HomeKeralaVD സതീശൻ്റെ UDF സർക്കാർ ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേക്ക്: 10...

VD സതീശൻ്റെ UDF സർക്കാർ ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേക്ക്: 10 മണിക്ക് സെൻട്രൽ സ്റ്റേഡിയത്തിൽ ചടങ്ങ്, തലസ്ഥാനത്ത് കനത്ത സുരക്ഷ | UDF Government Kerala

തിരുവനന്തപുരം: കേരളത്തിന്റെ ഭരണനേതൃത്വത്തിലേക്ക് യുഡിഎഫ് ഔദ്യോഗികമായി ചുവടുവെക്കുന്നു. സംസ്ഥാനത്തിന്റെ പതിമൂന്നാം മുഖ്യമന്ത്രിയായി വി.ഡി. സതീശൻ ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. സതീശനൊപ്പം 14 പുതുമുഖങ്ങൾ ഉൾപ്പെടെ 20 യുഡിഎഫ് മന്ത്രിമാരും ഇന്ന് ജനവിധിക്ക് മുന്നിൽ സത്യപ്രതിജ്ഞ ചൊല്ലും. രാവിലെ 10 മണിക്ക് തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ ഒരുക്കിയിരിക്കുന്ന പ്രത്യേക വേദിയിലാണ് ചടങ്ങുകൾ നടക്കുക.(UDF Government Kerala, VD Satheesan to Take Oath As Kerala Chief Minister Today At Central Stadium Thiruvananthapuram)

ദേശീയ രാഷ്ട്രീയത്തിലെ പ്രമുഖ നേതാക്കളുടെ സാന്നിധ്യം കൊണ്ട് ചടങ്ങ് ശ്രദ്ധേയമാകും. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവർ ചടങ്ങിൽ നേരിട്ട് പങ്കെടുക്കാൻ തലസ്ഥാനത്തെത്തും. പുതിയ സർക്കാരിന്റെ സത്യപ്രതിജ്ഞ പ്രമാണിച്ച് കനത്ത സുരക്ഷാ വലയത്തിലാണ് തിരുവനന്തപുരം നഗരം.

സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി കർശന നിർദേശങ്ങൾ മുന്നോട്ടുവെച്ചിട്ടുണ്ട്. സത്യപ്രതിജ്ഞാ വേദിയിൽ ഗവർണർക്കും മുഖ്യമന്ത്രി ചീഫ് സെക്രട്ടറിക്കും ഒപ്പം നിയമാനുസൃതമുള്ള മന്ത്രിമാർക്ക് മാത്രമേ പ്രവേശനമുണ്ടാകൂ. മുഖ്യമന്ത്രി വി.ഡി. സതീശന് പുറമെ 21 അംഗ മന്ത്രിസഭയിൽ സത്യപ്രതിജ്ഞ ചെയ്യുന്ന നേതാക്കൾ ഇവരാണ്, പി.കെ. കുഞ്ഞാലിക്കുട്ടി, രമേശ് ചെന്നിത്തല, സണ്ണി ജോസഫ്, കെ. മുരളീധരൻ, മോൻസ് ജോസഫ്, ഷിബു ബേബി ജോൺ, സി.പി. ജോൺ, അനൂപ് ജേക്കബ്, എ.പി. അനിൽകുമാർ, ബിന്ദു കൃഷ്ണ, പി.സി. വിഷ്ണുനാഥ്, എം. ലിജു, ടി. സിദ്ദിഖ്, റോജി എം. ജോൺ, ഒ.ജെ. ജനീഷ്, കെ.എ. തുളസി, പി.കെ. ബഷീർ, എൻ. ഷംസുദ്ദീൻ, കെ.എം. ഷാജി, വി.ഇ. അബ്ദുൾ ഗഫൂർ.

അധികാരമേറ്റയുടൻ ചേരുന്ന ആദ്യ മന്ത്രിസഭാ യോഗത്തിൽ ജനങ്ങളെ നേരിട്ട് സ്വാധീനിക്കുന്ന ചില നിർണായക പ്രഖ്യാപനങ്ങൾ ഉണ്ടാകുമെന്നാണ് സൂചന. ആശാ വർക്കർമാരുടെ ഓണറേറിയം വർദ്ധിപ്പിക്കൽ, കൊച്ചി മോഡലിൽ സംസ്ഥാനത്തുടനീളം ‘ഇന്ദിര കാന്റീനുകൾ’ ആരംഭിക്കൽ എന്നിവ ഇതിൽ പ്രധാനപ്പെട്ടതാണ്. കൂടാതെ, കെ.എസ്.ആർ.ടി.സി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിക്കുന്നതുമായി ബന്ധപ്പെട്ട വമ്പൻ പ്രഖ്യാപനവും ഇന്നത്തെ ആദ്യ കാബിനറ്റ് യോഗത്തിൽ ഉണ്ടായേക്കുമെന്നാണ് റിപ്പോർട്ടുകൾ.

Story Summary

The UDF government led by VD Satheesan is set to take oath today in Thiruvananthapuram as the 13th Chief Minister of Kerala along with 20 ministers. The ceremony will be attended by top Congress leaders including Mallikarjun Kharge, Rahul Gandhi, and Priyanka Gandhi, followed by a cabinet meeting with major welfare announcements.

WhatsApp Channel Banner

Latest updates

ഉക്രെയ്നിൽ റഷ്യൻ മിസൈൽ ആക്രമണം; കപ്പലിലുണ്ടായിരുന്ന മലയാളി നാവികൻ...

തിരുവനന്തപുരം/ഒഡേസ: ഉക്രെയ്നിലെ ഒഡേസ തീരത്ത് സിവിലിയൻ ചരക്ക് കപ്പലിന് നേരെ റഷ്യ നടത്തിയ മിസൈൽ ആക്രമണത്തിൽ മലയാളി നാവികൻ കൊല്ലപ്പെട്ടു (Ukraine odesa ship attack). കാസർകോട് വെള്ളരിക്കുണ്ട് എകെജി നഗർ സ്വദേശി...

‘വിദ്യാർത്ഥികളെ ശത്രുസൈന്യത്തെ പോലെ നേരിട്ടു’; കേന്ദ്രത്തിനെതിരെ പിണറായിയുടെ രൂക്ഷ...

തിരുവനന്തപുരം: നീറ്റ്‌ ചോദ്യപ്പേപ്പർ ചോർച്ചയിൽ കേന്ദ്രവിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജിയാവശ്യപ്പെട്ട്‌ പാർലമെന്റ്‌ മാർച്ച്‌ നടത്തിയ വിദ്യാർത്ഥികളെ ബിജെപി സർക്കാർ ശത്രുസൈന്യത്തെ പോലെയാണ് നേരിട്ടതെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ (Student protest...

ഭിന്നശേഷിക്കാർക്കായി സമഗ്ര ഡിജിറ്റൽ പ്ലാറ്റ്‌ഫോം; മലപ്പുറത്തിന്റെ ‘എം സഹജീവനം’...

ഭിന്നശേഷിക്കാരുടെ സമഗ്ര വിവരശേഖരണത്തിനും സേവന ഏകോപനത്തിനുമായി മലപ്പുറം ജില്ലാ ഭരണകൂടവും സാമൂഹ്യനീതി വകുപ്പും ചേർന്ന് വികസിപ്പിച്ച 'എം സഹജീവനം' വെബ് പോർട്ടൽ പ്രവർത്തനം തുടങ്ങി (M Sahajeevanam Malappuram). ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്...

കോഴിക്കോട്–മാവൂർ റോഡിൽ അപകടം; കാറുമായി കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രക്കാരൻ...

റിപ്പോർട്ട്: അൻവർ ഷരിഫ് കോഴിക്കോട്: കോഴിക്കോട്–മാവൂർ റോഡിൽ പാറമ്മൽ ക്രിസ്തുരാജ ദേവാലയത്തിന് സമീപം ഉണ്ടായ വാഹനാപകടത്തിൽ സ്കൂട്ടർ യാത്രക്കാരൻ മരിച്ചു. സ്കൂട്ടറും കാറും തമ്മിൽ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ സ്കൂട്ടർ യാത്രക്കാരനെ...

30,000 പേരുടെ ജീവനെടുത്ത ചരിത്രത്തിലെ ഏറ്റവും രക്തരൂക്ഷിതമായ കായിക...

ക്രിസ്തുവർഷം 532. ബൈസാന്റൈൻ സാമ്രാജ്യത്തിന്റെ തലസ്ഥാനമായ കോൺസ്റ്റാന്റിനോപ്പിളിൽ (ഇന്നത്തെ ഇസ്താംബൂൾ) ഒരു കുതിരപ്പന്തയം നടക്കുന്നു. ഗ്രീക്ക് ഭാഷയിൽ 'ജയിക്കുക' എന്നർത്ഥം വരുന്ന "നിക!" (Nika!) എന്ന മുദ്രാവാക്യം ഉയർന്നതോടെ, അത് വെറുമൊരു കായിക...

DON'T MISS

‘ഇതിലും മനോഹരമായ വിവാഹസമ്മാനം വേറെയുണ്ടോ?’ വിവാഹ സമ്മാനമായി ...

കസാഖ്സ്ഥാനിൽ നിന്നുള്ള ഒരു ദമ്പതികൾക്ക് അവരുടെ സുഹൃത്തുക്കൾ നൽകിയ വിവാഹ സമ്മാനം സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. നൂറ്റാണ്ടുകൾ താണ്ടി പരസ്പരം തേടിയെത്തുന്ന ദമ്പതികളുടെ കഥ പറയുന്ന ഒരു എഐ നിർമ്മിത വീഡിയോയാണ് ഇവർ...

തല വേർപെട്ടിട്ടും പോരാട്ടം തുടർന്നു; ചൈനയിലെ റോബോട്ട് പോരാട്ട...

തല ഉടലിൽ നിന്ന് വേർപെട്ട ശേഷവും പോരാട്ടം തുടർന്ന ഹ്യൂമനോയിഡ് റോബോട്ടിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. ചൈനയിലെ ഷെൻഷെനിൽ നടന്ന ലോകത്തിലെ ആദ്യ സമ്പൂർണ വലിപ്പമുള്ള ഹ്യൂമനോയിഡ് റോബോട്ട് ഫ്രീ-കോമ്പാറ്റ് ടൂർണമെന്റായ അൾട്ടിമേറ്റ്...

“അവസാന വർഷത്തിൽ പ്ലേസ്‌മെന്റ് കിട്ടിയില്ലെങ്കിൽ ഒടുവിൽ നിങ്ങൾ മാത്രമേ...

കോളേജ് ജീവിതത്തിൽ സുഹൃത്തുക്കളും ആഘോഷങ്ങളും മാത്രം മതിയാകില്ലെന്നും, കരിയറിനായി സമയബന്ധിതമായി തയ്യാറായില്ലെങ്കിൽ അവസാന വർഷം കടുത്ത തിരിച്ചടി നേരിടേണ്ടിവരുമെന്നും ചൂണ്ടിക്കാട്ടി യുവ കണ്ടന്റ് ക്രിയേറ്റർ കൃതിക സിംഗ് പങ്കുവെച്ച വീഡിയോ സോഷ്യൽ മീഡിയയിൽ...

PREMIUM

ഒരു ലക്ഷത്തിലേറെ കണ്ണുകളെ വെളിച്ചത്തിലേക്ക് നയിച്ച ഡോക്ടർ! ഡോ....

പൂർണ്ണമായ ഇരുട്ടിൽ ജീവിക്കുന്നത് സങ്കൽപ്പിക്കുക.. കുറച്ച് മണിക്കൂറുകളല്ല, ദിവസങ്ങളല്ല, വർഷങ്ങളോളം. വെളിച്ചമില്ല. നിറങ്ങളില്ല. മുഖങ്ങളില്ല. അനന്തമായ കറുത്ത ശൂന്യത മാത്രം. ജീവിതം എപ്പോഴും ഇങ്ങനെയായിരിക്കുമെന്ന് വിശ്വസിച്ചു കൊണ്ട് നിങ്ങൾ അത് സ്വീകരിക്കാൻ തുടങ്ങും....

ശ്വാസംമുട്ടിച്ചും, തല്ലിയും, വെള്ളത്തിൽ മുക്കിയും കൊലപ്പെടുത്തിയത് ഒമ്പത് കുഞ്ഞുങ്ങളെ;...

1996 ഒക്ടോബർ, മഹാരാഷ്ട്രയിലെ പഞ്ചവടി പോലീസ് സ്റ്റേഷനിലേക്ക് തന്റെ മകളെ തട്ടിക്കൊണ്ടു പോയി എന്ന പരാതിയുമായി പ്രതിഭ എന്ന സ്ത്രീ എത്തുന്നു. പ്രതിഭയുടെ ഒൻപത് വയസുകാരിയായ മകളെ തട്ടിക്കൊണ്ടു പോയിരിക്കുന്നു. പ്രതിഭ മൂന്ന്...

ഒരു പെയിന്റിംഗ് തകർത്ത ജീവിതം; സമൂഹത്തിന്റെ പരിഹാസത്തിന് ഇരയായ...

സ്വയം പര്യാപ്തയാകാനുദ്ദേശിക്കുന്ന സ്ത്രീകളെ തളർത്തിക്കളയാനായി അവരെ മോശക്കാരിയായി ചിത്രീകരിക്കുന്നത് എല്ലാക്കാലത്തും സമൂഹത്തിലെ ചില ക്ഷുദ്രജീവികളിൽ കാണാൻ കഴിയുന്ന പ്രവണതയാണ്. അത്തരത്തിലുള്ള സംഭവത്തിന് ആദ്യ കാലത്ത് ഇരയായ ഒരു സ്ത്രീയെക്കുറിച്ച് പറയാം. അവരുടെ പേരാണ്...