ഭിന്നശേഷിക്കാരനെയും മകനെയും ആക്രമിച്ച കേസിൽ രണ്ട് പേർ അറസ്റ്റിൽ
Sep 5, 2023, 19:23 IST

വൈപ്പിൻ: ഭിന്നശേഷിക്കാരനെയും മകനെയും ആക്രമിച്ച കേസിൽ രണ്ട് പേർ അറസ്റ്റിൽ. കുഴുപ്പിള്ളി മുനമ്പം ഹാർബർ റോഡിൽ കിഴക്കേടത്ത് വീട്ടിൽ സനീഷ് (33), പള്ളിപ്പുറം കോൺെവന്റ് റോഡ് തേവൽ വീട്ടിൽ സനീഷ് (27) എന്നിവരെയാണ് മുനമ്പം പൊലീസ് അറസ്റ്റ് ചെയ്തത്.
ചെറായി ഭാഗത്തുള്ള ശിവദാസും മകനുമാണ് പ്രതികളുടെ ആക്രമണത്തിന് ഇരയായത്. ഞായറാഴ്ച ഉച്ചക്ക് ചെറായി കെ.എസ്.ഇ.ബി ഓഫിസിന് സമീപമാണ് സംഭവം നടന്നത്. ശിവദാസിന്റെ പരിചയക്കാരനായ സൈനനെ പ്രതികൾ ആക്രമിക്കുന്നത് തടഞ്ഞതിനാണ് ഇവരെ ആക്രമിച്ചത്. സംഭവത്തിന് ശേഷം ഒളിവിൽ പോയ പ്രതികളെ മുനമ്പം പോത്തൻ വളവിന് സമീപമുള്ള വസന്ത് നഗർ ഭാഗത്ത് നിന്നാണ് പോലീസ് പിടികൂടിയത്.
