പിക്-അപ് വാന്‍ മറിഞ്ഞ് രണ്ടുപേര്‍ക്ക് ഗുരുതര പരിക്ക്

കാട്ടാക്കട: ഇരുമ്പ് പൈപ്പുകള്‍ കയറ്റിവന്ന പിക്- അപ് വാന്‍ നിയന്ത്രണംവിട്ട് മറിഞ്ഞ് ഡ്രൈവര്‍ ഉൾപ്പെടെ രണ്ടുപേര്‍ക്ക് ഗുരുതര പരിക്ക്. വ്യഴാഴ്ച വൈകീട്ട് നാലോടെ ബാലരാമപുരം- കാട്ടാക്കട റോഡില്‍ കണ്ടലക്ക് സമീപമാണ് അപകടം സംഭവിച്ചത്. നെയ്യാറ്റിന്‍കര ഭാഗത്തുനിന്ന് വന്ന പിക്- അപ് വാനാണ് അപകടത്തിൽപെട്ടത്. അമിതഭാരം കാരണം ചെറിയ വളവില്‍ തെന്നി മറിഞ്ഞ വാഹനം മതിലിലിടിച്ച് നിൽക്കുകയായിരുന്നു. അപകടത്തിൽ വാഹനത്തിന്റെ മുന്‍വശം പൂര്‍ണമായി തകർന്നിട്ടുണ്ട്.

കാട്ടാക്കടയില്‍ നിന്നെത്തിയ അഗ്നിശമനസേന പ്രവര്‍ത്തകരാണ് വാഹനത്തിലുണ്ടായിരുന്ന രണ്ടുപേരെ പുറത്തെടുത്തത്. ഇരുവര്‍ക്കും കാലിന് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഇവരെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.