴക്കെടുതികളിൽ പെട്ട് സംസ്ഥാനത്തൊട്ടാകെ ഇതുവരെ 8 പേർ മരണപ്പെടുകയും 8 പേരെ...

DON'T MISS

കാമുകിയുടെ ആർത്തവരക്തം മൈനസ് 80 ഡിഗ്രിയിൽ സൂക്ഷിക്കുന്നു; കാരണം...

വാഷിങ്ടൺ: വാർധക്യം തടയാനും ആയുസ്സ് വർധിപ്പിക്കാനുമുള്ള പരീക്ഷണങ്ങളിലൂടെ ശ്രദ്ധ നേടിയ ആന്റി-ഏജിങ് ഇൻഫ്ലുവൻസർ ബ്രയാൻ ജോൺസൺ വീണ്ടും സമൂഹമാധ്യമങ്ങളിൽ ചർച്ചയായിരിക്കുകയാണ്. തന്റെ കാമുകിയായ കേറ്റ് ടോളോയുടെ ആർത്തവരക്ത സാമ്പിൾ മൈനസ് 80 ഡിഗ്രി...

ഭക്ഷണത്തിൽ പാറ്റയെ കണ്ടാൽ പരാതിപ്പെടാനാകുമോ? ബിഹാറിൽ വൈറലായി ‘കോക്ക്‌റോച്ച്...

നളന്ദ: പേരുകേട്ട് ആദ്യം ഒന്ന് ഞെട്ടും; പക്ഷേ കഫേയ്ക്കുള്ളിൽ കയറിയാൽ കാഴ്ച മറ്റൊന്നാണ്. ബിഹാറിലെ നളന്ദ ജില്ലയിൽ പുതുതായി ആരംഭിച്ച ‘കോക്ക്‌റോച്ച് കഫേ’ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചർച്ചയായിരിക്കുകയാണ് (Cockroach Cafe Bihar). വിചിത്രമായ...

150 വർഷത്തിന് ശേഷം പുസ്തകം ലൈബ്രറിയിലേക്ക് മടങ്ങി; പിഴത്തുക...

കിയാമ: ഓസ്‌ട്രേലിയയിലെ ഒരു പൊതുഗ്രന്ഥശാലയിൽ നിന്ന് ഏകദേശം 150 വർഷം മുമ്പ് വായനയ്ക്കായി എടുത്ത പുസ്തകം ഒടുവിൽ ലൈബ്രറിയിലേക്ക് തിരിച്ചെത്തി. 1858-ൽ പ്രസിദ്ധീകരിച്ച ‘Antiquities of Athens’ എന്ന പുസ്തകമാണ് ന്യൂ സൗത്ത്...

PREMIUM

അന്യഗ്രഹജീവികൾ നിർമ്മിച്ചതോ? വിജനമായ ഈ ദ്വീപിൽ അവശേഷിക്കുന്നത് ഭീമാകാരമായ...

സമുദ്രത്താൽ ചുറ്റപ്പെട്ടു ധാരാളം ദ്വീപസമൂഹങ്ങൾ ഭൂമിയിൽ ഉണ്ട്. ഈ ദ്വീപസമൂഹങ്ങൾ അവയുടെ ജൈവഘടനയുമായി ബന്ധപ്പെട്ടാണ് ഒന്ന് മറ്റൊന്നിൽ നിന്ന് വ്യത്യസ്തപ്പെടുന്നത്. എന്നാൽ മറ്റു ചിലത് അതിശയകരമായ നിർമിതിയാൽ വ്യത്യസ്തമായിരിക്കാം. നിഗൂഢതയ്ക്കും മാസ്മരികമായ കലാസൃഷ്ടിക്കും...

ഇരുട്ടിൻ്റെ നഗരം ! അവകാശികളില്ലാതെ കൊള്ളക്കാരുടെ സ്വന്തമായ ഇടം:...

മുൻപ് പറഞ്ഞ രണ്ടു നഗരങ്ങളിൽ നിന്നും തികച്ചും വ്യത്യസ്ത‌മാണ് ചൈനയിലെ കൗലൂൺ വാലഡ് എന്ന നഗരത്തിന്റെ കഥ. കടൽക്കൊളളക്കാരെ നേരിടാൻ സൈനികരായിരുന്നു ആദ്യം ഇവിടെ താവളമടിച്ചത്. രണ്ടാം ലോക മഹായുദ്ധത്തിൽ ജപ്പാൻ കൗലൂൺ...

400ലേറെ വർഷമായി മനുഷ്യ വാസമില്ലാത്ത നഗരം !പ്രേതബാധയുണ്ടെന്ന് കരുതപ്പെടുന്ന,...

ഇത്രയും നേരം നമ്മൾ ഇന്ത്യയ്ക്ക് പുറത്തുള്ള ഉപേക്ഷിക്കപ്പെട്ട നഗരങ്ങളെ കുറിച്ചാണ് പറഞ്ഞത്. എന്നാൽ, ഇന്ത്യയിലുമുണ്ട് ഇത്തരമൊരു നഗരം. മധ്യപ്രദേശിലെ മാണ്ടു. ഒരിക്കൽ വടക്കേ ഇന്ത്യയിൽ നിലനിന്നിരുന്ന വലിയൊരു രാജ്യത്തിന്റെ തല സ്ഥാനമായിരുന്നത്രെ ഇത്....