Times Kerala

കേന്ദ്ര ബജറ്റ്; കേരളത്തിന് നേട്ടമുണ്ടാകും: കെ സുരേന്ദ്രൻ

 
കെ സുരേന്ദ്രൻ നയിക്കുന്ന എൻഡിഎ കേരള പദയാത്ര 27ന് കാസർഗോഡ് തുടങ്ങും; ജെ.പി നദ്ദ ഉദ്ഘാടനം ചെയ്യും

തിരുവനന്തപുരം: കേന്ദ്ര ബജറ്റ് കേരളത്തിന് നേട്ടമുണ്ടാക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ വ്യക്തമാക്കി. കൂടുതൽ തുക സംസ്ഥാനങ്ങൾക്ക് വകയിരുത്തിയതിന് ആനുപാതികമായി കേരളത്തിന് പണം ലഭിക്കുമെന്ന് സുരേന്ദ്രൻ പ്രസ്താവനയില്‍ അറിയിച്ചു. നികുതി വിഹിതം വർദ്ധിപ്പിച്ചത് പ്രകാരം ഈ വർഷം 23, 48,082 കോടി രൂപ കേരളത്തിന് അധികം കിട്ടും. ഇതോടെ കേന്ദ്ര വിരുദ്ധ സമരത്തിനിറങ്ങിയ സംസ്ഥാന സർക്കാരിന്റെ വാദങ്ങളുടെ മുന ഒടിയുമെന്നും സുരേന്ദ്രൻ വിമർശിച്ചു.

കേന്ദ്രദുരന്തനിവാരണ നിധി, മൂലധന ചെലവുകള്‍ക്കായുള്ള കേന്ദ്രസഹായം എന്നിവയിലും 27,717 കോടി രൂപയുടെ വര്ദ്ധനവാണ് രേഖപ്പെടുത്തിയത്. ആനുപാതികമായി  ഇതിന്റെ നേട്ടവും കേരളത്തിന് ലഭിക്കും. 

Related Topics

Share this story